1 GBP = 95.70 INR                       

BREAKING NEWS

രൂപയെ കാക്കാന്‍ പ്രവാസികള്‍ക്കേ കഴിയൂ; രൂപയുടെ മൂല്യം ദിനംതോറും ഇടിയാന്‍ തുടങ്ങിയതോടെ പ്രവാസികളെക്കൊണ്ട് പരമാവധി പണം നാട്ടിലേക്ക് അയപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ കാക്കാന്‍ പദ്ധതിയാലോചിച്ച് കേന്ദ്രം; ബോണ്ടും കടപ്പത്രവും ഒക്കെ ഇറക്കി പ്രവാസിപ്പണം ശേഖരിച്ച് കറന്റ് അക്കൗണ്ട് വീഴ്ച കുറയ്ക്കും

Britishmalayali
kz´wteJI³

രിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലൂടെയാണ് രൂപ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഓരോദിവസവും മൂല്യമിടിയുന്ന രൂപ ഡോളറിനെതിരേ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുമ്പോള്‍ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുള്ള പതിനെട്ടടവും പയറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍. രൂപയെ താങ്ങിനിര്‍ത്തുന്നതിന് പ്രവാസികളുടെ സഹായം തേടാനാണ് ഏറ്റവും പുതിയ തീരുമാനം. പ്രവാസികളെക്കൊണ്ട് പരമാവധി പണം ഇന്ത്യയിലേക്ക് അയപ്പിച്ച് കറന്റ് അക്കൗണ്ട് കാലിയാകാതെ നോക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.

ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയവും റിസര്‍വ് ബാങ്ക് അധികൃതരും ചര്‍ച്ച നടത്തി. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ലെങ്കിലും വൈകാതെ ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാകുമെന്നാണ് സൂചന. ബോണ്ടുകളിറക്കിയും കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ചും പരമാവധി പ്രവാസിപ്പണം ഇന്ത്യയിലെത്തിക്കുകയാണ് ലക്ഷ്യം. രൂപയുടെ മൂല്യമിടിഞ്ഞതിനാല്‍, ഇപ്പോള്‍ നാട്ടിലേക്ക് പണം അയക്കുന്നത് ലാഭകരമായതിനാല്‍, പ്രവാസികളും ഇതിനെ പിന്തുണച്ചേക്കുമെന്ന പ്രതീക്ഷയും കേന്ദ്ര സര്‍ക്കാരിനുണ്ട്.

ഇക്കൊല്ലം ഏഷ്യയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട നാണയമായി രൂപ മാറിയിരിക്കുകയാണ്. ഡോളറിനെതിരേ 14 ശതമാനത്തോളം ഇടിവാണ് രൂപയ്ക്കുണ്ടായിരിക്കുന്നത്. ഇതിനൊപ്പം എണ്ണവിലയിലുണ്ടായ വര്‍ധനവും ഇന്ത്യയുടെ കറന്റ് അ്ക്കൗണ്ടിനെ കൂടുതല്‍ ദുര്‍ബലമാക്കി. മൂല്യമിടിവ് തുടര്‍ന്നുകൊണ്ടിരിക്കുന്ന രൂപ ഡോളറിനെതിരെ ഇപ്പോള്‍ റെക്കോഡ് തകര്‍ച്ചയിലാണ്. ചൊവ്വാഴ്ച സര്‍വകാല റെക്കോഡായ 74.39 രൂപയിലേക്കാണ് കൂപ്പുകുത്തിയത്.

മുമ്പും രൂപ തകര്‍ച്ചയെ നേരിട്ടപ്പോള്‍ പ്രവാസികളില്‍നിന്നുള്ള നിക്ഷേപത്തിലൂടെ പിടിച്ചുനില്‍ക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 2013-ല്‍ ഇത്തരത്തിന്‍ പ്രവാസി നിക്ഷേപപരിപാടികളിലൂടെ പരമാവധി പണം വിദേശത്തുനിന്നെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായി. ഇന്ത്യയിലെ ഓഹരി വിപണിയില്‍നിന്ന് വിദേശനിക്ഷേപകര്‍ വന്‍തോതില്‍ തുക പിന്‍വലിക്കുന്നതും തിരിച്ചടിയായി നില്‍ക്കുന്നുണ്ട്. ഇക്കൊല്ലം ഇതുവരെ 11 ബില്യണ്‍ ഡോളറോളം ഇന്ത്യന്‍ ഓഹരിവിപണിയില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

രൂപയുടെ ഇപ്പോഴത്തെ തകര്‍ച്ച ഇന്ത്യന്‍ വിപണിയെ തകര്‍ക്കുമെന്ന ആശങ്കയാണ് ഈ രീതിയില്‍ തുക പിന്‍വലിക്കുന്നതിന് കാരണമായത്. സെന്‍സെക്‌സിലും മറ്റും സമീപകാലത്തുണ്ടായ തകര്‍ച്ച അവരുടെ ആശങ്ക ശക്തമാക്കുകയും ചെയ്യുന്നു. ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിനും മറ്റുമുള്ള നൂലാമാലകള്‍ കുറച്ചും കൂടുതല്‍ വിദേശനിക്ഷേപത്തിനുള്ള വഴികള്‍ തുറന്നും ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ആരംഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category