1 GBP = 94.40 INR                       

BREAKING NEWS

തൊടരുത്... അശ്ലീലം പറയരുത്... നീലച്ചിത്രം കാണിക്കരുത്... ഇഷ്ടമില്ലാതെ ഇ-മെയില്‍ അയക്കരുത്... ശൃംഗാരത്തോടെ ഒന്നുനോക്കുകയോ കണ്ണടയ്ക്കുകയോ ചെയ്യരുത്... മീ ടു കാമ്പയിന്‍ ചൂട് പിടിക്കുമ്പോള്‍ ജോലി സ്ഥലത്ത് നിങ്ങള്‍ കുരുങ്ങാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ അറിയുക

Britishmalayali
kz´wteJI³

മീ ടു ക്യാമ്പെയ്‌നില്‍ തിളച്ചുമറിയുകയാണ് ഇന്ത്യയിപ്പോള്‍. കേന്ദ്രമന്ത്രി എം.ജെ. അക്ബറും മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയും നടന്‍ മുകേഷും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമൊക്കെ മീ ടൂവില്‍ കുരുങ്ങിയിരിക്കുകയാണ്. മുമ്പത്തേക്കാളും സ്ത്രീകള്‍ തൊഴിലിടത്ത് നിറയുന്ന ഇക്കാലത്ത് കുരുക്കില്‍പ്പെടാതെ ജോലി ചെയ്യുന്നതിന് ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ജോലി സ്ഥലത്ത് സ്ത്രീയെ സുരക്ഷിതയാക്കുന്നതിന് ഒട്ടേറെ നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്.

19997-ല്‍ സുപ്രീംകോടതി കൊണ്ടുവന്ന വിശാഖ ചട്ടങ്ങള്‍ അതിനുള്ളതാണ്. 2013 ഡിസംബറില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നുകൂടി ശക്തമാക്കി നിയമമായി. തൊഴിലിടത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം (പോഷ് ആക്ട്) നിലവില്‍ വരികയും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 354-ാം വകുപ്പായി അതുള്‍പ്പെടുത്തുകയും ചെയ്തു. ഓരോതരത്തിലുള്ള അതിക്രമവും അതിനുള്ള ശിക്ഷയും നിശ്ചയിക്കുന്നത് ഈ വകുപ്പനുസരിച്ചാണ്. ഇതിന് പുറമെ, സ്ഥാപനത്തില്‍ ഇത്തരമൊരു സംഭവമുണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തൊഴിലുടമയും ബാധ്യസ്ഥനായി.

ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ പലതരത്തിലാണ് നിയമത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ശാരീരികമായ സ്പര്‍ശനം, ലൈംഗികച്ചുവയള്ള ആവശ്യങ്ങള്‍, അഭ്യര്‍ഥനകള്‍, പരാമര്‍ശങ്ങള്‍, നീലച്ചിത്രം കാണിക്കല്‍, വാക്കുകൊണ്ടോ നോട്ടംകൊണ്ടോ ആംഗ്യം കൊണ്ടോ ഉള്ള സൂചനകള്‍ എന്നിവ ഇതിന്റെ പരിധിയില്‍വരും. സഹപ്രവര്‍ത്തകനില്‍നിന്നുള്ള അസുഖകരമായ പെരുമാറ്റം സ്ത്രീക്ക് റിപ്പോര്‍ട്ട് ചെയ്യാനാവും.

സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നിനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കുമുണ്ട്. ലൈംഗികാതിക്രമവും ലൈംഗികാധിക്ഷേപവും സംബന്ധിച്ച നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും എല്ലാ തൊഴിലാളികളെയും അറിയിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ഇത്തരം കുറ്റങ്ങള്‍ക്ക് തക്കതായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും വേണം. പത്തോ അതിലേറെയോ തൊഴിലാളികളുള്ള സ്ഥാപനത്തില്‍ ഇത്തരം ആരോപണങ്ങളുയര്‍ന്നാല്‍, അന്വേഷിക്കാന്‍ ഇന്റേണല്‍ സമിതിയെയും നിയോഗിക്കണം.

ഈ സമിതി കമ്പനിയുടെ എല്ലാ യൂണിറ്റുകളിലും ഉണ്ടായിരിക്കണം. ഇതില്‍ കുറഞ്ഞത് നാലംഗങ്ങളെങ്കിലും വേണം. അതില്‍ പകുതി സ്ത്രീകളായിരിക്കുകയും വേണം. ഇതിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് മുതിര്‍ന്ന സ്ത്രീ തൊഴിലാളിയായിരിക്കണം ഉണ്ടാവേണ്ടത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പുറത്തുനിന്നുള്ള ഒരു സന്നദ്ധപ്രവര്‍ത്തകയും ഈ സമിതിയില്‍ അംഗമായിരിക്കണം. പത്തില്‍ക്കുറവ് ജീവനക്കാരുള്ള സ്ഥാപനത്തില്‍ ഇത്തരമൊരു സമിതിയുടെ ആവശ്യമില്ല. അവിടെയുണ്ടാകുന്ന പരാതികള്‍ ഒാോ ജില്ലയിലെയും ഉത്തരവാദപ്പെട്ട ഓഫീസറെയാണ് അറിയിക്കേണ്ടത്. തുടര്‍നടപടികള്‍ അവര്‍ കൈക്കൊള്ളും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category