1 GBP = 95.70 INR                       

BREAKING NEWS

140 രാജ്യങ്ങളില്‍ ബിസിനസ് സാമ്രാജ്യം; അംബാനി ജീവിച്ചതിനേക്കാള്‍ ആഡംബരമായി ജീവിതം; ഭാവം നോക്കി സേവനം ചെയ്യാന്‍ അനേകം വേലക്കാര്‍; സുഖിക്കാന്‍ മുന്തിയ ഇനം കാറുകളും അത്യാഢംബര വീടുകളും; ഐഎന്‍എക്സ് മീഡിയ കേസില്‍ കുടുങ്ങിയതോടെ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ ഒലിച്ചുപോയി; 54 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ്

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ മകനായ കാര്‍ത്തി ചിദംബരത്തിന് വന്‍ തിരിച്ചടി. യുപിഎ ഭരണകാലത്ത് അനധികൃമായി സമ്പാദിച്ചു കൂട്ടിയ 54 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗം. ഐഎന്‍എക്സ് മീഡിയ കേസിലാണ് നടപടി. വിദേശത്തുള്ള സ്വത്തുക്കള്‍ അടക്കം കണ്ടുകെട്ടിയിട്ടുണ്ട്. ഈ കേസില്‍ നേരത്തെ കാര്‍ത്തി ചിദംബരം അറസ്റ്റിലായിരുന്നു.

കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ രാജാവിനെ പോലെ ജീവിതം നയിച്ച വ്യക്തിയാണ് കാര്‍ത്തി. അധികാരം പോയി ബിജെപി അധികാരത്തില്‍ എത്തിപ്പോള്‍ തട്ടിപ്പുകള്‍ എണ്ണിക്കാണിച്ച് അഴിക്കുള്ളിലാക്കി. കാര്‍ത്തി ചിദംബദം എന്ന അധികാര ദല്ലാളും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ നിയന്ത്രിച്ചിരുന്ന വ്യക്തിയുമായ രാഷ്ട്രീയക്കാരന് ഇപ്പോള്‍ കഷ്ടകാലമാണ്. വിദേശത്തും സ്വദേശത്തുമായി വന്‍ ബിസിനസുകള്‍ ഓഹരി വിപണിയെ ഇഷ്ടാനുസരം നിയന്ത്രിച്ചും കഴിഞ്ഞ മുന്‍ മന്ത്രിപുത്രന്‍ അഴിക്കുള്ളില്‍ കഴിയേണ്ടി വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വത്തുക്കളും നഷ്ടമായത്.

കേന്ദ്രത്തില്‍ അധികാരമുണ്ടായിരുന്ന കോണ്‍ഗ്രസ് 44 എംപിമാരുടെ നിലയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ സ്വന്തം കൈയിലിരുപ്പു കൊണ്ടു തന്നെ എന്നാകും ഭൂരിപക്ഷം ആളുകളുടെയും ഉത്തരം. ചിദംബരത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന വിധത്തില്‍ കൊള്ളയടിച്ചു ഓഹരി കച്ചവടവുമായി കാര്യങ്ങല്‍ മുന്നോട്ടു പോകുകയായിരുന്നു. അപ്പന്റെ സ്ഥാനം വെച്ച് ലോകമെമ്പാടും വ്യവസായങ്ങളുണ്ടാക്കി കോടാനുകോടികള്‍ സമ്പാദിച്ചത് കാര്‍ത്തി ചിദംബരമായിരുന്നു.

അധികാരത്തിന്റെ ബലത്തില്‍ കോടികള്‍ സമ്പാദിച്ചു കൂട്ടുകയും എല്ലാം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി വേദികളില്‍ നിന്നും തന്നെ അപ്രത്യക്ഷമാകുകയും ചെയ്ത നേതാവെന്ന് ചീത്തപ്പേരും ചിദംബരത്തിനുണ്ട്. എന്തായാലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പി ചിദംബരത്തിന് മേലും പിടി വീണിരുന്നു. വാസന്‍ ഐ കെയര്‍ എന്ന സ്ഥാപനത്തില്‍ മകന്‍ കാര്‍ത്തിക്കുണ്ടായിരുന്ന ഷെയറും ദുരൂഹമായി തുടരുകയായിരുന്നു. വാസന്‍ ഐ കെയറുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ വ്യക്തമായത് വന്‍ സ്വത്തുക്കളുടെ വിവരമാണ്. ഇതിന് പിന്നാലെയാണ് ഐഎന്‍എക്‌സ് മീഡിയ ഹൗസ് കോഴയിലും വിവാദങ്ങളുണ്ടായത്.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരില്‍ 140 രാജ്യങ്ങളിലാണ് ബിസിനസ് ഉള്ളത്. ഇതെല്ലാം വളര്‍ന്നതാകട്ടെ ചുരുങ്ങിയ കാലയളിവിലും. ചിദംബരം ധനമന്ത്രിയായിരുന്ന വേളയില്‍ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കളെല്ലാം വിദേശത്തേക്ക് കടുത്തിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. നേരത്തെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചപ്പോള്‍ ആദായനികുതി വകുപ്പ് അധികൃതര്‍ ശരിക്കും ഞെട്ടുകയായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലു അടക്കം ലോകത്തിന്റെ നാനാ ഭാഗത്ത് മുന്‍ധനമന്ത്രിയുടെ പുത്രന് സമ്പാദ്യം ഉണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മിക്കയിടത്തും പല വിധത്തിലുള്ള വാണിജ്യ ബന്ധങ്ങളാണ് ചിദംബരത്തിന് ഉള്ളത്. ഇങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പങ്കാളികളാകാന്‍ കാര്‍ത്തിക്ക് എവിടെ നിന്നും പണം ലഭിച്ചുവെന്നാണ് ചോദ്യം.

ലണ്ടന്‍, ദുബായി, സൗത്താഫ്രിക്ക, ഫിലിപ്പീന്‍സ്, തായ്ലന്റ്, സിങ്കപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്, ഫ്രാന്‍സ്, യുഎസ്എ, സ്വിറ്റ്സര്‍ലണ്ട്, സ്പെയിന്‍, ഗ്രീസ് എന്നിവിടങ്ങളിലാണ് കാര്‍ത്തിക്ക് നിക്ഷേപമുള്ളത്. എയര്‍സെല്‍ - മാക്സിസ്് ഇടപാടുമായി ബന്ധപ്പെട്ട് അടുത്തിടെ എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് കാര്‍ത്തിയുടെ ദുരൂഹ ഇടപാടുകളെ കുറിച്ച് വ്യക്തമായത്.

വിദേശ രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലകളിലായാണ് കാര്‍ത്തി നിക്ഷേപം ഇറക്കിയിരിക്കുന്നത്. അഡ്വന്റേജസ് സ്ട്രാറ്റജിക്സ് കണ്‍സല്‍ട്ടിങ് വിങ്ങിന്റേതുമായി ബന്ധപ്പെട്ടാണ് കാര്‍ത്തിയുടെ സിങ്കപ്പൂരിലെ റിയല്‍ എസറ്റേറ്റ് മേഖലയിലാണ് ഈ ബന്ധങ്ങള്‍. ഈ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നതിനായി അന്താരാഷ്ട്ര ഏജന്‍സികളെ സമീപിക്കാനും അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. സിങ്കപ്പൂരിലെ കാര്‍ത്തിയുടെ ബിസിനസ് ഇടപാടുകളെ കുറിച്ചുള്ള ഇടപാടുകള്‍ കൈമാറാന്‍ കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ട. ചിദംബരം മന്ത്രിയായിരുന്ന കാലത്താണ് മകന്‍ വിദേശത്ത് കോടാനുകോടികളുടെ ഇടപാടുകള്‍ നടത്തിയത്. ഇത് കോണ്‍ഗ്രസിനെ ശരിക്കും വെട്ടിലാക്കുന്നതാണ്.

സിങ്കപ്പൂരിലുള്ള കാര്‍ത്തിയുടെ കമ്പനി 88 ഏക്കര്‍ സ്ഥലം യഉകെയില്‍ വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തലുണ്ട്. 2011 സെപ്റ്റംബര്‍ മാസത്തിലായിരുന്നു ഈ ഇടപാട്. സോമര്‍സെറ്റിലാണ് ഇത്രയും ഏക്കര്‍ സ്ഥലം ഒരു മില്യണ്‍ പൗണ്ട് മുടക്കി വാങ്ങിയത്. കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ശ്രീലങ്കയില്‍ വന്‍ കിട റിസോര്‍ട്ടിന്റെ ഭൂരിഭാഗം ഷെയറും കൈവശം വെക്കുന്നതെന്നും എന്‍ഫോഴ്സ്മെന്റിന് ലഭിച്ച രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ലങ്കാ ഫോര്‍ച്യൂണ്‍ റെസിഡന്‍സ് എന്നാണ് ഈ റിസോര്‍ട്ടിന്റെ പേര്. ശ്രീലങ്കയിലുള്ള ഈ കമ്പനിയുമായി ചേര്‍ന്ന് ലങ്കയില്‍ പലയിടത്തും നിക്ഷേപം ഇറക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ ഫാമുകളും മുന്തിരിത്തോപ്പുകളും
കാര്‍ത്തിയുടെ ഇടപാടുകള്‍ അവിടം കൊണ്ടു തീരുന്നില്ല. ദുബായിലും ദക്ഷിണാഫ്രിക്കയിലും ഫാമുകള്‍ വാങ്ങറിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മുന്തിരിതോപ്പുകളാണ് വാങ്ങിക്കൂട്ടിയത്. ഇതിനോക്കെ നൂറ് കണക്കിന് കോടികളാണ് ചെലവായതെന്നാണ് എന്‍ഫോഴ്സ്മെന്റ് വകുപ്പിന്റെ കണ്ടെത്തല്‍. ഫിലിപ്പീന്‍സ് കമ്പനിയുമായി ചേര്‍ന്നും അഡ്വന്റേജസ് സിങ്കപ്പൂര്‍ പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം ഇറക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നിസ് ലീഗ്(ഏഷ്യ)യുമായിണ് ഫിലിപ്പീന്‍സ് ബന്ധം. ഇത് കൂടാതെ സിങ്കപ്പൂരില്‍ റിയല്‍ ബിയോണ്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേര്‍ന്നും റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കി. തായ്ലന്റിലും സ്പെയിനിലേക്കും മറ്റും കാര്‍ത്തി നടത്തിയ ഇടപെടുകളെ കുറിച്ചും എന്‍ഫോഴ്സ്മെന്റ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.'

കാര്‍ത്തിയുടെ പങ്കാളിത്തത്തിലുള്ള അഡ്വെന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് എന്ന കമ്പനി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പണമിടപാടുകള്‍ നടത്തിയിരുന്നു. ഇതേക്കുറിച്ചൊക്കെ ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. എയര്‍സെല്‍ മാക്സിസ് കേസില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഈ കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരെ എന്‍ഫോഴ്സ്മെന്‍ അധികൃതര്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കള്ളപ്പണം വെളുപ്പിച്ചുന്നെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. എയര്‍സെല്‍ മാക്സിസുമായി ഈ റണ്ട് കമ്പനികളും 200 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് അന്ന് നേരിട്ട ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് കള്ളപ്പണം പല രാജ്യങ്ങളിലുമായി നിക്ഷേപം നടത്തിയെന്നാണ് അറിയുന്നത്. പി ചിദംബരം മന്ത്രിയായിരുന്ന വേളയില്‍ മകനെ ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കടത്തുകയായിരുന്നു എന്നാണ് ആരോപണം.

വാസന്‍ ഐ കെയറിന്റെ വളര്‍ച്ചയിലെ അദൃശ്യ സാന്നിധ്യം
നേരത്തെ വാസന്‍ ഐ കെയറിന്റെ അപ്രതീക്ഷിത വളര്‍ച്ചയ്ക്ക് പിന്നിലും കാര്‍ത്തി ചിദംബരമാണെന്ന് വ്യക്തമായിരുന്നു. കാര്‍ത്തിയുടെ വരവോടെ 2009-10 മുതല്‍ വാസനിലേക്ക് കോടികള്‍ ഒഴുകിയെത്തിയിരുന്നു. കാര്‍ത്തി ഓഹരികള്‍ സ്വന്തമാക്കി മൂന്നുമാസത്തിനുള്ളില്‍ മൗറീഷ്യസില്‍നിന്ന് 50 കോടിയുടെ നിക്ഷേപം ക്ലിനിക്കിന് ലഭിച്ചു. ട്രിച്ചിയില്‍നിന്ന് വാസന്റെ ആസ്ഥാനം ചെന്നൈയിലേക്ക് മാറ്റി. ഒരുവര്‍ഷത്തിനിടെ, മൗറീഷ്യസിലെ നിക്ഷേപകന്‍ മറ്റൊരു 50 കോടി കൂടി വാസന് കൈമാറി.

2009 മുതല്‍ 2014 വരെയുള്ള രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് വാസന്‍ വളര്‍ന്നുപന്തലിച്ചത്. 2009-10ല്‍ 16 കോടിയായിരുന്നു ആദായമെങ്കില്‍ 201011 സാമ്പത്തിക വര്‍ഷം അത് 311 കോടിയായി വര്‍ധിച്ചു. 2011-12ല്‍ 462 കോടിയും 201213ല്‍ 604 കോടിയുമായിരുന്നു ആദായം. ഒരുവര്‍ഷം കൊണ്ട് 20 മടങ്ങും മൂന്നുവര്‍ഷത്തിനിടെ 38 മടങ്ങും വര്‍ധനയുണ്ടായി. 2008 ഏപ്രില്‍ വരെ വാസന്‍ ഐ കെയറിന് 25 ക്ലിനിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ 2012-13 ആയപ്പോഴേക്കും 175ല്‍പ്പരം ക്ലിനിക്കുകളായി അത് വര്‍ധിച്ചു. 800ലധികം ഒഫ്താല്‍മോളജിസ്റ്റുകള്‍ വാസനില്‍ ജീവനക്കാരായി. 8000ലേറെ ഐ കെയര്‍ അംഗങ്ങളും. ഓഹരിവിപണിയില്‍ ഇക്കാലത്ത് വാസന്റെ ഓഹരികള്‍ക്കും വിലവര്‍ധിച്ചിരുന്നു.

ആഡംബര വസതികളും കോടികളുടെ കാറുകളുമായി സുഖജീവിതം
അത്യാഢംബര വസതികളും കോടികലുടെ ആഡംബര കാറുകളുമായി സുഖജീവിതം നയിക്കുകയായിരുന്നു കാര്‍ത്തി ചിദംബരം. ഓരോ വീട്ടിലും പരിചരിക്കാന്‍ പരിചാരകരും മറ്റുമായി രാജകീയമായി ജീവിച്ച വ്യക്തിയാണ് ഇപ്പോള്‍ കൊതുകു കടി കൊണ്ടു കഴിയുന്നത്. ഐ.എന്‍.എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരായ തെളിവുകള്‍ ചിദംബരത്തെയും വെട്ടിലാക്കിയിട്ടുണ്ട്. ഇപ്പോഴും ഷെയര്‍മാര്‍ക്കറ്റിന്റെ നിയന്ത്രണത്തിലുള്‍പ്പെടെ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തിന് ഇടപെടാന്‍ കഴിയുന്നുണ്ടെന്നും ഇതിനായി ധനമന്ത്രാലയത്തിലെ മുന്‍ സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ചര്‍ച്ചയാവുകയും ചെയ്തു. ഷെയര്‍മാര്‍ക്കറ്റില്‍ മാസങ്ങള്‍ക്കകം വലിയ അട്ടിമറിയുണ്ടാവുമെന്നും അത് മോദി സര്‍ക്കാരിന് തുടര്‍ഭരണത്തില്‍ എത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് ബിജെപി വിരുദ്ധവികാരം ഉണ്ടാക്കാന്‍ ഉപയോഗിക്കുമെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ത്തി ചിദംബരത്തിന് എതിരായ നീക്കം ശക്തമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നീക്കത്തിന് മുന്നേ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ബിജെപിയുടെ കരുനീക്കങ്ങള്‍ എന്നാണ് സൂചനകള്‍. അറസ്റ്റിലായി സിബിഐ കസ്റ്റഡിയിലുള്ള കാര്‍ത്തി ചിദംബരം തന്റെ സ്വന്തം അക്കൗണ്ടില്‍ നിന്ന് 1.8 കോടി രൂപ കേന്ദ്രത്തില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുള്ള ഒരു മുതിര്‍ന്ന നേതാവിന് കൈമാറിയിട്ടുണ്ടെന്ന് മാത്രമേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പറയുന്നുള്ളൂ. ഇത് ആരെന്ന് വെളിപ്പെടുത്താത്തത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായും കോ്ണ്‍ഗ്രസിനെ പ്രതിരോധത്തില്‍ നിര്‍ത്താനും ആണെന്ന സൂചനകളാണ് ലഭിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category