1 GBP = 95.70 INR                       

BREAKING NEWS

റാഫേല്‍ ഇടപാടില്‍ വെട്ടിലായി കേന്ദ്രസര്‍ക്കാര്‍; റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള കരാറില്‍ ഇന്ത്യയിലെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ 'നിര്‍ബന്ധിതവും അടിയന്തരവുമായ' വ്യവസ്ഥയെന്ന് ഫ്രഞ്ച് മാധ്യമം; എച്ച്എഎല്ലിനെ തഴഞ്ഞത് അഴിമതി ലക്ഷ്യമിട്ടെന്ന് വ്യക്തം: വിവാദം കൊഴുക്കുവേ നിര്‍മല സീതാരാമന്‍ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വെട്ടിലായി കേന്ദ്രസര്‍ക്കാര്‍. കരാറിലേക്ക് അനില്‍ അംബനി കടന്നു വന്നതിന് പിന്നിലെ അഴിമതി വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്നതിനുള്ള കരാറില്‍ അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ബന്ധബുദ്ധി വെച്ചത് മോദി സര്‍ക്കാറാണെന്നാണ് വെളിപ്പെടുത്തല്‍.


കരാര്‍ സാധ്യമാകില്ലെന്ന് റാഫേല്‍ നിര്‍മ്മാതാക്കളായ ദാസോ കമ്പനിയുടെ വെളിപ്പെടുത്തലാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. കമ്പനിയുടെ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഒരു ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടാണ് പുറത്തുവിട്ടത്. 2017 മെയ് 11 ന് ദാസോ എവിയേഷന്‍ സി ഇ ഒ ലോയ്ക് സെഗാലിന്‍ നടത്തിയ പ്രസന്റെഷനിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. 'ആ നിബന്ധന അംഗീകരിക്കേണ്ടത് ദാസോ ഏവിയേഷന് ഇന്ത്യയുമായി കരാറിലേര്‍പ്പെടുന്നതിന് അനിവാര്യമായിരുന്നു' എന്നാണ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

നേരത്തെ ഇതേ കാര്യം ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഒലന്‍ദേ പറഞ്ഞിരുന്നു. ഇന്ത്യന്‍ സര്‍ക്കാരാണ് റിലയന്‍സുമായി കരാറിലേര്‍പ്പെടണമെന്ന് നിര്‍ദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. അതില്‍ ഫ്രഞ്ച് സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെയാണ് പുതിയ വിവാദം പൊട്ടിപുറപ്പെടുന്നത്. റഫേല്‍ വിമാന നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷന്റെ രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്കു പോകാനിരിക്കെയാണ് വിവരം പുറത്തുവന്നിരിക്കുന്നത്. 58,000 കോടി രൂപയ്ക്ക് 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍.

പൊതുമേഖല സ്ഥാപനമായ എച്ച് എ എല്ലിനെ ഒഴിവാക്കിയാണ് പ്രതിരോധ മേഖലയില്‍ മുന്‍ പരിചയമല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിയെ കരാറില്‍ ഉള്‍പ്പെടുത്തിയത്. യുപി എ സര്‍ക്കാരിന്റെ കാലത്ത് എച്ച് എ എല്ലിനെയായിരുന്നു ദാസോവിന്റെ ഓഫ്‌സെറ്റ് പാര്‍ട്‌നറായി നിശ്ചയിച്ചത്. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിലാണ് ഇതുമാറ്റി റിലയന്‍സിനെ ഉള്‍പ്പെടുത്തി കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചത്.

കരാറിലേക്ക് എങ്ങനെ എത്തിയെന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. റാഫേല്‍ കരാറില്‍ അഴിമതി നടന്നുവെന്നാരോപിച്ച് കഴിഞ്ഞ മാസം അരുണ്‍ ഷൂരിയും പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെയുള്ളവര്‍ സി ബി ഐ യെ സമീപിച്ചിരുന്നു. കരാരില്‍ നടന്ന കൃത്രിമത്വം നടന്നുവെന്ന് കാണിക്കാന്‍ 32 പേജുള്ള രേഖയും ഇവര്‍ സിബിഐയ്ക്ക് നല്‍കിയിരുന്നു.

ഇടപാടില്‍ തുടക്കം മുതല്‍ അവ്യക്തത
റിലയന്‍സ് എയ്റോസ്ട്രക്ചറിനെ 2015ല്‍ റഫേല്‍ കരാറിന്റെ ഭാഗമായ പുനര്‍നിക്ഷേപ പദ്ധതിയില്‍ പങ്കാളിയാക്കിയത് 2016ല്‍ നിലവില്‍വന്ന പ്രതിരോധ സംഭരണനടപടിക്രമചട്ടത്തിന്റെ പേരിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വന്‍കിട പ്രതിരോധകരാറുകള്‍ നേടുന്ന വിദേശകമ്പനികള്‍ ഇന്ത്യയില്‍ പുനര്‍നിക്ഷേപം നടത്തണമെന്ന നയത്തിന്റെ മറവിലാണ് ഈ മറിമായം നടന്നത്. ഇന്ത്യയുടെ നിര്‍ദേശപ്രകാരമാണ് റഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയതെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കവെ 2016ലെ പ്രതിരോധസംഭരണ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് റിലയന്‍സ് എയ്റോസ്ട്രക്ചറുമായി കരാര്‍ ഒപ്പിട്ടതെന്ന് റഫേല്‍ നിര്‍മ്മാതാക്കളായ ദസ്സാള്‍ട്ട് വിശദീകരിച്ചിരുന്നു.

പ്രതിരോധസംഭരണ നടപടിക്രമചട്ടം(ഡിപിപി) നിലവില്‍വന്നത് 2016 ഏപ്രില്‍ ഒന്നിനാണ്. എന്നാല്‍, ദസ്സാള്‍ട്ട് ഏവിയേഷന്റെയും റിലയന്‍സ് എയ്റോസ്ട്രക്ചറിന്റെയും സംയുക്തസംരംഭമായ ദസ്സാള്‍ട്ട് റിലയന്‍സ് എയ്റോസ്പെയ്സ് ലിമിറ്റഡിനു രൂപം നല്‍കിയത് 2015 ഏപ്രിലില്‍. ദസ്സാള്‍ട്ട് ഏവിയേഷന്‍ 2018 ഏപ്രില്‍ 23ന് പ്രസിദ്ധീകരണത്തിനു നല്‍കിയ പത്രക്കുറിപ്പില്‍ ഇക്കാര്യം സമ്മതിക്കുന്നു. കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം റിലയന്‍സ് എയ്റോസ്ട്രക്ചര്‍ രജിസ്റ്റര്‍ ചെയ്തത് 2015 ഏപ്രില്‍ 24നാണ്.

സംയുക്തസംരംഭം രൂപീകരിക്കാന്‍ തിരക്കിട്ട് റിലയന്‍സ് എയ്റോസ്ട്രക്ചര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും വ്യക്തം.  പ്രധാനമന്ത്രി നരേന്ദ്ര മോദി റഫേല്‍കരാര്‍ പാരിസില്‍ പ്രഖ്യാപിച്ച് 14 ദിവസത്തിനുള്ളിലാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന്റെ അനുബന്ധകമ്പനിയായി റിലയന്‍സ് എയ്റോസ്ട്രക്ചര്‍ രജിസ്റ്റര്‍ ചെയ്തത്. റിലയന്‍സ് ഡിഫന്‍സിനു രൂപം നല്‍കിയത് 2015 മാര്‍ച്ച് 28നാണ്. മോദി പാരിസിലേക്ക് പോകുന്നതിനു 12 ദിവസം മുമ്പ്. റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് എയ്റോസ്ട്രക്ചര്‍ എന്നിവ രൂപീകരിക്കുമ്പോള്‍ നിലവിലുണ്ടായിരുന്നത് 2013ലെ പ്രതിരോധസംഭരണ ചട്ടമാണ്. 2015 ഏപ്രിലില്‍ ദസ്സാള്‍ട്ട് റിലയന്‍സ് എയ്റോസ്പെയ്സ് ലിമിറ്റഡ് കടലാസ് കമ്പനിയുമായിരുന്നു.

പങ്കാളിയായി ആരെയും തെരഞ്ഞെടുക്കാന്‍ ദസ്സാള്‍ട്ടിനു അവകാശമുണ്ടായിരുന്നു എന്നാണ് മോദിസര്‍ക്കാര്‍ വാദിക്കുന്നത്. സര്‍ക്കാരുകള്‍ തമ്മിലാണ് ചര്‍ച്ച നടത്തിയതെന്ന് 2015 ഏപ്രില്‍ 10ന് മോദി പാരിസില്‍ അവകാശപ്പെട്ടിരുന്നു. റഫേല്‍ ഇടപാടില്‍ പങ്കാളിയായി ദസ്സാള്‍ട്ട് ഒരു കമ്പനിയെയും നിശ്ചയിച്ചിട്ടില്ലെന്നുകൂടി 2018 ഫെബ്രുവരി ഏഴിനു പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. കരാര്‍വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ഒരുവര്‍ഷംമുമ്പ് വിദേശകമ്പനി ആഭ്യന്തരപങ്കാളിയെ അറിയിച്ചാല്‍ മതിയെന്നാണ് വ്യവസ്ഥയെന്നും മന്ത്രാലയം വിശദീകരിച്ചു.

എന്നാല്‍, സംയുക്തസംരംഭം രൂപീകരിക്കുമ്പോള്‍ 2013ലെ സംഭരണചട്ടങ്ങളാണ് നിലനിന്നിരുന്നത്. ഇതനുസരിച്ച് സര്‍ക്കാരിനെ എല്ലാവിവരവും അറിയിക്കണമായിരുന്നു. 2015 ആഗസ്തില്‍ റിലയന്‍സിനെ സഹായിക്കാന്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തി. ആഭ്യന്തരപങ്കാളിയെക്കുറിച്ച് പിന്നീട് അറിയിച്ചാല്‍ മതിയെന്ന് വരുത്തി. ഇങ്ങനെ കേന്ദ്രസര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്താണ് 59,000 കോടി രൂപയുടെ പ്രതിരോധഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category