1 GBP = 90.20 INR                       

BREAKING NEWS

വയലിന്‍ തന്ത്രികളില്‍ ആത്മരാഗം മീട്ടി സ്മൃതികളില്‍ മറഞ്ഞ ബാലഭാസ്‌ക്കര്‍ക്ക് യുക്മയുടെ പ്രണാമം; ഈ വര്‍ഷത്തെ ദേശീയ കലാമേള 'ബാലഭാസ്‌ക്കര്‍ നഗറി'ല്‍

Britishmalayali
സജീഷ് ടോം

യുവ സംഗീത പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഈ വര്‍ഷത്തെ യുക്മ ദേശീയ കലാമേള നഗരിക്ക് 'ബാലഭാസ്‌ക്കര്‍ നഗര്‍' എന്ന് യുക്മ ദേശീയ കമ്മറ്റി നാമകരണം ചെയ്യുകയാണ്. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ യുകെ മലയാളി പൊതു സമൂഹത്തില്‍ നിന്നും ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളില്‍ നിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. അഞ്ചോളം പേരുകളാണ് ഇത്തരത്തില്‍ ലഭിച്ചത്. അതില്‍ നിന്നും ഒരു പേര് തെരഞ്ഞെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ബാലഭാസ്‌ക്കറുടെ ആകസ്മികമായ വേര്‍പാട് ലോക മലയാളി സമൂഹത്തെ തേടിയെത്തിയത്.

ബാലഭാസ്‌ക്കറുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരില്‍ യുക്മ ദേശീയ കലാമേള നഗര്‍ അറിയപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നൂറോളം സന്ദേശങ്ങളാണ് യുക്മ സ്നേഹികളില്‍നിന്നും യുകെ മലയാളി പൊതുസമൂഹത്തില്‍ നിന്നും യുക്മ ദേശീയ കമ്മറ്റിക്ക് ലഭിച്ചത്. തുടര്‍ന്നാണ് ബാലഭാസ്‌ക്കറെന്ന വയലിന്‍ മാന്ത്രികന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, 2018 ദേശീയ കലാമേള നഗറിന് 'ബാലഭാസ്‌ക്കര്‍ നഗര്‍' എന്ന് യുക്മ ദേശീയ കമ്മറ്റി ഐക്യകണ്ഠേനെ നാമകരണം ചെയ്തു.

സൗത്ത് യോര്‍ക്ഷെയറിലെ ഷെഫീല്‍ഡില്‍ ആണ് ഒന്‍പതാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. ഈമാസം 27ന് ശനിയാഴ്ച പെനിസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളിലെ 'ബാലഭാസ്‌ക്കര്‍ നഗറി' ല്‍ നടക്കുന്ന ദേശീയ മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ അലക്സ് വര്‍ഗീസ്, ദേശീയ കലാമേള കണ്‍വീനര്‍ ഓസ്റ്റിന്‍ അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു. യുക്മ യോര്‍ക്ഷെയര്‍ ആന്റ് ഹംബര്‍ റീജിയന്റെയും ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് 2018 ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്.
കലാമേള നഗറിന്റെ വിലാസം
Peneston Grammer School, Huddersfield Road, Peneston, S36 7BX

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category