1 GBP = 95.70 INR                       

BREAKING NEWS

മണ്‍ട്രോ സായിപ്പിന്റെ കാലത്ത് ക്ഷേത്ര സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ പിടിച്ചെടുത്തത് അഞ്ച് പൈസ നഷ്ടപരിഹാരം നല്‍കാതെ; 1949ല്‍ തിരുവിതാം കൂറിലെ മുഴുവന്‍ ക്ഷേത്രങ്ങള്‍ക്കും പത്മനാഭ സ്വാമിക്കുമായി അനുവദിച്ച 46.5ലക്ഷം രൂപ ഒരു കോടിയായി ഉയര്‍ന്നതാണ് ഇപ്പോഴും സര്‍ക്കാര്‍ ഗ്രാന്റ് എന്ന പേരില്‍ കെട്ടിഘോഷിക്കുന്നത്; ശബരിമലയില്‍ നിന്നു മാത്രം ശതകോടികളാണ് ഖജനാവിലേക്ക് ഒഴുകുന്നത്; ക്ഷേത്ര സ്വത്തിന്റെ പേരില്‍ പ്രചരിക്കുന്ന പച്ചക്കള്ളങ്ങള്‍ പൊളിച്ചെടുക്കി സുകുമാരന്‍ നായര്‍

Britishmalayali
kz´wteJI³

ചങ്ങനാശേരി: ശബരിമല പ്രതിഷേധത്തെ സുകുമാരന്‍ നായരുടെ പിടിവാശിയായി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കി സിപിഎം ലക്ഷ്യമിടുന്നതും ഇതു തന്നെയാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് എന്‍ എസ് എസ് നേതൃത്വത്തിന്റെ തീരുമാനം. ക്ഷേത്ര സ്വത്തുക്കളില്‍ സര്‍ക്കാര്‍ നിയന്ത്രണം അസഹനീയമാണെന്ന് വിശ്വാസികളെ ധരിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡിനു സര്‍ക്കാര്‍ പണം വാരിക്കോരി നല്‍കുന്നുവെന്ന പ്രചാരണം തെറ്റിദ്ധാരണ ജനകമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തുകയാണ്. സര്‍ക്കാരുമായി വിശ്വാസ പ്രശ്നങ്ങളില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തുകയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ശബരിമല ഉള്‍പ്പെടെ 1200ല്‍പരം ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ വര്‍ഷം തോറും ഗ്രാന്റ് നല്‍കുന്നുവെന്നതു വാസ്തവവിരുദ്ധമാണ്. കേണല്‍ മണ്‍റോയുടെ കാലത്തു തിരുവിതാംകൂറിലെ ക്ഷേത്രസ്വത്തുക്കളെല്ലാം നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാരിലേക്കു പിടിച്ചെടുത്തിരുന്നു. ഇന്ത്യ ഗവണ്‍മെന്റും തിരുവിതാംകൂര്‍ മഹാരാജാവുമായി 1949ല്‍ ഒപ്പുവെച്ച ഉടമ്പടി പ്രകാരം പത്മനാഭസ്വാമിക്ഷേത്രത്തിനും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനുമായി 46.5 ലക്ഷം രൂപ വര്‍ഷംതോറും വിഹിതമായി അന്നു മുതല്‍ നല്‍കുന്നുണ്ട്. ഇതിനെയാണു ഗ്രാന്റ് ആയി വിശേഷിപ്പിക്കുന്നത്-സുകുമാരന്‍ നായര്‍ പറയുന്നു.

ഈ തുകയില്‍ 6 ലക്ഷം രൂപ പത്മനാഭസ്വാമിക്ഷേത്രത്തിനുള്ളത്. ബാക്കി ബോര്‍ഡിനാണ്. 55 വര്‍ഷങ്ങള്‍ക്കുശേഷം 2004ല്‍ എ.കെ. ആന്റണി മന്ത്രിസഭ ഈ തുക യഥാക്രമം 20 ലക്ഷം രൂപയും 80 ലക്ഷം രൂപയും ആയി വര്‍ധിപ്പിച്ചു. ഉടമ്പടി പ്രകാരം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ തുക ഗ്രാന്റ് അല്ല മറിച്ച്, നിയമപ്രകാരം അര്‍ഹതപ്പെട്ട വിഹിതമാണ്. ഇതിനെയാണ് സൗജന്യമായി സര്‍ക്കാര്‍ വിശദീകരിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ പറയുന്നു. ശബരിമല വികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിനു നിശ്ചിത തുക മാസ്റ്റര്‍പ്ലാന്‍ ഹൈപവര്‍ കമ്മറ്റിക്ക് നല്‍കുന്നുണ്ട്. അതല്ലാതെ ക്ഷേത്രങ്ങള്‍ക്കു ഗ്രാന്റായി ഒന്നുംതന്നെ നല്‍കുന്നില്ലെന്ന് സുകുമാരന്‍ നായര്‍ പറയുന്നു

യഥാര്‍ത്ഥത്തില്‍, ദേവസ്വങ്ങള്‍ക്കു നഷ്ടപ്പെട്ട സ്വത്തുക്കള്‍ക്കു നഷ്ടപരിഹാരം നല്‍കേണ്ടതായിരുന്നു. ഒരു സര്‍ക്കാരും അക്കാര്യം പരിഗണിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ ബിജെപിയും സമാനമായ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേത്ര സ്വത്തുക്കള്‍ സര്‍ക്കാര്‍ അടിച്ചെടുക്കുന്നുവെന്ന ബിജെപി നേതാക്കളുടെ നിലപാട് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചു. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിന്റെ കണക്ക് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇതിനെ പ്രതിരോധിച്ചത്. ഇതാണ് സുകുമാരന്‍ നായര്‍ കണക്കുകള്‍ നിരത്ത് വൈകിയെങ്കിലും പൊളിക്കുന്നത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍എസ്എസ്. വിധി നടപ്പാക്കാന്‍ മറ്റൊന്നിനുമില്ലാത്ത വ്യഗ്രതയാണ് സര്‍ക്കാരിനെന്നാണ് സമുദായ സംഘടന കുറ്റപ്പെടുത്തുന്നത്. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ എന്‍ എസ് എസ് തീരുമാനിച്ചതും ഈ സാഹചര്യത്തിലാണ്.

ശബരിമല വിഷയത്തില്‍ റിവിഷന്‍ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്ന് എന്‍എസ്എസ് പ്രറയുന്നു.സ്വതന്ത്ര ചുമതലയുള്ള ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നത് മനസ്സിലാകുന്നില്ല. ശബരിമലയുടെയും അതോടനുബന്ധിച്ചുള്ള ആയിരത്തി ഇരുനൂറില്‍ പരം ക്ഷേത്രങ്ങളുടെയും ആചാര-അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വംബോര്‍ഡ് ഇങ്ങനെ നിലപാടെടുക്കാന്‍ പാടില്ലായിരുന്നു എന്നും എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു. ഭരണഘടന എല്ലാത്തിലും വലുത് തന്നെയാണ്. അനാചാരങ്ങള്‍ മാറ്റേണ്ടത് ആവശ്യമാണെന്നതും വിസ്മരിക്കുന്നില്ല. എന്നാല്‍, മനുഷ്യന്റെ വിശ്വാസം സംരക്ഷിക്കാന്‍ ആവശ്യമായ ഭേദഗതികള്‍ കാലാകാലങ്ങളില്‍ വരുത്തേണ്ടതും സര്‍ക്കാരുകളുടെ ചുമതലയാണ്. സംസ്ഥാനസര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും പ്രശ്‌നത്തെ കുറച്ചുകൂടി അവധാനതയോടെ കൈകാര്യം ചെയ്ത് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും പ്രസ്താവനയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്ഷേത്ര സ്വത്തുക്കളുടെ കാര്യത്തിലും നിലപാട് വിശദീകരണം.

ശബരിമലയുടെയും അതിനോടനുബന്ധിച്ചുള്ള 1200-ല്‍പരം ക്ഷേത്രങ്ങളുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വം ബോര്‍ഡിനെപോലെയുള്ള ഒരു സ്വതന്ത്രസ്ഥാപനത്തിന് എങ്ങനെ ഇത്തരം ഒരു തീരുമാനത്തിലെത്താന്‍ കഴിയുമെന്നു മനസ്സിലാകുന്നില്ലെന്ന് എന്‍ എസ് എസ് പറയുന്നു. വിശ്വാസികള്‍ കാണിക്ക അര്‍പ്പിക്കുന്ന പണം കൊണ്ടാണു ദേവസ്വങ്ങളുടെയും ബോര്‍ഡിന്റെയും ഭരണം നടത്തിവരുന്നത്. ഇതില്‍ സര്‍ക്കാരിന്റെ പങ്ക് എന്താണെന്നു വിശ്വാസികള്‍ക്ക് അറിയാം. വിശ്വാസികളെ ബാധിക്കുന്ന തരത്തിലുള്ള സുപ്രീംകോടതിവിധി നടപ്പാക്കുന്ന കാര്യത്തില്‍ മറ്റൊന്നിലുമില്ലാത്ത വ്യഗ്രതയും തിടുക്കവുമാണ് സര്‍ക്കാരിന്. അതുകൊണ്ടു തന്നെ വിശ്വാസികള്‍ അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിന് ആവശ്യമായതൊക്കെ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഭരണഘടനയാണ് എല്ലാത്തിലും വലുത്. അനാചാരങ്ങള്‍ മാറ്റേണ്ടത് ആവശ്യവുമാണ്. എന്നാല്‍ മനുഷ്യന് അവന്റെ വിശ്വാസം സംരക്ഷിക്കുവാന്‍ ആവശ്യമായ ഭേദഗതികള്‍ കാലാകാലങ്ങളില്‍ വരുത്തേണ്ടത് സര്‍ക്കാരുകളുടെ ചുമതലയാണ്. എങ്കില്‍ മാത്രമേ രാജ്യത്ത് സമാധാനവും അഖണ്ഡതയും ഐശ്വര്യവും നിലനിര്‍ത്തനാകു. സംസ്ഥാനസര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഈ പ്രശ്നം കുറച്ചുകൂടി സാവകാശം കൈകാര്യം ചെയ്യാനും പരിഹരിക്കാനുമാണ് ശ്രമിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category