1 GBP = 95.70 INR                       

BREAKING NEWS

സിപിഎം നേതാവ് പി വാസുദേവന്‍ അന്തരിച്ചു; അന്ത്യം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

Britishmalayali
kz´wteJI³

തളിപ്പറമ്പ്: സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പി. വാസുദേവന്‍(76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നു വാസുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


തളിപ്പറമ്പ് നഗരസഭ രൂപംകൊണ്ടപ്പോള്‍ ഉപദേശകസമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സഹകാരിയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പറശ്ശിനിക്കടവ് പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും.പി വാസുദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

തളിപ്പറമ്പ് മേഖലയില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച കരുത്തനായ കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നു പി വാസുദേവനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category