1 GBP = 95.70 INR                       

BREAKING NEWS

ഏറ്റവും ഒടുവില്‍ പൂട്ടിയത് ഫാഷന്‍ ചെയിന്‍ കോസ്റ്റ്; ഹൗസ് ഫ്രാസറിന്റെ അതേ ദാരുണ മരണം; ഡബ്ല്യൂഎച്ച് സ്മിത്തും പ്രതിസന്ധിയില്‍; ഹൈസ്ട്രീറ്റിലെ തകര്‍ച്ച തുടരുന്നു

Britishmalayali
kz´wteJI³

യുകെയിലെ ഹൈസ്ട്രീറ്റില്‍ പ്രമുഖ റീട്ടെയില്‍ ശൃംഖലകളുടെ മരണം തുടര്‍ക്കഥയാവുന്നു. ഏറ്റവും ഒടുവില്‍ പൂട്ടിയിരിക്കുന്നത് ഫാഷന്‍ ചെയിനായ കോസ്റ്റാണ്. ഇതിനെ തുടര്‍ന്ന് 300ഓളം പേരുടെ തൊഴിലുകള്‍ക്കാണ് ഭീഷണിയുണ്ടായിരിക്കുന്നത്. ഹൗസ് ഓഫ് ഫ്രാസറിന്റെ ഏതേ ദാരുണമരണമാണ് കോസ്റ്റിനെയും തേടിയെത്തിയിരിക്കുന്നത്. ഇതിന് പുറമെ ഡബ്ല്യൂഎച്ച് സ്മിത്തും പ്രതിസന്ധിയിലായിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഹൈസ്ട്രീറ്റിലെ തകര്‍ച്ച തുടരുക തന്നെയാണ്. ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരില്‍ നിന്നുമുള്ള കടുത്ത മത്സരമാണ് ഹൈ സ്ട്രീറ്റിലെ വമ്പന്‍മാരുടെ കാലിടറാന്‍ പ്രധാന കാരണമായത്.

സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്നതില്‍ പേര് കേട്ട കോസ്റ്റിലെ ജീവനക്കാരോട് 24 സ്റ്റാന്‍ഡ്എലോണ്‍ സൈറ്റുകളും പൂട്ടുന്നുവെന്ന കാര്യം ഇന്നലെ വൈകുന്നേരമാണ് അറിയിച്ചിരിക്കുന്നത്. അക്കൗണ്ടന്റുമാരായ പിഡബ്ല്യൂസി ഇതിനായുള്ള പ്രക്രിയകള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഈ മേഖലയില്‍ കോസ്റ്റിന്റെ പ്രധാന എതിരാളിയായ കരെന്‍ മില്ലെന്‍ കോസ്റ്റിന്റെ ബ്രാന്‍ഡും വെബ്സൈറ്റും വാങ്ങുമെന്നും സൂചനയുണ്ട്. കോസ്റ്റില്‍ ജോലി ചെയ്യുന്ന 600 ജീവനക്കാരെ കരെന്‍ ഏറ്റെടുക്കുമെങ്കിലും 300 പേരുടെ ഭാവി അനിശ്ചിതത്ത്വത്തിലായിരിക്കുകയാണ്.

ട്രീറ്റിലെ റീട്ടെയില്‍ മേഖല കടുത്ത പ്രതിസന്ധിയിലൂടെ നാള്‍ക്ക് നാള്‍ വലയുന്ന വേളയിലാണ് കോസ്റ്റിന്റെ അന്ത്യവാര്‍ത്ത എത്തിയിരിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷമായിരുന്നു മാപ്ലിന്‍, ടോയ്സ്ആര്‍അസ്, ഹൗസ് ഓഫ് ഫ്രാസര്‍ എന്നിവ അടച്ച് പൂട്ടിയിരുന്നത്. ന്യൂലുക്ക്, ഹോം ബേസ്, ജാമിസ് ഇറ്റാലിയന്‍ പോലുള്ള കാഷ്വല്‍ ഡൈനിംഗ് ചെയിനുകള്‍ തുടങ്ങിയവ  പിടിച്ച് നില്‍ക്കാന്‍ വേണ്ടി തങ്ങളുടെ സ്റ്റോറുകളുടെ എണ്ണം വെട്ടിക്കുറച്ചതും ഈ വര്‍ഷമായിരുന്നു. അറോറ ഫാഷന്‍സിന്റെ ഉടമസ്ഥതയിലായിരുന്നു കോസ്റ്റ്. ഓയാസിസ്, വെയര്‍ഹൗസ് എന്നീ റീട്ടെയിലര്‍മാരുടെയും ഉടമസ്ഥതയും ഇവര്‍ക്കാണ്.

ഈ ഒരു പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഹൈസ്ട്രീറ്റ് റീട്ടെയിലര്‍മാരില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നുവെന്നും ഇവയെ രക്ഷിക്കാന്‍ ബിസിനസ് നിരക്കുകളുടെ കാര്യത്തില്‍ ഗവണ്‍മെന്റ് നടപടിയെടുക്കേണ്ടിയിരിക്കുന്നുവെന്നും ചില്‍ഡ്രന്‍വെയര്‍ ചെയിനായ ദി പുഡ് സ്റ്റോറിന്റെ ഉടമ ഫ്രാന്‍സസ് ബിഷപ്പ് ബിബിസിയുടെ അപ്രന്റിസില്‍ പങ്കെടുത്ത് കൊണ്ട് ആവശ്യപ്പെട്ടിരുന്നു. റീട്ടെയില്‍ രംഗത്തുണ്ടായ ഈ ദുരന്തത്തെ തുടര്‍ന്ന് യുകെയിലാകമാനം ആയിരക്കണക്കിന് ഷോപ്പുകളാണ് പൂട്ടിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം റെക്കോര്‍ഡ് നിലവാരത്തിലെത്തിയതാണ് ഇതിന് പ്രധാന കാരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category