1 GBP = 90.20 INR                       

BREAKING NEWS

എന്‍എച്ച്എസ് സര്‍ചാര്‍ജ് വര്‍ഷം തോറും 400 പൗണ്ടായി ഉയര്‍ത്തി ഉത്തരവിറങ്ങി; പിആര്‍ ലഭിക്കും വരെ ഇനി എല്ലാവരും 400 പൗണ്ട് നല്‍കിയേ മതിയാവൂ

Britishmalayali
kz´wteJI³

യുകെയിലെത്തിയ കുടിയേറ്റക്കാര്‍ക്ക് ഇനി പിആര്‍ ലഭിക്കുന്നത് വരെ എന്‍എച്ച്എസ് സേവനം പ്രയോജനപ്പെടുത്തണമെങ്കില്‍ വര്‍ഷം തോറും 400 പൗണ്ട് സര്‍ചാര്‍ജ് നല്‍കണമെന്ന കടുത്ത ഉത്തരവ് പുറത്തിറങ്ങി. നേരത്തെ 200 പൗണ്ടുള്ളതാണ് ഇപ്പോള്‍ ഇരട്ടിയാക്കിയത്. യുകെയില്‍ കുടിയേറ്റക്കാരന്‍ തൊട്ടതെല്ലാം കുറ്റമാണെങ്കിലും ഇത്തരത്തില്‍ കാശ് പിരിക്കണമെങ്കില്‍ അവന്റെ നെഞ്ച് മാത്രമേയുള്ളുവെന്ന വിമര്‍ശനവും ഇതിനെ തുടര്‍ന്ന് ശക്തമാകുന്നുണ്ട്. ഹെല്‍ത്ത് സര്‍വീസിന് അധികമായി 220 മില്യണ്‍ പൗണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ സര്‍ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.

യുകെയിലെത്തുന്ന പുതിയ കുടിയേറ്റക്കാര്‍ ഇവിടുത്തെ ഹെല്‍ത്ത് സര്‍വീസ് പ്രയോജനപ്പെടുത്തുന്നതിന് നീതിപൂര്‍വമായ സംഭാവനയേകുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ വര്‍ധനവെന്നാണ് പുതുക്കിയ നിരക്ക് സ്ഥിതീകരിച്ച് കൊണ്ട് ഗവണ്‍മെന്റ് വിശദീകരണം നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നും വരുന്നവരും ആറ് മാസമോ അതില്‍ കൂടുതലോ യുകെയില്‍ കഴിയുന്നവരുമായ കുടേേിയറ്റക്കാരില്‍ നിന്നാണ് ഇത്തരത്തില്‍ ഹെല്‍ത്ത് സര്‍ചാര്‍ജീടാക്കുന്നത്.  ഇത് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്കും  സ്പെഷ്യല്‍ മൊബിലിറ്റി സ്‌കീമുകളിലും ഇവിടെയെത്തുന്ന 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്. അത് പ്രകാരം ഇവര്‍ 300 പൗണ്ട് നല്‍കിയാല്‍ മതി. നേരത്തെ ഈ വിഭാഗത്തില്‍ പെട്ടവര്‍ 150 പൗണ്ട് മാത്രമേ നല്‍കേണ്ടിയിരുന്നുള്ളൂ.

ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരും ഈ സര്‍ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിതരായേക്കും. എന്നാല്‍ ഇതിനെ കുറിച്ച് ബ്രക്സിറ്റ് വിലപേശലില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ അത് പൂര്‍ത്തിയായ ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂ. ഹെല്‍ത്ത് സര്‍ചാര്‍ജ് 600 പൗണ്ടാക്കുമെന്നായിരുന്നു ടോറികള്‍ മാനിഫെസ്റ്റോയില്‍ ഉറപ്പേകിയത്. എന്നാല്‍ പുതിയ വര്‍ധനവ് ഇതില്‍ കുറവാണെന്നതാണ് കുടിയേറ്റക്കാര്‍ക്ക് ഏക ആശ്വാസം. എഴുതിത്തയ്യാറാക്കിയ ഒരു പ്രസ്താവനയിലൂടെയാണ് സര്‍ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം  ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോലിനെ നോക്സ് പാര്‍ലിമെന്റില്‍ ഇന്നലെ അറിയിച്ചത്.

കുടിയേറ്റക്കാര്‍ എന്‍എച്ച്എസിനെ പ്രയോജനപ്പെടുത്തുന്നതിന് സ്വാഗതം ചെയ്യുന്നുവെങ്കിലും ഇതിനായി അവര്‍ നീതിപൂര്‍വകമായ തോതില്‍ സംഭാവന നല്‍കണമെന്നും കരോലിനെ വിശദീകരിക്കുന്നു. 2015ലായിരുന്നു ഇത്തരം സര്‍ചാര്‍ജ് ഗവണ്‍മെന്റ് ആദ്യമായി നടപ്പിലാക്കിയിരുന്നത്. ഹെല്‍ത്ത് ടൂറിസം എന്ന പേരില്‍ എന്‍എച്ച്എസ് ചികിത്സക്ക് വേണ്ടി മാത്രം യുകെയില്‍ വിദേശികള്‍ സന്ദര്‍ശകരമായി എത്തുന്ന ചൂഷണം തടയാനെന്ന പേരിലാണിത് നടപ്പിലാക്കിയിരുന്നത്. ഡിപ്പാര്‍ട്മെന്റ് ഓഫ് ഹെല്‍ത്ത് പുറത്ത് വിട്ട കണക്കനുസരിച്ച് കുടിയേറ്റക്കാരെ ചികിത്സിക്കുന്നതിനായി ഓരോ വ്യക്തിക്കുമെന്ന തോതില്‍ എന്‍എച്ച്എസിന് വര്‍ഷത്തില്‍ 470പൗണ്ട് ചെലവാകുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category