1 GBP = 89.80 INR                       

BREAKING NEWS

മൊബൈല്‍ ഫോണ്‍ കൊടുത്ത് കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത് അവസാനിപ്പിക്കേണ്ടി വരും; സ്‌കൂളുകളിലെ മൊബൈല്‍ നിരോധനത്തിന് വിദ്യാഭ്യാസ മന്ത്രി അനുകൂലം; ഹെഡ്ടീച്ചര്‍മാര്‍ക്ക് തീരുമാനം എടുക്കാം

Britishmalayali
kz´wteJI³

യുകെയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ മൊബൈല്‍ ഫോണുമായി വരുന്നതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ഈ പ്രവണതയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഇത്തരം നിരോധനത്തെ താന്‍ അനുകൂലിക്കുന്നുവെന്ന് വെളിപ്പെടുത്തി വിദ്യാഭ്യാസമന്ത്രി ഡാമിയന്‍ ഹിന്‍ഡ്സ് രംഗത്തെത്തി. ഇക്കാര്യത്തില്‍ അതത് സ്‌കൂളുകളിലെ ഹെഡ് ടീച്ചര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഹിന്‍ഡ്സ് ഇന്നലെ വ്യക്തമാക്കിയത്. ഇതുമായി ഗവണ്‍മെന്റ് ശക്തമായി മുന്നോട്ട് പോവുകയാണെങ്കില്‍ മൊബൈല്‍ കൊടുത്ത് കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത് രക്ഷിതാക്കള്‍ അവസാനിപ്പിക്കേണ്ടി വരുമെന്നുറപ്പാണ്.

കുട്ടികള്‍ പഠിക്കുന്നതിനിടെ ഇത്തരം ഗാഡ്ജറ്റുകളുമായി ക്ലാസുകളിലെത്തുന്ന രീതി അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ഹിന്‍ഡ്സ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഫ്രാന്‍സ് അനുവര്‍ത്തിച്ചത് പോലെ കടുത്ത നിയമം നിര്‍മിച്ച് മൊബൈല്‍ നിരോധനം സ്‌കൂള്‍ ക്ലാസുകളിലേര്‍പ്പെടുത്താനൊന്നും താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യത്തില്‍ തങ്ങളുടെ സ്‌കൂളിന് ഏറ്റവും ഗുണകരമാകുന്ന തീരുമാനമെടുക്കാനുള്ള വിവേചനാധികാരം അതത് ഹെഡ്ടീച്ചര്‍മാര്‍ക്ക് നല്‍കുന്നുവെന്നും എഡ്യുക്കേഷന്‍ സെക്രട്ടറി വ്യക്തമാക്കുന്നു.

ഇന്നലെ ലണ്ടനില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് സ്‌കൂള്‍ ട്രസ്റ്റ്സിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് നടത്തി പ്രസംഗത്തിലാണ് ഹിന്‍ഡ്സ് തന്റെ നിലപാടുകള്‍ വെളിപ്പെടുത്തിയത്. പഠനത്തില്‍ നിന്നും ശ്രദ്ധ തിരിയുമെന്നതിനാല്‍ നിരവധി സ്‌കൂളുകളിലെ ഹെഡ്ടീച്ചര്‍മാര്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ കൊണ്ടു വരുന്നതിന് ഇപ്പോള്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില സ്‌കൂളുകളില്‍ ഇത്തരം നിയന്ത്രണങ്ങളില്ല. പക്ഷേ തങ്ങളുടെ മക്കള്‍ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നതിനായി എപ്പോഴും അവരെ മൊബൈലില്‍ ബന്ധപ്പെടുന്നതിന് സൗകര്യമുണ്ടാകണമെന്നും അതിനാല്‍ നിരോധനം പാടില്ലെന്നുമാണ് ചില രക്ഷിതാക്കള്‍ ഇതിനെതിരായി വാദിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലുള്ള ശ്രദ്ധ ക്ലാസ് റൂമുകളിലെ മൊബൈല്‍ ഫോണ്‍ കാരണം വ്യതിചലിക്കാന്‍ പാടില്ലെന്നും അതിനാല്‍ മൊബൈല്‍ ഫോണുകള്‍ ക്ലാസ് റൂമുകളില്‍ നിരോധിക്കുന്നതിനെ താന്‍ വ്യക്തിപരമായി പിന്തുണക്കുന്നുവെന്നുമാണ് ചടങ്ങിനെത്തിയ നിരവധി ഹെഡ്ടീച്ചര്‍മാരെ സാക്ഷിയാക്കി ഹിന്‍ഡ്സ് പ്രസ്താവിച്ചിരിക്കുന്നത്. എന്നാല്‍ ഫ്രാന്‍സ് ചെയ്തത് പോലെ ദേശീയ തവലത്തില്‍ സ്‌കൂള്‍ ക്ലാസുകളില്‍ മൊബൈല്‍ നിരോധിക്കുമോയെന്ന് തന്നോട് പലരും തിരക്കുന്നുണ്ടെന്നും അത്തരമൊരു നിരോധനം ഏര്‍പ്പെടുത്താന്‍ താന്‍ ഒരുക്കമല്ലെന്നും ഹിന്‍ഡ്സ് ആവര്‍ത്തിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category