1 GBP = 95.20 INR                       

BREAKING NEWS

നമ്മള്‍ പലരും ജനിക്കും മുന്‍പ് ഉണ്ടായ തകര്‍ച്ചയുടെ ആ മൂന്നു ദിവസങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമോ? വ്യാപാര കരാര്‍ ഇല്ലാതെ ബ്രക്സിറ്റ് നടന്നാല്‍ പൗണ്ട് വീണ്ടും പാതാളത്തിലേക്ക് വീഴുമെന്നു മുന്നറിയിപ്പ്; നാട്ടിലേക്ക് പണം മാറ്റാന്‍ ഉണ്ടെങ്കില്‍ വേഗം ചെയ്തോളൂ

Britishmalayali
kz´wteJI³

പ്പോള്‍ ഒരു പൗണ്ട് കൊടുത്താല്‍ 97 രൂപയ്ക്ക് മുകളില്‍ കിട്ടും. എന്നാല്‍ ഇതു എത്രനാള്‍ എന്നു ആര്‍ക്കും ഒരു എത്തും പിടിയുമില്ല. യൂറോപ്യന്‍ യൂണിയനുമായി തെറ്റിപ്പിരിയുകയും നോ ഡീല്‍ ബ്രക്സിറ്റ് നടക്കുകയും ചെയ്താല്‍ പൗണ്ട് പാതാളത്തിലേക്ക് വീഴുമെന്നാണ് റിപ്പോര്‍ട്ട്. ആ പാതാളം പക്ഷെ ആലോചിക്കുന്നതിനേക്കാള്‍ ആഘാതമാവും. നമ്മളില്‍ പലരും ജനിക്കുന്നതിന് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 45 വര്‍ഷം മുന്‍പ് 1974 ല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായി. മൂന്നു ദിവസം കൊണ്ട് ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ വക്കില്‍ എത്തിയ ദിനങ്ങള്‍. അതാവര്‍ത്തിക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

ഗവണ്‍മെന്റ് വാച്ച്ഡോഗായ ദി ഓഫീസ് ഫോര്‍ ബഡ്ജറ്റ് റെസ്പോണ്‍സിബിലിറ്റിയാണ് (ഒബിആര്‍) ഗൗരവമാര്‍ന്ന ഈ മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഡീലൊന്നുമില്ലാതെ യൂണിയന്‍ വിട്ട് പോയാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ കുറച്ച് കാലമെങ്കിലും കടുത്ത ആഘാതമുണ്ടാകുമെന്നാണ് ഒബിആര്‍ മുന്നറിയിപ്പേകുന്നത്. അതായത് അടുത്ത മാര്‍ച്ചോടെ ഡീലില്ലാത്ത ബ്രക്സിറ്റിലൂടെ യുകെ യൂണിയനില്‍ നിന്ന് വിട്ട് പോയാല്‍ രാജ്യത്തെ വസ്തുവകകളുടെ വിലകള്‍ കുത്തനെ ഇടിയുമെന്നും അതിര്‍ത്തികളിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങളാലുണ്ടാകുന്ന സമയം വൈകലുകള്‍ കുടുംബങ്ങളെയും ബിസിനസുകളെയും ബുദ്ധിമുട്ടിലാക്കുമെന്നും ഒബിആര്‍ മുന്നറിയിപ്പേകുന്നു.
ഇത്തരത്തിലുള്ള ഒരു ബ്രക്സിറ്റിനാലുണ്ടാകുന്ന ആഘാതം കണക്ക് കൂട്ടാനാവില്ലെന്നും 1974ലെ ആ മൂന്ന് ദിവസത്തിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരിക്കും.  ഇതിനെ തുടര്‍ന്ന് ഒരു ക്വാര്‍ട്ടറില്‍ മാത്രം ജിഡിപിയില്‍ മൂന്ന് ശതമാനം ഇടിവായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഒബിആര്‍ പുറത്തിറക്കിയ ഒരു ഡിസ്‌കഷന്‍ പേപ്പറിലാണ് ഈ മുന്നറിയിപ്പ് ഉയര്‍ത്തിയിരിക്കുന്നത്. റഫറണ്ടത്തിന് ശേഷം യുകെക്ക് 2.5 ശതമാനം വളര്‍ച്ച നഷ്ടമായിരിക്കുന്നുവെന്നും ഈ പേപ്പര്‍ എടുത്ത് കാട്ടുന്നു. യൂറോപ്യന്‍ യൂണിയന് പുറത്തെത്തുന്നതിനെ തുടര്‍ന്നുണ്ടാക്കുന്ന വ്യാപാരക്കരാറുകളില്‍ നിന്നും യുകെക്ക് നേട്ടമുണ്ടാക്കാന്‍  സാധിക്കുമോയെന്ന ആശങ്കയും ഈ രേഖ ഉയര്‍ത്തുന്നുണ്ട്.

ബ്രക്സിറ്റിന് ക്രമമായി മുന്നോട്ട് നീങ്ങി ശുഭാന്ത്യമുണ്ടാകുമെന്നും സ്മൂത്തായ ട്രാന്‍സിഷനുണ്ടാകുമെന്നാണ് ഒബിആര്‍ പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഡീലൊന്നുമില്ലാതെ ബ്രക്സിറ്റ് മൂലം കടുത്ത ആഘാതമുണ്ടാകാനുള്ള സാധ്യതയും ഒബിആര്‍ തള്ളിക്കളയുന്നില്ല. ഇത്തരമൊരു ബ്രക്സിറ്റിനാല്‍ കുറച്ച് കാലത്തേക്കെങ്കിലും ഡിമാന്റിനും സപ്ലൈക്കും പൊതു ധനകാര്യത്തിനും മേല്‍ കടുത്ത ആഘാതമുണ്ടാകുമെന്നും വാച്ച്ഡോഗ് മുന്നറിയിപ്പേകുന്നു. ഇതിനെ തുടര്‍ന്ന് യുകെയിലെ വസ്തുവകകളുടെ വിലകള്‍ കുത്തനെ താഴാനിടയാകും. ഇതിനെ തുടര്‍ന്ന് അനിശ്ചിതത്വവും വര്‍ധിക്കുന്നതായിരിക്കും.

ഇത്തരമൊരു ബ്രക്സിറ്റിനെ തുടര്‍ന്ന് പൗണ്ട് വില കുത്തനെ താഴുന്നതിനാല്‍ കുടുംബങ്ങളുടെ യഥാര്‍ത്ഥ വരുമാനം ചുരുങ്ങാനും ചെലവിടല്‍ കുറയാനും വഴിയൊരുങ്ങും. ഇതിനെ തുടര്‍ന്ന് സപ്ലൈയില്‍ താല്‍ക്കാലികമായ നിയന്ത്രണമുണ്ടാകും. ബ്രക്സിറ്റിന് ശേഷം യൂണിയനും യുകെയ്ക്കും ഇടയില്‍ ഏത് തരത്തിലുള്ള കസ്റ്റംസ് അറേഞ്ച് മെന്റുകളാണ് വേണ്ടതെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടാകുന്നതിനെ തുടര്‍ന്നാണ് അതിര്‍ത്തികളില്‍ സമയം വൈകലുകള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നത്.

ബ്രക്സിറ്റ് പോലുള്ള സംഭവങ്ങള്‍ ഇതിന് മുമ്പ് അധികം നടക്കാത്തതിനാല്‍ ഇത്തരമൊരു സാഹചര്യത്തിലുണ്ടാകുന്ന ആഘാതം എത്രത്തോളമായിരിക്കുമെന്ന് ഇപ്പോള്‍ കൃത്യമായി കണക്കാക്കാനാവില്ലെന്നും ഒബിആര്‍ മുന്നറിയിപ്പേകുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category