1 GBP = 95.20 INR                       

BREAKING NEWS

പ്രിയങ്ക ചോപ്ര ഇല്ലാതെ എന്ത് രാജവിവാഹം? മേഗന്‍-ഹാരി കല്യാണം മുമ്പില്‍ നിന്ന് നയിച്ച ബോളിവുഡ് താരം ഇന്നലെ വീണ്ടും ഹീത്രൂവില്‍ എത്തിയത് ഇന്ന് നടക്കുന്ന യൂജിന്‍ രാജകുമാരിയുടെ വിവാഹത്തിലെ വിരുന്നുകാരിയായെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍

Britishmalayali
kz´wteJI³

മേയ് മാസത്തില്‍ നടന്ന ഹാരി രാജകുമാരന്റെയും മേഗന്‍ മെര്‍ക്കലിന്റെ വിവാഹത്തില്‍ പങ്കെടുത്തതിലൂടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര രാജകീയ വിവാഹത്തില്‍ ഇന്ത്യയുടെ സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോഴിതാ എലിസബത്ത് രാജ്ഞിയുടെ മകന്‍ ആന്‍ഡ്ര്യൂ രാജകുമാരന്റെ മകള്‍ യൂജിന്‍ രാജകുമാരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പ്രിയങ്ക വീണ്ടും യുകെയിലെത്തിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കുന്നതിനുള്ള വിരുന്നു കാരിയായിട്ടാണ് പ്രിയങ്ക ഇന്നലെ ഹീത്രൂവിമാനത്താവളത്തില്‍ ഇറങ്ങിയതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഗംഭീരമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ പ്രിയങ്കയില്ലാതെ ബ്രിട്ടീഷ് രാജകുടുംബത്തില്‍ എന്ത് വിവാഹം? എന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.

വളരെക്കാലമായി മേഗനുമായി സൗഹൃദബന്ധം പുലര്‍ത്തുന്ന പ്രിയങ്ക ആ വഴിയാണ് യൂജിന്റെയും ചങ്ങാതിയായി മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിന്‍ഡ്സര്‍ കാസിലിലെ വിവാഹത്തിന്റെ ഗസ്റ്റ് ലിസ്റ്റില്‍ പ്രിയങ്ക ഇടം പിടിച്ചിരിക്കുന്നത്. ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തിന് മുന്നോടിയായി എന്‍ഗേജ് മെന്റ് കഴിഞ്ഞിരിക്കുകയാണ് പ്രിയങ്ക. ഡാര്‍ക്ക് ഗ്രീന്‍ ജമ്പര്‍, അതിന് മേല്‍ കാക്കി ട്രൗസേര്‍സ്, ടോപ്പിന് മേല്‍ ട്വീഡ് ജാക്കറ്റ് എന്നിവ ധരിച്ചാണ് പ്രിയങ്ക ഹീത്രുവില്‍ ഇറങ്ങിയിരിക്കുന്നത്. വൈറ്റ് ആങ്കിള്‍ ബൂട്ടുകളും അവര്‍ ധരിച്ചിരുന്നു.

വിന്‍ഡ്സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ വച്ചാണ് യൂജിന്‍ ജാക്ക് ബ്രൂക്സ് ബാങ്കിനെ വിവാഹം കഴിക്കുന്നത്. ഇതില്‍ പ്രിയങ്ക അടക്കം 850 അതിഥികളായിരിക്കും പങ്കെടുക്കുന്നത്. അതിഥികളായി ഹാരിയും മേഗനും വില്യം രാജകുമാരനും കേയ്റ്റും, എലിസബത്ത് രാജ്ഞിയും മറ്റ് നിരവധി രാജകീയ കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ദി റോയല്‍ ചാനല്‍, ദി ഡ്യൂക്ക് ഓഫ് യോര്‍ക്ക്സ് യൂട്യൂബ് ചാനലുകളിലൂടെയും ലോകമാകമാനമുള്ള മില്യണ്‍ കണക്കിന് പേര്‍ വിവാഹം കാണുന്നതായിരിക്കും. ഇതിന് പുറമെ രാജകുടുംബത്തിന്റെയും ആന്‍ഡ്ര്യൂ രാജകുമാരന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയും ഈ വിവാഹം ലോകം ദര്‍ശിക്കും.

ഇതിന് പുറമെ വിവാഹം ഐടിവി മൂന്ന് മണിക്കൂര്‍ നേരം ലൈവായി സംപ്രേക്ഷണം ചെയ്യും. എമ്മോന്‍ ഹോംസ്, റുത്ത് ലാന്‍ഗ്സ്ഫോര്‍ഡ് എന്നിവരായിരിക്കും ഇതിന്റെ അവതാരകര്‍. വിവാഹത്തിന് മുന്നോടിയായി ഭാവി വധുവരന്‍മാര്‍ ഇന്നലെ തന്നെ വിന്‍ഡ്സറിലെത്തിയിരുന്നു. ബ്രിട്ടീഷ് സമയം രാവിലെ 11 മണിക്കാണ് വിന്‍ഡ്സര്‍ കാസിലിലെ സെന്റ്.ജോര്‍ജ് ചാപെലില്‍ വച്ച് വിവാഹം ആരംഭിക്കുന്നത്. തുടര്‍ന്ന് രാജ്ഞി ആതിഥേയത്വം വഹിക്കുന്ന വിരുന്നും അരങ്ങേറും. വിരുന്നിനായി ക്ഷണിക്കപ്പെട്ട നിരവധി പ്രമുഖര്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനായി വിന്‍ഡ്സര്‍ പാലസ് എല്ലാ അര്‍ത്ഥത്തിലും ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category