1 GBP = 92.70 INR                       

BREAKING NEWS

ഷോപ്പിങിന് 156 കോടി രൂപ ചിലവിട്ട വനിതയ്ക്കു കോടികളുടെ സ്വത്തുക്കള്‍ നഷ്ടമായേക്കും; അസര്‍ബൈജാനില്‍ നിന്നും പണം തട്ടിയെടുത്ത ദമ്പതികള്‍ ബ്രിട്ടനിലെ പുതിയ നിയമത്തില്‍ കുടുങ്ങി; മല്യയെ കുടുക്കാന്‍ ഇന്ത്യന്‍ വക്കീല്‍ സംഘത്തിന് പഴുത് ലഭിച്ചേക്കും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വിലയേറിയ ഷോപ്പിങ് സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടി ആഢംബരത്തിന്റെ വിഹായസ്സില്‍ പറന്ന ധനിക വനിത ബ്രിട്ടനിലെ പുതിയ നിയമത്തിനു ഇരയായി മാറുന്നു. അനധികൃത സ്വത്തു കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ അനെക്‌സ്‌പ്ലൈന്‍ഡ് വെല്‍ത്ത് ഓര്‍ഡര്‍ യുഡബ്ലിയുഓയുടെ വലയില്‍ കുടുങ്ങിയ അസര്‍ബൈജാന്‍ മുന്‍ ബങ്കറുടെ പത്‌നി സമീറ ഹാജിയെവയാണ് കോടതി കയറി കഷ്ടത്തിലായത്. സാമ്പത്തിക തിരിമറിയുടെ പേരില്‍ ഇവരുടെ ഭര്‍ത്താവ് ജഹാംഗീര്‍ ഹാജിയെവ് ഇതിനകം ജയിലില്‍ എത്തിക്കഴിഞ്ഞു.

ബാങ്ക് ഓഫ് അസര്‍ബൈജാന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായ ജഹാംഗീര്‍ പതിനഞ്ചു വര്‍ഷത്തേക്ക് ജയിലില്‍ എത്തിയത് രണ്ടു വര്‍ഷം മുന്‍പാണ്. എന്നാല്‍ കോടീശ്വരന്മാരായ നിക്ഷേപകര്‍ക്ക് വിസ നല്‍കാം എന്ന പ്രത്യേക ചട്ടത്തില്‍ യുകെയില്‍ തങ്ങുന്ന ഹാജിയേവ സ്വത്തു വെളിപ്പെടുത്തല്‍ നിയമത്തില്‍ കുടുങ്ങുന്ന ആദ്യ വനിതയാവുകയാണ്. ഈ നിയമം നിലവില്‍ വന്ന ശേഷം എത്തുന്ന പ്രധാന കേസ് കൂടിയാണ്.

അതേ സമയം, ഹാജിയേവ നേരിടുന്ന കുറ്റങ്ങളുടെ ഏറെക്കുറെ സമാനമായ സാഹചര്യം തന്നെയാണ് ഇന്ത്യന്‍ സാമ്പത്തിക കുറ്റവാളിയായി മാറിയിരിക്കുന്ന വിജയ് മല്യയും നേരിടുന്നത്. സമീറ ഹാജിയേവ കേസ് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ അഭിഭാഷക സംഘത്തിന് മല്യയുടെ ബ്രിട്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കൂടി അവസരം ഒരുങ്ങുകയാണ്.

പക്ഷെ വെളിപ്പെടുത്താന്‍ കഴിയുന്ന വിധത്തിലാണ് മല്യ യുകെയില്‍ നിക്ഷേപം നടത്തിയിരിക്കുന്നതെങ്കില്‍ ഈ വഴി അടയുകയും ചെയ്യും. പക്ഷെ തട്ടിപ്പു നടത്തിയ പണം ആയതിനാല്‍ അത്ര എളുപ്പത്തില്‍ മല്യയ്ക്ക് കണക്കുകള്‍ ശരിയാക്കാന്‍ കഴിഞ്ഞേക്കില്ല. അതിനാല്‍ ബ്രിട്ടനിലെ പുതിയ നിയമത്തില്‍ കുരുങ്ങുന്ന അനേകം ശത കോടീശ്വരന്മാരുടെ കൂട്ടത്തില്‍ മല്യയും ഉള്‍പ്പെട്ടേക്കാന്‍ ഉള്ള സാധ്യത ഏറെയാണ്.

കഴിഞ്ഞ ഒരു ദശകത്തിനിടെ ലണ്ടനില്‍ ശതകോടീശ്വരന്മാരുടെ ഇഷ്ട ഷോപ്പിങ് കേന്ദ്രമായ ഹാറോഡ്‌സില്‍ മാത്രം സമീറ ഹാജിയേവ ചെലവിട്ടത് 156 കോടി രൂപയ്ക്കു തുല്യമായ തുകയാണ് എന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. യുകെയില്‍ അനധികൃത പണമെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിയമത്തിലാണ് ഹാജിയേവ കുടുങ്ങിയത്. വിദേശ രാജ്യങ്ങളില്‍ കൈകൂലിയായും മറ്റും സ്വന്തമാക്കിയ പണം വന്‍തോതില്‍ യുകെയില്‍ എത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഈ നിയമം നടപ്പിലാക്കിയത്.

എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഹാജിയേവ തന്റെ പേര് വിവരം മറച്ചു വയ്ക്കാന്‍ കോടതിയോട് അപേക്ഷിച്ചെങ്കിലും നിരന്തര മാധ്യമ ആവശ്യത്തില്‍ പേര് വെളിപ്പെടുത്താന്‍ കോടതി അനുവാദം നല്‍കുക ആയിരുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച കൃത്യമായ വിവരം നല്‍കുന്നതില്‍ ഹാജിയേവ പരാജയപ്പെട്ടാല്‍ ലണ്ടനില്‍ ഹാറോഡ്‌സിനു സമീപം വന്‍കോടീശ്വരന്മാര്‍ മാത്രം താമസിക്കുന്ന വീടും മറ്റു സ്വത്തുക്കളും ഇവര്‍ക്ക് നഷ്ടമായേക്കുമെന്ന് ലണ്ടന്‍ ഹൈ കോടതിയില്‍ നടക്കുന്ന വാദം സൂചന നല്‍കുന്നു. വീടിനൊപ്പം ബെര്‍ക്ഷയറില്‍ പത്തു മില്യണ്‍ മുടക്കി വാങ്ങിയ ഗോള്‍ഫ് ക്ലബും നഷ്ടമായേക്കും.

നാഷണല്‍ ക്രൈം ഏജന്‍സി അന്വേഷിച്ച കേസിലാണ് സമീറ കുടുങ്ങിയത്. ലണ്ടനിലെ കനിട്‌സ്ബ്രിജില്‍ കൂറ്റന്‍ മണിമാളിക വാങ്ങാന്‍ പണം എവിടെ നിന്ന് എന്ന ചോദ്യത്തിനാണ് സമീറ ഉത്തരം നല്‍കേണ്ടത്. ഇതേ ചോദ്യം വിജയ് മല്യയ്ക്കും ബാധകമാണ്. അയാളും ഇന്ത്യയില്‍ നിന്ന് കടത്തിയ കോടികള്‍ ഉപയോഗിച്ചാണ് അതേ സമയം 20 മില്യണ്‍ പൗണ്ട് മുടക്കി വാങ്ങിയ ആഡംബര സൗധത്തിനു മല്യ മോര്‍ട്ട്‌ഗേജ് മുടക്കിയതോടെ ബ്രിട്ടനില്‍ തന്നെ വീട് ജപ്തി ചെയ്യല്‍ നടപടിയിലേക്കു നീങ്ങുകയാണ് എന്നതിനാല്‍ യുഡബ്ലിയുഓ നിയമത്തില്‍ കേസെടുത്തിട്ടും രക്ഷയില്ല എന്നാണ് വെളിപ്പെടുന്നത്. ഇതിനുള്ള നടപടികള്‍ ലണ്ടന്‍ കോടതിയില്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മറ്റു രാജ്യങ്ങളില്‍ നിന്നും അനധികൃതമായി സമ്പാദിച്ച പണം യുകെയില്‍ ചിലവാക്കുന്നത് തടയുന്നതിന്നാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. വിജയ് മല്യയെ പോലുള്ള അനേകം തട്ടിപ്പുകാര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും യുകെ ലക്ഷ്യമാക്കി നീങ്ങിയതോടെയാണ് ഈ നിയമം അടിയന്തിരമായി നടപ്പിലാക്കുന്നത്. കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇത്തരത്തില്‍ എത്തുന്ന ബില്യണ്‍ കണക്കിന് കള്ളപ്പണം പിടികൂടാന്‍ കഴിയാത്ത നിസ്സഹായതയാണ് നാഷണല്‍ ക്രൈം ഏജന്‍സി വെളിപ്പെടുത്തുന്നത്.

പുതിയ നിയമത്തില്‍ തട്ടിപ്പുകാരോ അവരുടെ ഒറ്റ ബന്ധുക്കളോ യുകെയില്‍ നിക്ഷേപം നടത്തിയാല്‍ വരുമാനം തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് ചെയ്‌തേ മതിയാകൂ. അല്ലാത്ത പക്ഷം ഇത്തരം സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ പോലീസ് അന്വേഷണ സംഘം ഹൈകോടതിക്ക് കത്തു നല്‍കും. ഇതോടെ ജപ്തി നടപടികളിലേക്ക് കേസ് നീങ്ങും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category