1 GBP = 87.90 INR                       

BREAKING NEWS

ബ്രിട്ടീഷ് എമ്പയര്‍ പുരസ്‌കാരം നേടി മറ്റൊരു മലയാളി കൂടി മലയാളികളുടെ അന്തസ്സുയര്‍ത്തി; കെന്റിലെ മലയാളി നഴ്‌സിനെ തേടി എത്തിയ രാജ്ഞിയുടെ പുരസ്‌കാരം ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം; ബ്രിട്ടീഷ് സമൂഹത്തില്‍ അലിഞ്ഞു നേട്ടങ്ങള്‍ കൊയ്യുന്നതിന്റെ സന്തോഷം പങ്കുവച്ചു അജിമോള്‍

Britishmalayali
kz´wteJI³

സ്വന്തം നാട് ഉപേക്ഷിച്ച് ബ്രിട്ടന്റെ മണ്ണിലേക്ക് മലയാളികള്‍ കുടിയേറിയിട്ട് ഒന്നര ദശകം പിന്നിടുന്നതേയുള്ളൂ. യുകെയിലെ ഏതു ചെറിയ സ്ഥലങ്ങളില്‍ പോയാലും അവിടെയെല്ലാം മലയാളികള്‍ ഉണ്ടാകുമെന്ന തലത്തിലേക്ക് മലയാളി കുടിയേറ്റം എത്തിക്കഴിഞ്ഞു. ബ്രിട്ടനെ പിറന്ന നാടിനെ പോലെ തന്നെ സ്നേഹിക്കുന്നവരാണ് ഇവിടെ എത്തിയവരെല്ലാം. നല്ല ജീവിതം കെട്ടിപ്പടുക്കുവാനും മക്കളെ നന്നായി വളര്‍ത്തുവാനും കഴിഞ്ഞ ഈ നാടിനോട് അകമഴിഞ്ഞ സ്നേഹവും നന്ദിയും മനസില്‍ സൂക്ഷിക്കുന്നവരാണ് യുകെ മലയാളികളെല്ലാം.

ബ്രിട്ടനിലെത്തി ജീവിത നേട്ടങ്ങള്‍ കൈവരിച്ചവര്‍ അനേകരുണ്ട്. അതിന് പ്രായഭേദങ്ങളില്ല, കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരങ്ങളില്‍ ഒന്നായ ബ്രിട്ടീഷ് എമ്പയര്‍ മെഡല്‍ റോയ് സ്റ്റീഫന്‍ എന്ന സ്വിന്റണ്‍ മലയാളി നേടിയത്. ഇപ്പോഴിതാ, ആ അഭിമാന നേട്ടത്തിനു പിന്തുടര്‍ച്ചയായി ഒരു മലയാളിക്ക് കൂടി ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. കെന്റിലെ മലയാളി നഴ്സ് അജിമോള്‍ പ്രദീപിനാണ് ബ്രിട്ടീഷ് രാജ്ഞിയുടെ ബ്രിട്ടീഷ് എമ്പയര്‍ മെഡല്‍ ലഭിച്ചത്. ഇന്ത്യയില്‍ പത്മശ്രീക്ക് തുല്യമായ ബ്രിട്ടീഷ് എമ്പയര്‍ മെഡലിനാണ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്ററായ അജിമോള്‍ പ്രദീപ് അര്‍ഹയായത്.

ഇന്നലെ നടന്ന ചടങ്ങില്‍ വച്ച് അജിമോള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. യുകെ മലയാളികളുടെയും സഹപ്രവര്‍ത്തകരുടെയും എല്ലാം പിന്തുണയോടെയും പ്രാര്‍ത്ഥനയോടെയുമാണ് ഈ പുരസ്‌കാരം തനിക്ക് ലഭിച്ചതെന്ന് അജിമോള്‍ പറഞ്ഞു. ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നിയെന്നാണ് അജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചടങ്ങിനിടയില്‍ കെന്റിലെ ലോര്‍ഡ്-ലെഫ്റ്റനന്റ് പറഞ്ഞ വാചകം തന്നെ ഏറെ സ്പര്‍ശിച്ചു. ഈ മഹദ് രാജ്യത്തിന്റെ ഭാഗമായിരിക്കുവാന്‍ സാധിച്ചതില്‍ ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അതെന്നും അജിമോള്‍ പറയുന്നു. ഇതുവരെ നിങ്ങള്‍ ഓരോരുത്തരും നല്‍കിയ പിന്തുണയും പ്രാര്‍ത്ഥനയ്ക്കും നന്ദി പറയുന്നുവെന്നും അതുകൊണ്ടു മാത്രമാണ് തനിക്ക് നേട്ടങ്ങള്‍ നേടിയെടുക്കുവാന്‍ സാധിച്ചതെന്നും അജിമോള്‍ വ്യക്തമാക്കി.

അവയവ ദാന പരിപാടിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അജിമോളിനെ തേടി 2014ല്‍ ബ്രിട്ടണിലെ ഏറ്റവും മികച്ച നഴ്സായി ബ്രിട്ടീഷ് ജേണല്‍ ഓഫ് നഴ്സിങ് തെരഞ്ഞെടുത്തത്. അനേകം നഴ്സുമാരെ പിന്നിലാക്കിയാണ് അജിമോള്‍ പ്രദീപ് നേഴ്സ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹയായത്. യുകെയിലെ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളില്‍ ഒന്നാണ് ബിജെഎം നഴ്സ് ഓഫ് ദി ഇയര്‍ അവാര്‍ഡ്. വിവിധ വിഭാഗങ്ങളില്‍ നഴ്സുമാര്‍ക്ക് ബിജെഎം അവാര്‍ഡുകള്‍ നല്‍കാറുണ്ടെങ്കിലും അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡായാണ് ഇത് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് എന്‍എച്ച്എസ് നഴ്സുമാരുടെ ബ്രാന്റ് അംബാസിഡറായി അജിമോളെ തെരഞ്ഞെടുത്തത്.

അവയവങ്ങള്‍ ലഭിക്കാത്തത് കൊണ്ട് അകാലത്തില്‍ മരിക്കുന്ന ബ്രിട്ടണിലെ ഏഷ്യക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ അജിമോള്‍ നടത്തിയ പ്രയത്നങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കിയത്. അജിമോളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് കൊണ്ട് ഒട്ടേറെ പേര്‍ അവയവദാനത്തിന് തയ്യാറായി രംഗത്ത് വന്നു. യുകെയിലെ ഏത് പ്രധാന ഏഷ്യന്‍ പരിപാടിക്കും അവയവദാന പ്രചാരണവുമായി അജിമോള്‍ എത്താറുണ്ട്. 

അജിമോളുടെ നേട്ടം ബ്രിട്ടീഷ് മലയാളിക്ക് കൂടി അഭിമാനമാവുകയാണ്. സാധാരണ നഴ്സായി യുകെയില്‍ എത്തിയ അജിമോള്‍ ബിഎസ്ഇയും എംഎസ്ഇയും ഒക്കെ എടുത്ത് ശേഷം റിസേര്‍ച്ച് ആരംഭിച്ചപ്പോള്‍ വേണ്ട പിന്തുണയുമായി രംഗത്തെത്തിയതും പ്രചാരണം നല്‍കിയതും ബ്രിട്ടീഷ് മലയാളി ആയിരുന്നു. റിസേര്‍ച്ച് പൂര്‍ത്തിയാക്കാനുള്ള ചോദ്യാവലികളില്‍ പലതും ബ്രിട്ടീഷ് മലയാളിയിലൂടെയാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്നാണ് ഡോക്ടറേറ്റ് എടുക്കുകയും ഉപഹാര്‍ എന്നൊരു സംഘടന ആരംഭിക്കുകയും ചെയ്ത അജിമോള്‍ ബ്രിട്ടണിലെ ഏറ്റവും അംഗീകാരമുള്ള നഴ്സായി മാറിയപ്പോള്‍ അജിമോള്‍ക്ക് ആദ്യം പുരസ്‌കാരം നല്‍കിയത് ബ്രിട്ടീഷ് മലയാളി ആണ് എന്ന അഭിമാനം കൂടിയുണ്ട്.


പഠനത്തിന്റെ ഭാഗമായി സൗത്ത് ഏഷ്യക്കാരുടെ അവയവദാനനം തെരഞ്ഞെടുത്ത് യുകെയിലെ പൊതുസമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നായി കണ്ടെത്തുകയും, സൗത്ത് ഏഷ്യന്‍ വംശജരായ അനേകം പേര്‍ക്ക് വൃക്ക രോഗം അടക്കമുള്ള രോഗങ്ങള്‍ പടരുകയും മാറ്റിവെയ്ക്കാന്‍ അവയവങ്ങള്‍ ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്നത് ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ അജിമോളുടെ വഹിച്ച പങ്ക് വളരെ ശ്രദ്ധേയമായിരുന്നു.
ആവശ്യത്തിന് അവയവങ്ങള്‍ ലഭിക്കാതെ കഷ്ടപ്പെടുന്ന സൗത്ത് ഏഷ്യന്‍ സമൂഹത്തിന്റെ ദയനീയ സ്ഥിതി ഐടിവി പോലെയുള്ള മാധ്യമങ്ങളിലൂടെ അജിമോള്‍ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ഒപ്പം അവയവദാനത്തെ പ്രോത്സാഹിപ്പിക്കാനായി അജിമോള്‍ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ സമയത്ത് പ്രത്യേക അനുമതി വാങ്ങി വേദിക്ക് മുന്നില്‍ കൗണ്ടര്‍ തുറന്ന് അവയവദാന സമ്മത പത്രത്തില്‍ ഒപ്പുവയ്ക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചതും ഏറെ പ്രാധാന്യം നേടിയിരുന്നു. ഇപ്പോള്‍ ബ്രിട്ടീഷ് എമ്പയര്‍ മെഡല്‍ കൂടി അജിമോളെ തേടിയെത്തിയതോടെ യുകെ മലയാളി സമൂഹത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി നല്‍കിയിരിക്കുകയാണ്.
അവയദാനത്തിന്റെ മഹത്വവും അവയവ ബോധവത്കരണ സന്ദേശവും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി ഉപഹാര്‍ എന്ന പേരില്‍ അജിമോള്‍ മുന്‍നിരയില്‍ നിന്നുകൊണ്ടാണ് ഒരു സംഘടനയ്ക്ക് രൂപം നല്‍കിയത്. യുകെയിലെ സൗത്ത് ഏഷ്യന്‍ കമ്യൂണിറ്റികള്‍ക്കിടയില്‍ അവയവ ദാനവും സ്റ്റെം സെല്‍ ദാനവും വര്‍ദ്ധിപ്പിക്കുക വഴി നിരവധി പേരെ മരണത്തില്‍ നിന്നും കര കയറ്റുക എന്ന ലഷ്യത്തോടെയാണ് ഉപഹാറിന് പ്രാരംഭം കുറിച്ചത്. ഈ കാംപയിനെ തുടര്‍ന്ന് 3000 സൗത്ത് ഏഷ്യക്കാര അവയവദാനത്തിന് സമ്മതിപ്പിച്ച് കൊണ്ട് ഒപ്പ് വയ്പ്പിക്കാന്‍ അജിമോള്‍ക്ക് സാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 25,000 പേരുടെ ജീവന്‍ രക്ഷിക്കുന്ന വിധത്തില്‍ അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്ക് വഴിയൊരുങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴും അവയവദാന രംഗത്ത് അജിമോള്‍ തന്റെ പ്രവര്‍ത്തനം തുടരുകയാണ്.

കോട്ടയം നഗരത്തിനടുത്തുള്ള ചുങ്കം സ്വദേശിയായ അജിമോളുടെ വളര്‍ച്ചയില്‍ പിന്തുണ നല്‍കുന്ന ഭര്‍ത്താവ് പ്രദീപും മകള്‍ കാത്തിയും അടങ്ങുന്നതാണ് കുടുംബം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category