1 GBP = 95.20 INR                       

BREAKING NEWS

ഒരു മോട്ടോര്‍വേ അപ്പാടെ ആറാഴ്ചത്തേക്ക് ലോറി പാര്‍ക്കാക്കി മാറ്റുമോ? നോ ഡീല്‍ ബ്രക്സിറ്റ് നടന്നാല്‍ ഡോവറില്‍ നിന്നുമുള്ള യൂറോ ടണല്‍ ബ്ലോക്കായി അടഞ്ഞ് പോവാതിരിക്കാന്‍ എം 26 ആറാഴ്ചത്തേക്ക് ലോറികള്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടമാക്കി മാറ്റും; മാറ്റത്തിലേക്കുള്ള വര്‍ക്കുകള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും യാതൊരു വിധത്തിലുള്ള കരാറുമില്ലാതെ വിട്ട് പോകുന്നതിനെ നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. നോ-ഡീല്‍ സാഹചര്യമുണ്ടായാല്‍  സൗത്ത് ഈസ്റ്റിലെ പ്രധാനപ്പെട്ട മോട്ടോര്‍വേയായ എം 26 ആറാഴ്ചത്തേക്ക് ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഇടമാക്കി മാറ്റുമെന്ന് സൂചനയുണ്ട്. യുകെ ഡീലൊന്നുമില്ലാതെ യൂണിയന്‍ വിട്ട് പോകുന്ന സാഹചര്യത്തില്‍ ഡോവറില്‍ നിന്നുമുള്ള യൂറോടണല്‍ ബ്ലോക്കായി അടഞ്ഞ് പോകാതിരിക്കാനാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ബ്രക്സിറ്റിനെ തുടര്‍ന്നുള്ള മാറ്റത്തിലേക്കുള്ള വര്‍ക്കുകള്‍ തുടങ്ങിയെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ഇത്തരത്തില്‍ മോട്ടോര്‍വേ അടച്ചിടുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിരുന്നില്ല. എന്നാല്‍ ഇന്നലെയാണ് പാര്‍ലിമെന്റില്‍ ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുണ്ടായത്. എം 26 പാര്‍ക്കിംഗ് ലോട്ടാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചിരിക്കുന്നുവെന്നാണ് ഈ മോട്ടോര്‍ വേ സ്ഥിതി ചെയ്യുന്ന ടോണ്‍ബ്രിഡ്ജ് ആന്‍ഡ് മെയ്ലിംഗിന്റെ ചുമതലയുള്ള ടോറി എംപി ടോം ടുഗെന്‍ദാറ്റ് പാര്‍ലിമെന്റില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഡോവര്‍ തുറമുഖത്ത് ഗതാഗതത്തിന് കാലവിളംബമുണ്ടാകുന്നതിനെ തുടര്‍ന്ന് കെന്റിലെ എം 26 ആവശ്യമെങ്കില്‍ എങ്ങനെ പാര്‍ക്കിംഗ് സ്പേസായി മാറ്റാമെന്ന കാര്യം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടിനോട് തിരക്കിയിട്ടുണ്ടെന്ന കാര്യം ഹൈവേസ് ഇംഗ്ലണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രസല്‍സുമായി ഒരു ഡീലില്‍ ഒപ്പ് വയ്ക്കാതെ യുകെ യൂണിയന്‍ വിട്ട് പോകുന്ന സാഹചര്യത്തില്‍  ചാനലിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് അധിക പരിശോധന ആവശ്യമാകുന്നതിനെ തുടര്‍ന്ന് ഗതാഗതസ്തംഭനം രൂക്ഷമാകുമെന്നാണ് മിനിസ്റ്റര്‍മാരും  കാര്‍ നിര്‍മാതാക്കളടക്കമുള്ള മാനുഫാക്ചര്‍മാരും ആശങ്കപ്പെടുന്നുണ്ട്.  എം25ലെ ലണ്ടന്‍ ഭാഗവും ഡോവറിലേക്കുള്ള എം 20മായി ബന്ധപ്പെടുത്തുന്ന എം 26നെ എത്തരത്തില്‍ ലോറി പാര്‍ക്കായി മാറ്റി വാഹന പ്രവാഹം കുറയ്ക്കാമെന്ന് ഹൈവേസ് ഇംഗ്ലണ്ട് ജീവനക്കാര്‍ നിലവില്‍ സര്‍വേ നടത്തി വരുന്നുണ്ട്. ഇതേ പോലുള്ള ജോലികള്‍  എം 20ലും നടന്ന് വരുന്നുണ്ട്. ഓപ്പറേഷന്‍ ബ്രോക്ക് എന്ന പ്രൊജക്ടിന് കീഴിലാണിത് നടത്തുന്നത്.

ഇവിടെ എന്താണ് ചെയ്യുകയെന്നതിനെക്കുറിച്ച് പദ്ധതിയൊന്നുമിട്ടില്ലെന്ന് ട്രാന്‍സ്പോര്‍ട് സെക്രട്ടറി ക്രിസ് ഗ്രെയ്ലിംഗില്‍ നിന്നും ഉറപ്പ് ലഭിച്ചതിന് ശേഷം ഇവിടെ എം 26ല്‍ നടക്കുന്ന പ്രവൃത്തിയെക്കുറിച്ച് തങ്ങള്‍ക്ക് അറിവൊന്നുമില്ലെന്നാണ് ടോം ടുഗെന്‍ദാറ്റ് ഇന്നലെ കോമണ്‍സില്‍ വെളിപ്പെടുത്തിയിരുന്നത്.  എന്നാല്‍ ഇവിടുത്തെ പ്രാദേശിക സമൂഹവുമായോ സമീപത്തെ എംപിമാരുമായോ വേണ്ടത്ര കണ്‍സല്‍ട്ടേഷന്‍ നടത്താതെ എം 26നെ പാര്‍ക്കിംഗ് ലോട്ടാക്കി മാറ്റുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചുവെന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category