kz´wteJI³
തിരുവനന്തപുരം: മകളെയും ഭര്‍ത്താവിനെയും നഷ്ടമായ വാഹനാപകടത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കയറുകയാണ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി. അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടു വരികയാണ്. അപകടത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ലക്ഷ്മി വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്. എട്ടിന് വെന്റിലേറ്റര്‍ നീക്കം ചെയ്തതിനു ശേഷമായിരുന്നു ഭര്‍ത്താവിന്റെയും മകളുടെയും മരണവിവരം അറിയിച്ചത്.
ഉദരഭാഗത്തുണ്ടായ പരുക്കുകള്‍ ഭേദപ്പെട്ടു തുടങ്ങി. കൈമുട്ടുകള്‍ക്കും കാലിനും നടത്തിയ ശസ്ത്രക്രിയകള്‍ വിജയകരമായിരുന്നു. ലഘു ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആരംഭിച്ചുവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്നു സംഗീത സംവിധായകന് സ്റ്റീഫന്‍ ദേവസ്സി. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. ബാലഭാസ്കറിന്റെയും മകളുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ലക്ഷ്മിക്ക് അല്പം സമയം വേണ്ടിവരുമെന്നു ബാലഭാസ്കറിന്റെ മാനേജര്‍ തമ്പി അറിയിച്ചതായി സ്റ്റീഫന്‍ പറഞ്ഞു.
സ്റ്റീഫന്റെ വാക്കുകള്‍ ഇങ്ങനെ: 'ബാലയുടെ മാനേജര്‍ മിസ്റ്റര്‍ തമ്പി പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ ലക്ഷ്മി സാധാരണനിലയിലെത്താന്‍ അല്പം സമയമെടുക്കും. അതിനു കുറച്ചു പ്രയാസം ഉണ്ട്. കാരണം ബാലയുടെയും മകളുടെയും മരണവാര്‍ത്ത അവര്‍ക്ക് ഉള്‍ക്കൊള്ളേണ്ടതുണ്ട്. എല്ലാവരും ലക്ഷ്മിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. ബാലയെ സ്നേഹിക്കുന്നവര്‍ക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണ് ഞാന്‍ ഇക്കാര്യങ്ങളെല്ലാം അറിയിക്കുന്നത്. അല്ലാതെ ഇതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിവരങ്ങള്‍ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ബാല എന്റെ അത്രയും അടുത്ത സുഹൃത്തായിരുന്നു.'
ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി കൈമാറുന്നത് സ്റ്റീഫനാണ്. വെന്റിലേറ്ററില്‍ നിന്നും അവരെ മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ സ്റ്റീഫനാണു പൊതുസമൂഹത്തെ അറിയിക്കുന്നത്. വാഹനാപകടത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരിന്നു. അപകടവേളയില്‍ തല്‍ക്ഷണം തന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ബാലഭാസ്കര്‍ ഓരാഴ്ചക്ക് ശേഷം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.വിവാഹം കഴിഞ്ഞ് 16 വര്‍ഷം കഴിഞ്ഞാണ് ബാലയ്ക്കും ലക്ഷമിക്കും ജാനി പിറന്നത്.
നാലു മണിക്ക് ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാര്‍ റോഡ് വക്കിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വി ബാലയും, ഡ്രൈവര്‍ അര്‍ജുനുമായിരുന്നു ഉണ്ടായിരുന്നത്. അതുവഴി പോയ വാഹനത്തിലുള്ളവരും നാട്ടുകാരും ചേര്‍ന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തേജസ്വിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam