1 GBP = 95.70 INR                       

BREAKING NEWS

നിര്‍ബന്ധ ആശ്രിതത്വം ഉറപ്പിച്ച് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി മറിച്ചുവിറ്റ് കാശുണ്ടാക്കുന്ന അമേരിക്കന്‍ തന്ത്രം പാളുന്നു; വിപണിയിലെ ഏറ്റവും വലിയ ആവശ്യക്കാര്‍ അമേരിക്കയ്ക്കുനേരെ മുഖം തിരിക്കുന്നു; ഇറാനെതിരേയുള്ള ഉപരോധവും ചൈനയുമായുള്ള വ്യാപാരയുദ്ധവും ലോകത്തിന്റെ ഗതി തന്നെ മാറ്റും; എണ്ണക്കളിയില്‍ നിലപാടെടുക്കാനാവാതെ വിരണ്ട് ഇന്ത്യ

Britishmalayali
kz´wteJI³

റാനെതിരേ ഏകപക്ഷീയമായ ഉപരോധം അമേരിക്ക ഏര്‍പ്പെടുത്തിയതിന് പിന്നില്‍ എണ്ണക്കച്ചവടത്തിലൂടെയുണ്ടാക്കുന്ന പണക്കൊതിയാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇറാനില്‍നിന്നുള്ള ഇറക്കുമതി പ്രമുഖ രാജ്യങ്ങള്‍ നിര്‍ത്തുന്നതോടെ, മറ്റു രാജ്യങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എണ്ണ മറിച്ചുവിറ്റ് കോടികളുണ്ടാക്കാമെന്നാണ് അമേരിക്കന്‍ പൂതി. എന്നാല്‍, അമേരിക്കയുമായി തുറന്ന വ്യാപാരയുദ്ധം പ്രഖ്യാപിച്ച ചൈന പശ്ചിമാഫ്രിക്കയില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നും വന്‍തോതില്‍ ക്രൂഡോയില്‍ വാങ്ങാന്‍ തുടങ്ങിയതോടെ, അമേരിക്കന്‍ പദ്ധതി പാളിത്തുടങ്ങി.

ലോകത്തെ എണ്ണക്കച്ചവടത്തെ നിയന്ത്രിക്കുകയെന്നതാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയമെന്ന് നിരീക്ഷകര്‍ പറയുന്നു. ലോകത്തെ പ്രമുഖ എണ്ണ കയറ്റുമതി രാജ്യമായ ഇറാനുമേല്‍ നവംബര്‍ നാലുമുതല്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇറാനില്‍നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ആശ്രിതരാജ്യങ്ങള്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കുകയും ചെയ്തു. അമേരിക്കയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇറാനില്‍നിന്നുള്ള ഇറക്കുമതി ഇന്ത്യയും വന്‍തോതില്‍ കുറച്ചു. എന്നാല്‍, ഈ തീരുമാനത്തോട് ചൈന വിയോജിച്ചതോടെ, അമേരിക്കയുടെ പദ്ധതി പൂര്‍ണമായും വിജയിച്ചതുമില്ല.

എണ്ണ കയറ്റുമതിയില്‍ അടുത്തകാലംവരെ അമേരിക്ക സജീവമായിരുന്നില്ല. 2015-ലാണ് ക്രൂഡോയില്‍ കയറ്റുമതിയിലുണ്ടായിരുന്ന നിയന്ത്രണം അമേരിക്ക നീക്കിയത്. അതോടെ, ദിവസം പതിനായിരത്തോളം ബാരല്‍ ക്രൂഡ് ഓയില്‍ മാത്രം കയറ്റുമതി ചെയ്തിരുന്ന അവസ്ഥ മാറി. ഇപ്പോള്‍ ദിവസം 20 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് അമേരിക്കയില്‍നിന്ന് വിദേശത്തേക്ക് പോകുന്നത്. ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്കാണ് അമേരിക്കന്‍ എണ്ണ കപ്പല്‍ കയറിയെത്തുന്നത്.

അമേരിക്കയില്‍നിന്ന് ദക്ഷിണകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി ഓഗസ്റ്റില്‍ റെക്കോഡിലെത്തി. ദിവസം 2,67,000 ബാരല്‍ എണ്ണയാണ് ദക്ഷിണകൊറിയയിലെത്തിയത്. 313 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തിലുണ്ടായത്. ജപ്പാനിലേക്കും ഇന്ത്യയിലേക്കുമുള്ള അമേരിക്കന്‍ കയറ്റുമതിയും വന്‍തോതില്‍ കൂടി. യഥാക്രമം 198 ശതമാനവും 165 ശതമാനവും വളര്‍ച്ച. ബ്രി്ട്ടന്‍, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നീരാജ്യങ്ങളും അമേരിക്കന്‍ ക്രൂഡോയിലിനെ ആശ്രയിക്കുന്നത് വര്‍ധിച്ചു.

എന്നാല്‍, ചൈന ഇക്കാര്യത്തില്‍ മറിച്ചൊരു നിലപാടെടുത്തത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. 2016 സെപ്റ്റംബറിനുശേഷം ആദ്യമായി അമേരിക്കയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യേണ്ടെന്ന് ചൈന ഓഗസ്റ്റില്‍ തീരുമാനിച്ചു. ജൂലൈയില്‍ 1.2 കോടി ബാരല്‍ ഇറക്കുമതി ചെയ്ത രാജ്യമാണ് ചൈന. ലോകത്തേറ്റവും കൂടുതല്‍ ഇന്ധനോപഭോഗമുള്ള രാജ്യമായ ചൈന ഇറക്കുമതി നിര്‍ത്തിയത് അമേരിക്കയ്ക്ക് വലിയ നടുക്കമാണ് ഉണ്ടാക്കിയത്.

ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിലൂടെ, എണ്ണക്കച്ചവടത്തില്‍ കുത്തകയാകാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. ഇറാനുമേല്‍ പ്രഖ്യാപിച്ചിട്ടുള്ള ഉപരോധത്തെ ചൈന കണക്കിലെടുത്തിട്ടില്ലെങ്കിലും ഇന്ത്യയും ജപ്പാനും ദക്ഷിണകൊറിയയുമടക്കമുള്ള രാജ്യങ്ങള്‍ ഇറക്കുമതി കുറച്ചുതുടങ്ങി. ഇറാനില്‍നിന്നുള്ള ഇറക്കുമതി കുറച്ചതിലൂടെയുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സൗദിയും മറ്റ് ഒപ്പെക്ക് രാജ്യങ്ങളും തയ്യാറാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category