1 GBP = 92.70 INR                       

BREAKING NEWS

ഒന്‍പത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമേ സിനിമ-രാഷ്ട്രീയ മേഖലകളിലെയും പലരും പരാതിയുമായി രംഗത്ത്; പെണ്ണുപിടി അലങ്കാരമാക്കി മാറ്റിയ ആള്‍ ഇനി നേതാവായി തുടരരുതെന്ന് വിശ്വസിക്കുന്നവര്‍ ഏറെ; മന്ത്രിമാരായ മനേക ഗാന്ധിയും സ്മൃതി ഇറാനിയും ഉറച്ച നിലപാട് എടുത്തതും പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ ഇടയാക്കി; ഞായറാഴ്ച്ച തിരിച്ചു വന്നാല്‍ ഉടന്‍ എം ജെ അക്ബര്‍ രാജിവെച്ചേക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കത്തിപ്പടരുന്ന മീ ടൂ കാമ്പയിന്റെ ഭാഗമായി ഇന്ത്യയില്‍ മന്ത്രിസ്ഥാനം തെറിക്കുന്ന ആളായി മാറാന്‍ തയ്യാറെടുത്തിരിക്കയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ ഒമ്പത് വനിതാ മാധ്യമപ്രവര്‍ത്തകരും സിനിമ- രാഷ്ട്രീയ മേഖലയിലെ വനിതകളും രംഗത്തുവന്നതോടെയാണ് രാജിയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയത്. ഇപ്പോള്‍ വിദേശയാത്ര കഴിഞ്ഞ് മന്ത്രി തിരിച്ചെത്തുന്നതോടെ അദ്ദേഹത്തിന്റെ രാജിപാര്‍ട്ടി ആവശ്യപ്പെടും.

സഹപ്രവര്‍ത്തകരായിരുന്ന ഒട്ടേറെ വനിതാ മാധ്യമപ്രവര്‍ത്തകരും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളും രംഗത്തു വന്നതോടെ അക്ബറിനു പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടാകുമെന്നു ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും പ്രമാണികളാരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. ഇതിനിടെ, വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിക്കു പിന്നാലെ പരസ്യ പ്രതികരണവുമായി ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാജിക്കാര്യം അക്ബര്‍ തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു അവരുടെ പ്രതികരണം. പ്രശ്നം ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നു മേനക നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ആരോപണത്തില്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ മറുപടി പറയണമെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആവശ്യപ്പെട്ടിരുന്നു. പരാതിക്കാര്‍ക്കു നീതി ഉറപ്പാക്കാന്‍ നീതിന്യായ സംവിധാനങ്ങള്‍ക്കു കഴിയും. ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്ക് ഇരയാക്കരുതെന്നും അവര്‍ പറഞ്ഞു. അക്ബറിനെതിരായ ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് ഒരാള്‍ ഇതാദ്യമായാണു പ്രതികരിക്കുന്നത്.

അക്ബറിനോട് ഉടന്‍ തിരികെയെത്താനും രാജി വയ്ക്കാനും ആവശ്യപ്പെട്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മടങ്ങിയെത്തിയ ശേഷം അക്ബറിന്റെ നിലപാട് എന്തെന്ന് കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കും. അക്ബറിനെതിരെ എഫ്ഐആറോ, ഔദ്യോഗിക പരാതികളോ ഇതുവരെയില്ലെന്നും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതര്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അക്ബറിന് അനുകൂലമാകാനിടയില്ല. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കെ രാജി വൈകരുതെന്ന അഭിപ്രായം ബിജെപിയിലും ശക്തമാണ്. സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടതെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗീയ പറഞ്ഞു. അക്ബര്‍ ഉടന്‍ രാജിവയ്ക്കണമെന്നു സിപിഎം ആവശ്യപ്പെട്ടു. എത്ര വനിതകള്‍ കൂടി പരാതി നല്‍കിയാലാണു സര്‍ക്കാര്‍ നിശബ്ദത വെടിയുകയെന്നു പാര്‍ട്ടി ചോദിച്ചു.

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ നൈജീരിയയിലെ ലാഗോസിലാണ് എം.ജെ. അക്ബര്‍. ഇക്വിറ്റോറിയല്‍ ഗിനി വഴി ഞായറാഴ്ച മടങ്ങിയെത്തും. യാത്ര റദ്ദാക്കി ഉടന്‍ തിരിച്ചെത്താന്‍ പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്ന് ഇടയ്ക്കു വാര്‍ത്ത പരന്നിരുന്നു.

പത്തോളം വനിതാ മാധ്യമപ്രവര്‍ത്തകരാണ് എം.ജെ. അക്ബറിനെതിരേ ലൈംഗികാരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. രാത്രിയില്‍ അഭിമുഖത്തിനായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായുള്ള പ്രിയാരമണിയെന്ന മാധ്യമപ്രവര്‍ത്തകയുടെ ആരോപണമാണ് അക്ബറിനെതിരേ ആരോപണപ്രവാഹത്തിന് തുടക്കമിട്ടത്.

വോഗ് ഇന്ത്യയില്‍ 2017-ല്‍ എഴുതിയ ലേഖനത്തിലാണ് പ്രിയാ രമണി തന്റെ മേലുദ്യോഗസ്ഥനില്‍നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് എഴുതിയത്. അന്നത് ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ മീ ടു ക്യാമ്പെയിനിന്റെ ഭാഗമായി അത് എം.ജെ. അക്ബറാണെന്ന് പ്രിയ രമണി വെളിപ്പെടുത്തി. ഇതോടെയാണ് പല കാലങ്ങളില്‍ അദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നത്.

ഫോഴ്‌സ്മാസികയുടെ എക്‌സിക്യുട്ടീവ് എഡിറ്ററായ ഗസാല വഹാബ് ദ് വയറിലെഴുതിയ ലേഖനത്തില്‍ താന്‍ ഏഷ്യന്‍ ഏജില്‍ ജോലി ചെയ്തിരുന്ന സമയതത്ത് എം.ജെ. അക്ബറില്‍നിന്ന് നേരിടേണ്ടിവന്ന ലൈംഗികാധിക്ഷേപം വ്യക്തമാക്കുന്നു. തന്റെ സീറ്റ് അദ്ദേഹത്തിന് മുന്നിലേക്ക് മാറ്റിയതും ഔദ്യോഗിക മെയിലിലൂടെ തനിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നതും ഗസാല വിശദീകരിക്കുന്നു. 1997-ല്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ അക്ബര്‍, നിഘണ്ടുവില്‍നിന്ന് ഒരു വാക്കിന്റെ അര്‍ഥം തിരയാന്‍ ആവശ്യപ്പെടുകയും അതു ചെയ്തുകൊണ്ടിരിക്കവെ തന്നെ കയറി പിടിച്ചുവെന്നും ഗസാല ആരോപിക്കുന്നു.

ഇന്ത്യാ ടുഡേയില്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ അക്ബറില്‍ നിന്നുണ്ടായ ദുരനുഭവമാണ് മറ്റൊരു മാധ്യമ പ്രവര്‍ത്തകയായ ഷുതാപ്പ പോളിന് പറയാനുള്ളത്. തന്നെ രാത്രിയില്‍ കൊല്‍ക്കത്തയിലെ ഹോട്ടല്‍മുറിയിലേക്ക് മീറ്റിങ്ങിനെന്നവണ്ണം വിളിച്ചുവരുത്തുമായിരുന്നുവെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഇതിന് വിസമിതിക്കാന്‍ തുടങ്ങിയതോടെ, താനെഴുതിക്കൊടുക്കുന്ന സ്റ്റോറികള്‍ പ്രസിദ്ധീകരിക്കാതായെന്നും ഷുതാപ്പ ആരോപിച്ചു. ഡെയ്‌ലി ടെലഗ്രാഫില്‍ ഒന്നിച്ചുജോലി ചെയ്ത സമയത്തെ ദുരനുഭവങ്ങളാണ് സാബ നഖ്വി ട്വീറ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പരാതിപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തരോട് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ദേശീയ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category