1 GBP = 95.20 INR                       

BREAKING NEWS

പൂഞ്ഞാറിന്റെ രാജാവ് അങ്ങനെ ജലന്ധറിന്റെ ചക്രവര്‍ത്തിയാകുന്നു; കത്തോലിക്കാ സഭയ്ക്ക് വേണ്ടിയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടിയും ജലന്ധറില്‍ നടക്കുന്ന 'ത്യാഗസഹന ജപമാല' യാത്രയുടെ മുഖ്യാതിഥിയായി സാക്ഷാല്‍ പി സി ജോര്‍ജ്ജ്; പൂഞ്ഞാറിന്റെ എംഎല്‍എ നാളെ പഞ്ചാബിലേക്ക്; ജാഥയുടെ മുഖ്യസംഘാടകന്‍ ജലന്ധര്‍ രൂപത

Britishmalayali
ആര്‍ പീയൂഷ്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ നേതാവാണ് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. ബിഷപ്പിന് ഒരു വിഷമഘട്ടം വന്നപ്പോള്‍ സഹായിച്ചവരൊക്കെ കൈവിട്ട ഘട്ടത്തിലാണ് അദ്ദേഹം അരയും തലയും മുറുക്കി രംഗത്തിയത്. രണ്ട് തവണ ബിഷപ്പിനെ കാണാന്‍ പാലാ സബ്ജയിലില്‍ എത്തിയ ജോര്‍ജ്ജ് ബിഷപ്പ് പാവമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള ആരോപണവും ഉന്നയിച്ചു. കന്യാസ്ത്രീയെ അവഹേളിച്ചു പ്രസ്താവന നടത്തിയതിന്റെ പേരില്‍ കേസ് വന്നിട്ടും പി സി കുലുങ്ങിയിട്ടില്ല.

എന്തായാലും പി സി ജോര്‍ജ്ജിന്റെ ഉദ്ദീഷ്ഠകാര്യത്തിന് ഉപകാര സ്മരണ എന്ന നിലയില്‍ ജലന്ധര്‍ രൂപതയും ബഹുമാനിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ പൂഞ്ഞാര്‍ മണ്ഡലത്തിലും കോട്ടയത്തിലും ചുറ്റിനിലനിന്ന ജോര്‍ജ്ജ് പ്രഭാവം ഇനി അങ്ങ് പഞ്ചാബിലെ ജലന്ധറിലും ഉണ്ടാകും. ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ എന്നോണം പിസി ജോര്‍ജ്ജിനെ ജലന്ധറിലേക്ക് ക്ഷണിച്ചിരിക്കയാണ് രൂപത. ജലന്ധറില്‍ നടക്കുന്ന ത്യാഗഹസന ജപമാലാ യാത്രയുടെ മുഖ്യാതിഥിയാണ് അദ്ദേഹം.

ഈമാസം 14നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടിയണ് ഈ ത്യാഗയാത്ര എന്നതാണ് പ്രത്യേകത. ബിഷപ്പ് ഫ്രാങ്കോയ്ക്കായി നടത്തുന്ന പരിപാടിയില്‍ മാര്‍പാപ്പയുടെയും ജലന്ധറിലെ പുതിയ അപ്പോസ്തലിക് അഡ്മിസനിട്രേറ്ററായ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസിന് വേണ്ടിയും കത്തോലിക്കാ സഭയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

മാര്‍പാപ്പയുടെ പടത്തിനൊപ്പമാണ് പി സി ജോര്‍ജ്ജ് എംഎല്‍എയും മുഖ്യാതിഥിയായി ഇടംപിടിച്ചത്. ജോര്‍ജ്, ബിഷപ്പ് ഫ്രാങ്കോ, ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ് എന്നിവരുടെ പടങ്ങളും ഉള്‍പ്പെടുത്തി പോസ്റ്റര്‍ അടിച്ചിട്ടുണ്ട്. ജോര്‍ജ് ഈ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നാണ് നോട്ടീസില്‍ അവകാശപ്പെടുന്നത്. ഒക്ടോബര്‍ 14 ന് പഞ്ചാബിലെ ജലന്ധറിലുള്ള സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളില്‍ വൈകുന്നേരം അഞ്ചുമണിക്കാണ് 'ത്യാഗ സഹന ജപമാല' എന്ന പരിപാടി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടിയും, കത്തോലിക്കാ സഭയ്ക്കു വേണ്ടിയും ജലന്ധര്‍ രൂപതയിലെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസിനു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ജലന്ധര്‍ രൂപത ഈ പരിപാടി സംഘടിപ്പിക്കുന്നതും ബിഷപ്പിന് വേണ്ടിയാണെന്ന പ്രത്യേകതയുണ്ട്. സാധാരണയായി ഒക്ടോബര്‍ മാസമാണ് കത്തോലിക്കാ സഭ ജപമാല മാസമായി ആചരിക്കുക. ജപമാല മാസത്തോടനുബന്ധിച്ച് വീടുകളിലും പള്ളികളിലും ജപമാലയും ജപമാല പ്രദക്ഷിണങ്ങളും നടക്കും. ഈ വര്‍ഷം മുന്‍ശീലങ്ങളെല്ലാം മാറ്റുകയായിരുന്നു അവര്‍.
ബിഷപ്പ് ഫ്രാങ്കോയെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വൈദികര്‍ ജലന്ധറില്‍ നിന്നും ഇവിടെ എത്തിയിരുന്നു. അന്നാണ് പരിപാടിയില്‍ പങ്കെടുക്കണം എന്ന് പി സി ജോര്‍ജ്ജിനോട് ആവശ്യപ്പെട്ടത്. ഈ ക്ഷണം പി സി സ്വീകരിക്കുകയാന്നു. 14ന് പരിപാടിയില്‍ പങ്കെടുക്കാന്‍ പോകാനാണ് താനിരുന്നതെന്നാണ് അതുകൊണ്ട് മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു. ജലന്ധര്‍ സഭയിലെ ആളുകള്‍ തന്നെയാണ് ക്ഷണിച്ചത്. 5000 പേര്‍ പങ്കെടുക്കുന്ന റാലിയും ഉണ്ടാകുമെന്ന് ജോര്‍ജ്ജ് പറഞ്ഞു. നിരപരാധിയായ പിതാവിനെ ജയിലില്‍ അടച്ചതില്‍ തനിക്ക് മനപ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ബിഷപ്പ് സ്ഥാനത്തു നിന്നും മാറിയെങ്കിലും ജലന്ധറിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഫ്രാങ്കോയുടെ അനുയായികള്‍ തന്നെയായിരുന്നു. വത്തിക്കാന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് കേസിന്റെ നടപടികള്‍ നോക്കുകയാണെന്നുമാണ് ഇക്കാര്യത്തില്‍ സഭ നല്‍കുന്ന വിശദീകരണം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category