
കൊച്ചി: തമ്മനത്ത് സ്റ്റാള്‍ തുറക്കുന്നതിനുള്ള നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടി. ഉടമയുടെ ബന്ധുക്കള്‍ തര്‍ക്കം ഉന്നയിച്ചതോടെ മുറിവേണ്ടെന്ന് വച്ച് മുടക്കു മുതല്‍ തിരിച്ചുവാങ്ങി. വെറൈറ്റികളോടെ സ്വന്തം വാഹനത്തില്‍ ഡോര്‍ ടു ഡോര്‍ ഡെലിവറി മുതല്‍ വഴിയോര കച്ചവടം വരെ ലക്ഷ്യമിട്ട് മുന്നോട്ട്. ഒരു വഴി അടയുമ്പോള്‍ മറ്റൊരു വഴി പടച്ചവന് തുറക്കും. എല്ലാത്തിനും ആത്മബലമേകുന്നത് മണിച്ചേട്ടന്റെ വാക്കുകള്‍.
തമ്മനത്തെ മത്സ്യവില്‍പ്പന സ്റ്റാള്‍ തുറക്കുന്നതിനുള്ള തന്റെ ശ്രമം പാതിവഴിയില്‍ നിര്ത്തേണ്ടിവന്നതിനെക്കുറിച്ച് ഹനാന്റെ പ്രതികരണം ഇങ്ങിനെ. താനുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്ന മുറിയുടെ ഉടമസ്ഥന് വീട്ടുകാരുമായുള്ള തര്ക്കെത്തെക്കുറിച്ച് ഇന്നലെ അറിയിച്ചതെന്നും രോഗിയായ ഇയാളെ ബുദ്ധിമുട്ടിക്കണ്ടാ എന്നുകരുതി താന്‍ സ്റ്റാള്‍ തുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുകയാണെന്നും ഹനാന് മറുനാടനോട് വ്യക്തമാക്കി.
പെയിന്റിംഗിനും അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 50000 രൂപയോളം ചെലവായെന്നും മുറിയുടെ ഉടമ ഇതില്‍ 30000 രൂപ തിരികെ നല്‍കിയെന്നും ഹനാന് അറിയിച്ചു. മാര്ക്കറ്റിലെങ്ങാനും ചുരുണ്ടുകൂടിയാല്‍ പോരെ എന്നാണ് എതിര്‍പ്പുമായി വന്നവരില്‍ ഒരാള്‍ ചോദിച്ചത്. തോറ്റുകൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഇന്നലെ ആപ്പെയുടെ ഷോറമില്‍ പോയി മീന്‍കച്ചവടത്തിന് പറ്റിയ മോഡല്‍ വാഹനം കണ്ടു. ഇന്ന് ഡെലിവറി നല്കാന് തയ്യാറായാല്‍ അത് വാങ്ങും. രണ്ടര ലക്ഷം രൂപയാണ് വില.
ഫിനാന്‍സ് ശരിയാക്കാന്‍ ശ്രമിച്ചിട്ട് നടന്നിട്ടില്ല. മുഴുവന്‍ തുകയും ഒന്നിച്ച് നല്കി വാഹനം സ്വന്തമാക്കുന്നതിനാണ് ആലോചന. ഉടന്‍ നടക്കാനിരിക്കുന്ന ദുബായ് ഷോ അടക്കമുള്ള പരിപാടികളുടെ അഡ്വാന്‍സ് ചെക്കും അപകടത്തിന് മുമ്പ് നടന്ന ഉദ്ഘാടനങ്ങളില്‍ നിന്നും ലഭിച്ച തുകയും കൈയിലുണ്ട്. ഇതുകൊണ്ട് ലക്ഷ്യമിട്ട കാര്യങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷ.
സ്റ്റാളിലേയ്ക്കുള്ള വില്‍പ്പനയ്ക്കായി മത്സ്യം വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തുക വാഹനത്തിലെ മത്സ്യവില്‍പ്പനയ്ക്കായി ചിലവഴിക്കേണ്ടിവരും. ഒരു പെട്ടിയിലെ മീന്‍ 30 കിലോ വരും. എല്ലാ ഇനം മത്സ്യവും വണ്ടിയിലുണ്ടായില്ലങ്കില് കച്ചവടം ഉഷാറാവില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മുതല്‍ മുടക്ക് കൂടുതല്‍ വേണ്ടിവരും. പെട്ടി കണക്കിന് മീനെടുക്കുമ്പോള് വലിയ വിലക്കുറവ് കിട്ടും. ഇതാണ് ഏക ആശ്വാസം.
മത്സ്യം ഏത് ഇനത്തില്‍പ്പെട്ടതാണെങ്കിലും ക്ലീനാക്കി നുറുക്കി വെട്ടിമുറിച്ച് കറിവയ്ക്കാന്‍ പാകത്തില്‍ ആവശ്യക്കാരുടെ കൈകളിലെത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന് ചെറിയൊരുതുക ഈടാക്കും. വീട്ടമ്മമാര്‍ക്ക് ഇത് ഇഷ്ടപ്പെടും. അതുകൊണ്ട് തന്നെ അവര്‍ എന്റെ സ്ഥിരം കസ്റ്റമറായി മാറും. ഹനാന് കൂട്ടിച്ചേര്‍ത്തു.
ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും കച്ചവടം കൈപ്പിടിയിലൊതുക്കുന്നതിനും ഈ മിടുക്കി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓര്‍ഡര്‍ അനുസരിച്ച് ഫ്ലാറ്റുകളിലും മീനെത്തിക്കുമെന്നും വാഹനത്തിലെ മീന്‍ കച്ചവടം കൊഴുപ്പിക്കാന്‍ സോഷ്യല്‍ മീഡിയയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഹനാന് വ്യക്തമാക്കി.
വഴിയോരത്തുനിന്നും പൊലീസ് ഓടിച്ച ചരിത്രം മറന്നിട്ടില്ല. നിയമങ്ങള്‍ ലംഘിച്ച് ഒരിടത്തും വാഹനം പാര്‍ക്ക് ചെയ്യില്ല. മറ്റുള്ളവര്‍ കച്ചവടം നടത്തുന്ന പ്രദേശത്തോട് ചേര്‍ന്ന് എവിടെയെങ്കിലും വാഹനം നിര്‍ത്തി ആര്‍ക്കും ശല്യമുണ്ടാക്കാതെ ഉള്ളമീനും വിറ്റ് സ്ഥലം വിടണം. ഇതാണ് മനസ്സില്‍ കരുതിയിട്ടുള്ളത്.
മണിച്ചേട്ടന് (കലാഭവന്‍ മണി) ഒത്തിരി കഷ്ടപ്പെട്ടതായി എന്നോട് പറഞ്ഞിട്ടുണ്ട്. പലരും കളിയാക്കിയിട്ടും അപമാനിച്ചിട്ടും മണിച്ചേട്ടന് തകര്‍ന്നില്ല. ഒരിടത്തും തളരരുതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞിട്ടുള്ളത്. ആ വാക്കുകള്‍ എന്നും എനിക്ക് വലിയ ഇന്സ്പ്രേഷനാണ്. ആര് വിചാരിച്ചാലും എന്റെ മനസ്സിനെ തോല്‍പ്പിക്കാനാവില്ല. മുറി കിട്ടില്ലന്നറിഞ്ഞപ്പോള് ഇനി എന്തുചെയ്യുമെന്ന് ആലോചിച്ചു. തമ്മനം ഭാഗത്ത് അടഞ്ഞു കിടക്കുന്ന മുറികളുടെ കൈവശക്കാരെ കണ്ടും ഫോണ്‍വിളിച്ചും മറ്റും വാടകയ്ക്ക് കിട്ടുമോ എന്ന് ശ്രമിച്ചു. നടന്നില്ല. പിന്നെ ആലോചിച്ചപ്പോള്‍ മുന്നില്‍ തെളിഞ്ഞ വഴിയാണ് വണ്ടിയെടുത്തുള്ള മീന്‍കച്ചവടം.
ഇനി ഇത് തടസ്സപ്പെടുത്താന്‍ ആരാ വരുന്നതെന്ന് നോക്കാം. ഞാന്‍ നല്ല കോണ്‍ഫിഡന്‍സിലാണ്. ഒരു സെമസ്റ്റര്‍ കൂടിയാണ് ഇനി പഠിക്കാനുള്ളത്. കോളേജിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ദിവസവും 60 കിലോമീറ്റര്‍ യാത്ര ബുദ്ധിമുട്ടാണ്. അതുകൊണ്ട് കൊച്ചിയില്‍ തന്നെ പഠിക്കാന്‍ സൗകര്യം തരപ്പെടുമോ എന്ന അന്വേഷണത്തിലാണ്.
ഇത് സാധ്യമായാല്‍ മീന്‍കച്ചവടത്തിന് കൂടുതസല്‍ സമയം കിട്ടും. അത് വലിയ ആശ്വാസവും ആവും. പുറത്തിറങ്ങുമ്പോള്‍ കാണുന്ന ചില അമ്മമാരൊക്കെ അവരുടെ സ്വന്തം മോളോടെന്ന പോലെയാണ് എന്നോട് സ്നേഹം പങ്കിടുന്നത്. തീര്‍ച്ചയായും പുതിയ വേഷത്തില്‍ ഞാനെത്തുമ്പോള്‍ അവരൊക്കെ എന്നേ രണ്ട് കൈയും നീട്ടി സ്വീകരിക്കും. തീര്‍ച്ച. ലക്ഷ്യമിട്ടിട്ടുള്ള ചുവടുമാറ്റത്തെക്കുറിച്ച് ഹനാന്റെ മനസ്സിലുള്ളത് തികഞ്ഞ ശുഭപ്രതീക്ഷ മാത്രം.
കോളേജ് യൂണിഫോമില്‍ തമ്മനത്ത് മത്സ്യവില്‍പ്പന നടത്തിയതോടെയാണ് തൊടുപുഴ അല്അസ്സര് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഹനാന് വാര്‍ത്തമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയത്. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വന്ന അധിക്ഷേപങ്ങള്‍ ഹനാനെ ഏറെ കണ്ണീരുകുടുപ്പിച്ചു. പിന്നീട് കണ്ടത് ഇതില്‍ നിന്നെല്ലാം ഫിനിക്സ് പക്ഷിയേക്കാള്‍ വേഗത്തില്‍ പറന്നുയരുന്ന ഹനാനെയാണ്. മുഖ്യമന്തി കേരളത്തിന്റെ സ്വന്തം പുത്രിയെന്ന് പറഞ്ഞ് ഹനാന് ഉരുക്കിനേക്കാള്‍ ബലവത്തായി പിന്തുണയേകി.
നാടാകെ ഹനാന് തരംഗം അലയടിച്ചു. ഹനാന് സ്വീകരമൊരുക്കാന് സംഘടനകള്‍ മത്സരിച്ചു. ഉദ്ഘാടന പരിപാടികളിലും ഹനാന് സജീവ സാന്നിദ്ധ്യമായി. ഈ സാഹചര്യത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് ഹനാന് വാഹനാപകടത്തില്‍ പരിക്കേറ്റത്. പരിക്കില്‍ നിന്നും മുക്തയായി വരുന്നതിനിടെ, ഭാവി ജീവിതം കരുപ്പിടിപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് തമ്മനത്ത് മത്സ്യവില്‍പ്പന സ്റ്റാള്‍ ആരംഭിക്കാന്‍ നീക്കം തുടങ്ങിയത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam