1 GBP = 92.70 INR                       

BREAKING NEWS

ബ്രൂവറി ഇടപാടില്‍ അടിമുടി ക്രമക്കേടുകള്‍; എക്സൈസ് വകുപ്പിന്റെ പേരില്‍ ഇറങ്ങിയ വാര്‍ത്താകുറിപ്പിലും അട്ടിമറി; പ്രതിപക്ഷ നേതാവിന് മറുപടിയായി ലഭിച്ച വാര്‍ത്താക്കുറിപ്പ് തന്റെ അറിവില്ലാതെയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി; വ്യാജമാണോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആശാ തോമസ് ആഭ്യന്തരസെക്രട്ടറിക്ക് കത്ത് നല്‍കി; അന്വേഷണം വരുമ്പോള്‍ നെഞ്ചിടിക്കുന്നത് എക്സൈസ് മന്ത്രിക്കു തന്നെ; ഡിസ്റ്റിലറിക്കുള്ള അപേക്ഷകരെ വഴിവിട്ട് സഹായിച്ചത് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമെന്നും ആരോപണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം മുറുകുന്നു. ഇടപാടില്‍ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബ്രൂവറി വിവാദത്തില്‍ എക്സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ വാര്‍ത്താക്കുറിപ്പിലും അട്ടിമറി നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യാജമാണോ എന്ന സംശയം ചൂണ്ടിക്കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. ഈ വിഷയത്തില്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം.

വാര്‍ത്താക്കുറിപ്പ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തരസെക്രട്ടറിക്ക് കത്ത് നല്‍കിയത്. വകുപ്പ് തല അന്വേഷണത്തിന് ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷനേതാവിന് മറുപടിയായിട്ടായിരുന്നു വാര്‍ത്താക്കുറിപ്പ് നല്‍കിയത്. എക്സൈസ് വകുപ്പിന് കീഴില്‍ നടന്ന ഈ ഇടപാടിന് പിന്നില്‍ അട്ടിമറികള്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് തുടക്കം മുതല്‍ പുറത്തുവന്നത്.

എക്സൈസ് ആസ്ഥാനത്തെ സേവനങ്ങള്‍ ഓണ്‍ലൈനാക്കാനുള്ള പട്ടികയില്‍നിന്ന് ഡിസ്റ്റിലറി, ബ്രൂവറി അപേക്ഷകള്‍ വെട്ടിമാറ്റിയതും ഇതിന്റെ ഭാഗമായാണെന്നാണ് പുറത്തുവരുന്ന സൂചന. എക്സൈസ് ആസ്ഥാനത്തെ വിവിധ സേവനങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ തയ്യാറാക്കിയ സര്‍വീസ് പ്ലസ് എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ഈ പട്ടിക നല്‍കിയപ്പോള്‍ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകള്‍ ഒഴിവാക്കപ്പെട്ടു.

പരിഗണനയിലുള്ള പുതിയ അപേക്ഷകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനാണ് ഓണ്‍ലൈനില്‍നിന്ന് അവസാനഘട്ടത്തില്‍ ഇവ ഒഴിവാക്കിയതെന്നാണ് ആരോപണം. ഇത് ചിലര്‍ക്ക് വേണ്ടി നടത്തിയ വഴിവിട്ട ഇടപാടുകള്‍ തെളിയിക്കുന്നതാണെന്നാണ് ആരോപണം. ഡിസ്റ്റിലറി ഇടപാടില്‍ അപേക്ഷകരെ വഴിവിട്ട് സഹായിച്ചെന്ന് ആരോപണമുള്ള, മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയതെന്ന് അറിയുന്നു. ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട പ്രധാന സേവനങ്ങളില്‍ പുതിയ അപേക്ഷകള്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്.

ബാര്‍ ലൈസന്‍സ് ഉള്‍പ്പെടെ സങ്കീര്‍ണമായ ഒട്ടേറെ അപേക്ഷകള്‍ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിച്ചപ്പോഴാണ് താരതമ്യേന ലളിതമായ നടപടിക്രമങ്ങളുള്ള ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകള്‍ ഓണ്‍ലൈനില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. പുതിയ അപേക്ഷകളിലെ ക്രമക്കേട് ഒളിപ്പിച്ചുവയ്ക്കാനായിരുന്നു ഇതെന്നാണ് ആരോപണം. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്ന് ആറുമാസങ്ങള്‍ക്കുശേഷമാണ് ഓണ്‍ലൈന്‍ പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. തുടങ്ങിയ വര്‍ഷം ഇ-ട്രഷറിയുമായി ബന്ധപ്പെടുത്തി 79 കോടി രൂപയുടെ ഫീസാണ് ഓണ്‍ലൈനിലൂടെ സ്വീകരിച്ചത്. ഉദ്ഘാടനവേളയില്‍ 22 സേവനങ്ങളില്‍ 16 എണ്ണം ഓണ്‍ലൈനാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന ആറെണ്ണം ഉടന്‍ ഓണ്‍ലൈനാക്കുമെന്നും എക്സൈസ് കമ്മിഷണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടി ഉണ്ടായില്ല.

പുതിയ അപേക്ഷ ഒഴിവാക്കിയെങ്കിലും ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളെല്ലാം ഈ സമയം ഓണ്‍ലൈനില്‍ എത്തിയിരുന്നു. മദ്യനിര്‍മ്മാണത്തിനുവേണ്ടിയുള്ള സ്പിരിറ്റ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കാത്തതിനാല്‍ പുറമേനിന്നു കൊണ്ടുവരാനുള്ള അനുമതിയും ഓണ്‍ലൈനില്‍ നേടാം. ഡിസ്റ്റിലറികള്‍ക്കുവേണ്ട എക്‌സ്ട്രാ നൂട്രല്‍ ആള്‍ക്കഹോള്‍, റെക്ടിഫൈഡ് സ്പിരിറ്റ്, ഗ്രേപ്പ് സ്പിരിറ്റ് തുടങ്ങി ഏഴുതരം സ്പിരിറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ പെര്‍മിറ്റ് എടുക്കാം.

അതിനിടെ ഈ വിവാദത്തില്‍ ബ്രൂവറി, ഡിസ്റ്റിലറി വിവാദം സംബന്ധിച്ചു വിമര്‍ശനം ഉന്നയിക്കാന്‍ സിപിഐ മന്ത്രിമാര്‍ തയ്യാറെടുക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഈ വിഷയത്തെ കുറിച്ച് എന്തെങ്കിലും മന്ത്രിസഭയില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായില്ല. മന്ത്രിസഭയില്‍ ചര്‍ച്ച നടത്താതെ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കുകയും തുടര്‍ന്നു വിവാദമായപ്പോള്‍ റദ്ദാക്കുകയും ചെയ്തതില്‍ തങ്ങളുടെ നിലപാടു വ്യക്തമാക്കാന്‍ രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പു സിപിഐ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുകയാണെങ്കില്‍ ബ്രൂവറി വിവാദം സര്‍ക്കാരിനുണ്ടാക്കിയ ക്ഷീണം വ്യക്തമാക്കണമെന്നു പാര്‍ട്ടി നേതൃത്വം മന്ത്രിമാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിപിഐ മന്ത്രിമാര്‍ യോഗം ചേര്‍ന്നു വിമര്‍ശനം ഉന്നയിക്കാന്‍ തീരുമാനിച്ചത്.

ബ്രൂവറിക്കുള്ള അനുമതി റദ്ദാക്കിയെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ഇക്കാര്യം വിശദീകരിക്കുമെന്നായിരുന്നു ഘടകകക്ഷി മന്ത്രിമാരുടെ പ്രതീക്ഷ. എന്നാല്‍, യോഗത്തില്‍ മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല.

അതിനിടെ ഇന്നലെയും വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു. 2016-ല്‍ അബ്കാരി നയം എതിരെന്ന് കാട്ടി അനുമതി നിഷേധിച്ച ബ്രൂവറി കമ്പനിക്ക് 2018-ല്‍ അനുമതി നല്‍കിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. മുഖ്യമന്ത്രിക്ക് നേരിട്ടാണ് 2018-ല്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അപ്പോളോ കമ്പനിയുടെ ബ്രൂവറിക്ക് 28-7-2016 ലാണ് നികുതി വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ചത്. നിലവിലെ ചട്ടപ്രകാരം കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ ആവില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അതേ ബ്രൂവറിക്കാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയത് എന്നതാണ് ശ്രദ്ധേയം.

അപ്പോളോ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയര്‍മാനായ പുരുഷോത്തമന്‍ കേരള മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കമ്മീഷര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എക്‌സൈസ് വകുപ്പ് തന്നെ വ്യക്തമാക്കുന്നുണ്ട്. പുരുഷോത്തമനുമായി മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ അടുത്ത ബന്ധമാണുള്ളത്. ബ്രൂവറി ആരോപണം മുഖ്യമന്ത്രിയുടെ നേര്‍ക്ക് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവും.

28-6-2018-ലാണ് അപ്പോളോയ്ക്ക് അനുമതി നല്‍കിയുള്ള ഉത്തരവ്. അബ്കാരി നയത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഈ രണ്ടു വര്‍ഷത്തിനിടെ വന്നിട്ടില്ല. എന്നാല്‍ നേരത്തെ അബ്കാരി നയം പ്രകാരം അനുമതി നിഷേധിച്ച കമ്പനിക്ക് രണ്ടു വര്‍ഷത്തിന് ശേഷം അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു എന്നതാണ് ദുരൂഹതയുണര്‍ത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category