1 GBP = 89.80 INR                       

BREAKING NEWS

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡിന് നഷ്ടമാകുമോ? ടി ജി മോഹന്‍ദാസിന്റെ നിര്‍ണായക നീക്കത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍; ബോര്‍ഡുകളില്‍ നിന്നും ക്ഷേത്രങ്ങളുടെ അധികാരം എടുത്തുമാറ്റണമെന്ന ഹര്‍ജിയില്‍ സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്; എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളോടും അഭിപ്രായം തേടി; വിവാദം ക്ഷേത്രവരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്ന പ്രചരണം ശക്തമായിരിക്കവേ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് എന്നീ സാമുദായിക സംഘടനകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ടി.ജി.മോഹന്‍ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റീസുമാരായ യു.യു.ലളിത്, കെ.എം.ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ടിജി മോഹന്‍ദാസ് സുബ്രഹ്മണ്യന്‍ സ്വാമി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഈ വിഷയത്തില്‍ നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയമ വിരുദ്ധമാണെന്നാണ് ടി ജി മോഹന്‍ദാസിന്റെ വാദം.

ക്ഷേത്ര സ്വത്തുക്കളില്‍ സര്‍ക്കാര്‍ നിയന്ത്രണം അസഹനീയമാണെന്നാണ് കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടത്. ഇതിന് അദ്ദേഹം ക്ഷേത്രങ്ങള്‍ ഏറ്റെടുത്ത ചരിത്രവും ചൂണ്ടിക്കാട്ടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ശബരിമല ഉള്‍പ്പെടെ 1200ല്‍പരം ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളുടെ ദൈനംദിനകാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ വര്‍ഷം തോറും ഗ്രാന്റ് നല്‍കുന്നുവെന്നതു വാസ്തവവിരുദ്ധമാണ്. കേണല്‍ മണ്‍റോയുടെ കാലത്തു തിരുവിതാംകൂറിലെ ക്ഷേത്രസ്വത്തുക്കളെല്ലാം നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാരിലേക്കു പിടിച്ചെടുത്തിരുന്നു. ഇന്ത്യ ഗവണ്‍മെന്റും തിരുവിതാംകൂര്‍ മഹാരാജാവുമായി 1949ല്‍ ഒപ്പുവെച്ച ഉടമ്പടി പ്രകാരം പത്മനാഭസ്വാമിക്ഷേത്രത്തിനും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനുമായി 46.5 ലക്ഷം രൂപ വര്‍ഷംതോറും വിഹിതമായി അന്നു മുതല്‍ നല്‍കുന്നുണ്ട്. ഇതിനെയാണു ഗ്രാന്റ് ആയി വിശേഷിപ്പിക്കുന്നത്-സുകുമാരന്‍ നായര്‍ പറയുന്നു.

ഈ തുകയില്‍ 6 ലക്ഷം രൂപ പത്മനാഭസ്വാമിക്ഷേത്രത്തിനുള്ളത്. ബാക്കി ബോര്‍ഡിനാണ്. 55 വര്‍ഷങ്ങള്‍ക്കുശേഷം 2004ല്‍ എ.കെ. ആന്റണി മന്ത്രിസഭ ഈ തുക യഥാക്രമം 20 ലക്ഷം രൂപയും 80 ലക്ഷം രൂപയും ആയി വര്‍ധിപ്പിച്ചു. ഉടമ്പടി പ്രകാരം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ തുക ഗ്രാന്റ് അല്ല മറിച്ച്, നിയമപ്രകാരം അര്‍ഹതപ്പെട്ട വിഹിതമാണ്. ഇതിനെയാണ് സൗജന്യമായി സര്‍ക്കാര്‍ വിശദീകരിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ പറയുന്നു. ശബരിമല വികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിനു നിശ്ചിത തുക മാസ്റ്റര്‍പ്ലാന്‍ ഹൈപവര്‍ കമ്മറ്റിക്ക് നല്‍കുന്നുണ്ട്. അതല്ലാതെ ക്ഷേത്രങ്ങള്‍ക്കു ഗ്രാന്റായി ഒന്നുംതന്നെ നല്‍കുന്നില്ലെന്ന് സുകുമാരന്‍ നായര്‍ പറയുന്നു

യഥാര്‍ത്ഥത്തില്‍, ദേവസ്വങ്ങള്‍ക്കു നഷ്ടപ്പെട്ട സ്വത്തുക്കള്‍ക്കു നഷ്ടപരിഹാരം നല്‍കേണ്ടതായിരുന്നു. ഒരു സര്‍ക്കാരും അക്കാര്യം പരിഗണിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ ബിജെപിയും സമാനമായ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേത്ര സ്വത്തുക്കള്‍ സര്‍ക്കാര്‍ അടിച്ചെടുക്കുന്നുവെന്ന ബിജെപി നേതാക്കളുടെ നിലപാട് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചു. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിന്റെ കണക്ക് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇതിനെ പ്രതിരോധിച്ചത്. ഇതാണ് സുകുമാരന്‍ നായര്‍ കണക്കുകള്‍ നിരത്ത് വൈകിയെങ്കിലും പൊളിക്കുന്നത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍എസ്എസ്. വിധി നടപ്പാക്കാന്‍ മറ്റൊന്നിനുമില്ലാത്ത വ്യഗ്രതയാണ് സര്‍ക്കാരിനെന്നാണ് സമുദായ സംഘടന കുറ്റപ്പെടുത്തുന്നത്. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ എന്‍ എസ് എസ് തീരുമാനിച്ചതും ഈ സാഹചര്യത്തിലാണ്.

ശബരിമല വിഷയത്തില്‍ റിവിഷന്‍ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്ന് എന്‍എസ്എസ് പ്രറയുന്നു.സ്വതന്ത്ര ചുമതലയുള്ള ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നത് മനസ്സിലാകുന്നില്ല. ശബരിമലയുടെയും അതോടനുബന്ധിച്ചുള്ള ആയിരത്തി ഇരുനൂറില്‍ പരം ക്ഷേത്രങ്ങളുടെയും ആചാര-അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വംബോര്‍ഡ് ഇങ്ങനെ നിലപാടെടുക്കാന്‍ പാടില്ലായിരുന്നു എന്നും എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു. ഭരണഘടന എല്ലാത്തിലും വലുത് തന്നെയാണ്. അനാചാരങ്ങള്‍ മാറ്റേണ്ടത് ആവശ്യമാണെന്നതും വിസ്മരിക്കുന്നില്ല. എന്നാല്‍, മനുഷ്യന്റെ വിശ്വാസം സംരക്ഷിക്കാന്‍ ആവശ്യമായ ഭേദഗതികള്‍ കാലാകാലങ്ങളില്‍ വരുത്തേണ്ടതും സര്‍ക്കാരുകളുടെ ചുമതലയാണ്. സംസ്ഥാനസര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും പ്രശ്നത്തെ കുറച്ചുകൂടി അവധാനതയോടെ കൈകാര്യം ചെയ്ത് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും പ്രസ്താവനയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്ഷേത്ര സ്വത്തുക്കളുടെ കാര്യത്തിലും നിലപാട് വിശദീകരണം.

അതേസമയം സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 70 കോടി രൂപയാണ് സംസ്ഥാന ഖജനാവില്‍നിന്ന് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്കു പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം മാത്രം നല്‍കിയത്.

റോഡ് നിര്‍മ്മാണം, ഗതാഗതസൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്. ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിനായി ഈവര്‍ഷം 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പുവര്‍ഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിനു പുറമെയാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒരു കോടി രൂപ നല്‍കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നല്‍കിയത്. ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴില്‍ വരാത്ത തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് ഒരു കോടി രൂപയും വിദഗ്ധസമിതി പ്രവര്‍ത്തനത്തിന് അഞ്ചു ലക്ഷം രൂപയും ചെലവഴിച്ചു. ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ല. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും ഇതെല്ലാം നന്നായി അറിയാമെങ്കിലും വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണപ്രചാരണമാണ് അവര്‍ തുടരുന്നതെന്നും മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category