സര്‍ക്കാര്‍ പറയുന്നു വര്‍ഷം 70 കോടി മുടക്കുന്ന നഷ്ടക്കച്ചവടമാണ് ക്ഷേത്ര ഭരണമെന്ന്; എങ്കില്‍ പിന്നെ എന്തിനാണ് ഈ അമ്പലങ്ങളെ മാത്രം ഇപ്പോഴും സര്‍ക്കാര്‍ കെട്ടിപ്പിടിച്ച് കൊണ്ടുനടക്കുന്നത്? പള്ളികളും മോസ്ക്കുകളും പോലെ ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് വിട്ടു കൊടുത്തുകൂടെ? മതമില്ലാത്തവര്‍ എന്തിനാണ് മതഭരണത്തില്‍ ഇടപെടുന്നത്?
ശബരിമല ക്ഷേത്രത്തിന് വര്‍ഷം തോറും 80 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ബാക്കി 20 ലക്ഷം രൂപ പത്ഭനാഭ സ്വാമി ക്ഷേത്രത്തിനാണെന്നും അങ്ങനെ ഒരു കോടി രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ ശബരിമലയ്ക്കും പത്ഭനാഭ സ്വാമി ക്ഷേത്രത്തിനുമായി നല്‍കുന്നത് 1949ല്‍ മണ്‍റോ സായിപ്പും തിരുവിതാംകൂര്‍ രാജാവും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ ഭാഗമാണെന്നും ആ 45 ലക്ഷം രൂപ ഒരു കോടിയായി ഉയര്‍ത്തിയത് എ.കെ ആന്റണി ആണെന്നും അതുകൊണ്ട് അതിന്റെ പേരില്‍ അവകാശവാദങ്ങളൊന്നും സര്‍ക്കാര്‍ നടത്തണ്ട എന്നും പറഞ്ഞ് പ്രസ്താവനയിറക്കിയത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ്. സുകുമാരന്‍ നായരുടെ പേര് പറയാതെ തൊട്ട് പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിറക്കിയ പ്രസ്താവനയില്‍ പറയുന്നത് വര്‍ഷം തോറും തിരുവിതാംകൂര്‍ ബോര്‍ഡിന് 80 ലക്ഷം രൂപ നല്‍കുന്നുണ്ടെന്നും അതില്‍ 35 കോടി രൂപ ശബരിമലയ്ക്കാണെന്നുമാണ്.
റോഡ് അടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലാക്കിയാല്‍ ഒരു വര്‍ഷം 210 കോടി രൂപ നല്‍കുന്നുണ്ടെന്നും ഒരു നെയാ പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നുമാണ് കടകംപള്ളിയുടെ പ്രസ്താവന. ഇതേ സമയം ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്റെ ഒരു പ്രസ്താവന നിങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കാണാം ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം പറയുന്നു ഈ വര്‍ഷം ശബരിമലയില്‍ നിന്നും 255 കോടി രൂപ ലഭിച്ചു എന്ന്. അപ്പോള്‍ ഇവിടെ രണ്ടു മൂന്ന് ചോദ്യങ്ങള്‍ ഉയരുന്നു. ആകെ ശബരിമലയ്ക്ക് കൊടുത്തത് 35 കോടി രൂപയാണ്. റോഡടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടിയാല്‍ പോലും ഈ 210 കോടി രൂപയേ വരുന്നുള്ളൂ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൊത്തം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഒരമ്പലമായ ശബരിമലയില്‍ നിന്നും ഒരു വര്‍ഷം 255 കോടി രൂപ ലഭിച്ചുവെന്ന് ഔദ്യോഗികമായി പറയുന്നു. അപ്പോള്‍ ബാക്കി പണം എവിടെ പോകുന്നു. ഈ പണമൊക്കെ സര്‍ക്കാരാണ് കൊടുക്കുന്നത്.
ദേവസ്വം ബോര്‍ഡിന് വേണ്ടി ചെലവാക്കിയ, ശബരിമലയ്ക്ക് വേണ്ടി ചെലവാക്കിയ 210 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കൊടുത്തതാണ്, സര്‍ക്കാര്‍ ഖജനാവിലേക്ക് ഒരു കാശു പോലും ഈ ക്ഷേത്രങ്ങളില്‍ നിന്നും എത്തിയിട്ടുമില്ല. അപ്പോള്‍ ഈ കാശൊക്കെ എവിടെ പോകുന്നു. ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതാണ്. അവിടേയും തീരുന്നില്ല. ശബരിമല ക്ഷേത്രം അടക്കമുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ കണക്കില്‍പെടുന്ന കാശെന്ന് പറയുന്നത് രസീതുകൊടുത്ത് വാങ്ങുന്ന കാശാണ്. എത്ര പേര് രസീതുകൊടുത്ത് കാണിക്കയിടും. ഏത് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ചെന്നാലും നിങ്ങള്‍ രസീത് മേടിക്കണം എന്ന് എഴുതിയിട്ടുണ്ട്. എന്നാല്‍ ഭക്തര്‍ രസീത് വാങ്ങി കാശുകൊടുക്കുന്നത് വഴിപാടുകള്‍ക്ക് മാത്രമാണ്. എന്നുവച്ചാല്‍ ഓരോ ഭക്തനും അവന്റെ മനസ്സറിഞ്ഞ് നല്കുന്ന കാശു സൂക്ഷിക്കാന്‍ അവന് ആഗ്രഹിക്കുന്നില്ല എന്ന് അര്‍ത്ഥം.
അതുകൊണ്ട് ശബരിമല മാത്രമല്ല ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഓരോ വര്‍ഷവും ലഭിക്കുന്നത് ശതകോടികളായ കാശാണ്. ഇതിലൊക്കെ എത്ര രൂപയ്ക്ക് കണക്കുണ്ട്, ഈ കാശൊക്കെ എങ്ങോട്ട് പോകുന്നു. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട സമയമായിരിക്കുന്നു. ഇങ്ങനെയുള്ള ഒരു കണക്കിനെ കുറിച്ചുള്ള ചര്‍ച്ച തന്നെ ആവശ്യമായി വന്നത് ശബരിമലയിലെ യുവതി പ്രശ്ന വിഷയം തന്നെയാണ്. വളരെ യാദൃശ്ചികമായി സംഭവിച്ചതാണെങ്കില്‍ കൂടി ടി.ജി മോഹന്‍ദാസും സുബ്രഹ്മണ്യന് സ്വാമിയും സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ നോട്ടീസയചത് ഇതുമായി ബന്ധപ്പെട്ട് കാണേണ്ടതാണ്. ആ ഹര്‍ജിയില്‍ സുപ്രീം കോടതി തന്നെ ചോദിക്കുന്നു എന്താണ് ദേവസ്വം ബോര്‍ഡ് എന്ന സമ്പ്രദായം ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം കൈവശം വച്ചുകൊണ്ട് ഇരിക്കുന്നത് എന്തുകൊണ്ട് എന്ന്.
ഇവിടെ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശവും ക്ഷേത്രങ്ങളുടെ സ്വത്തും ചര്‍ച്ചയാകുന്നത് തീര്‍ച്ചയായും ശബരിമലയിലെ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തന്നെയാണ്. ഈ വിഷയത്തില്‍ ഭക്തര്‍ തോറ്റത് ദേവസ്വം ബോര്‍ഡും സര്‍ക്കാരും കടുത്ത നിലപാടെടുത്തുകൊണ്ട് മാത്രമാണ് എന്ന് ഈ വിഷയമറിയാവുന്ന എല്ലാവര്ക്കും അറിയാം. സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല കേന്ദ്ര സര്‍ക്കാരിനും ഈ അവകാശം സംരക്ഷിക്കാനുള്ള ബാധ്യതയും ചുമതലയും ഉണ്ട് എന്നത് ഒരു വശത്ത് നില്ക്കുമ്പോള് തന്നെ ഈ തോല്‍വിയുടെ കാരണം കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലപാട് ശബരിമലയില്‍ ഏത് പ്രായത്തിലുള്ള യുവതികള്‍ക്കും പ്രവേശിക്കാം എന്നതുകൊണ്ട് തന്നെയാണ്.