1 GBP = 89.80 INR                       

BREAKING NEWS

പ്രവാസികള്‍ പണം കായിക്കുന്ന മരങ്ങളായത് കൊണ്ടാണോ വീണ്ടും കുലുക്കാനും പിഴിയാനുമായി മന്ത്രിമാര്‍ വിദേശ സഞ്ചാരത്തിനിറങ്ങുന്നത്; റോയി സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയ് സ്റ്റീഫന്‍

പ്രളയം കേരളത്തിന് സമ്മാനിച്ചത് ദുരിതങ്ങളായിരുന്നുവെങ്കിലും മലയാളികളുടെ സ്വതസിദ്ധവും ഉള്ളിന്റെയുള്ളിലുള്ള നന്മയും പ്രകടിപ്പിക്കുവാനുള്ള അവസരവുമായിരുന്നു. ദിരുതത്തില്‍പ്പെട്ട് നിസ്സാഹായരായവര്‍ പണ്ഡിതനാണോ പാമരനാണോ മേല്‍ ജാതിയാണോ, കീഴ്ജാതിയാണോയെന്നും കുലമഹിമകളൊന്നും തന്നെ വേര്‍തിരിക്കാതെ ഓരോ ജീവനും വിലപ്പെട്ടതാണെന്ന് മാത്രം തിരിച്ചറിഞ്ഞ്, അന്യോന്യം സഹായിക്കാനാവുമെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു. ഭവനങ്ങളുടെ ചുറ്റുമുള്ള മതിലുകള്‍ മാത്രമല്ല മനസ്സിന്റെയുള്ളിലുള്ള മതിലുകള്‍ കൂടി ഈ പ്രളയം ഒഴുക്കി കളഞ്ഞു.

നഷ്ടപ്പെട്ട ജീവിതങ്ങള്‍ തിരിച്ചു പിടിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും പ്രളയത്തെ അതിജീവിച്ചവരെ സഹായിക്കുവാനും ഒരു പരിധിവരെയെങ്കിലും അവര്‍ക്ക് നഷ്ടപ്പെട്ടതിന്റെ ഒരു വിഹിതം തിരിച്ചു നല്‍കുവാന്‍ ലോകമെമ്പാടുമുള്ള പ്രവാസികളായ മലയാളികള്‍ സ്വമനസ്സാലെ അക്ഷീണം പ്രയത്‌നിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടാണെന്ന് വിദേശികളെ പറഞ്ഞ് വിശ്വസിപ്പിച്ച് പ്രവാസികളായി ജീവിക്കുമ്പോഴും ഇന്നല്ലെങ്കില്‍ നാളെ ഈ നാളികേരരത്തിന്റെ നാട്ടിലേക്ക് തിരിച്ചു വരുവാന്‍ ആഗ്രഹിക്കുന്നതിനാലാണ് എല്ലാവരും കൈമെയ് മറന്ന് സഹായങ്ങള്‍ ഇപ്പോഴും എത്തിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ അഭിമാനം വെടിഞ്ഞ് പണിയെടുക്കത്തില്ലെങ്കിലും മലയാളികള്‍ക്ക് കേരളത്തിന് പുറത്ത് ഏതു ജോലി ചെയ്യുവാനും ഒരു ദുരഭിമാനവും തോന്നാറില്ല. അതും വളരെ ആത്മാര്‍ത്ഥമായി തന്നെ ജോലിയെടുക്കും. എല്ലാം തൊഴിലുടമകള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ഇക്കാരണത്താല്‍ തന്നെ മലയാളികളോട് പ്രത്യേക മമതയുമുണ്ട്. അതുകൊണ്ടു തന്നെ മലയാള ദേശത്തിന് ഒരാപത്ത് വന്നപ്പോള്‍ അവരും സഹായത്തിന് ഓടിയെത്തുകയുണ്ടായി.

പ്രളയം കഴിഞ്ഞു, മാനം തെളിഞ്ഞു അരുവികള്‍ വറ്റു തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്നവര്‍ എല്ലാവരും തന്നെ താന്താങ്ങളുടെ ഭവനങ്ങളിലേക്ക് തിരിച്ചു പോയി തുടങ്ങിയപ്പോഴും സുമനസ്സുകള്‍ സഹായിച്ചു കൊണ്ടേയിരുന്നു. ദേശത്തു നിന്നും വിദേശത്തു നിന്നും കിട്ടിയ എല്ലാ സാധാന സാമഗ്രികളും ആവശ്യത്തിലുപരി ശേഖരിച്ചു വയ്ക്കുവാനും ചിലര്‍ മറക്കുന്നില്ല. ദാനമായി കിട്ടിയത് വെറുതെ കളയണ്ട എന്ന മനോഭാവം നല്ലതു തന്നെയാണ്.

പ്രളയത്തെ അതിജീവിച്ചവര്‍ക്ക് ആവശ്യത്തിലുപരി ദാനമായി ലഭിച്ചതുപോലെ തന്നെ ചൂഷണത്തിന് വിധേയയായ പ്രകൃതിക്കും തിരിച്ചു കിട്ടി വലിയ സമ്പത്ത്. വറ്റാത്ത അരുവികളും ശുദ്ധജവം പുറപ്പെടുവിക്കുന്ന നീര്‍ച്ചോലകളും എക്കാലത്തും ഓരോ ദേശത്തിന്റെയും അനുഗ്രഹമാണ്. ഇവിടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ പൊന്നു വിളയിക്കുന്നത്. ഈ പ്രളയം നിരവധി പുഴകളെ മണല്‍ തിട്ടകള്‍ കൊണ്ട് സുന്ദരിയാക്കി. ഈ മണല്‍ തിട്ടകളാണ് ജലത്തിന്റെ ഭൂഗര്‍ഭ അറകളുടെ ഉത്ഭവം. ചുരുക്കത്തില്‍ ആവശ്യത്തിലുപരി പ്രകൃതിയെ ദുര്യാപയോഗം ചെയ്ത് പരിസ്ഥിതിയെ മലിനപ്പെടുത്തിയെങ്കിലും ഉദാരമനസ്‌കയായ പ്രകൃതി വീണ്ടും എല്ലാം തിരികെ നല്‍കിയിരിക്കുയാണ് ഇനി ഇതിനെ സംരക്ഷിക്കുകയാണ് നമ്മള്‍ ഓരോരുത്തരുടെയും കടമ. ദൈവത്തിന്റെ സ്വന്തം നാടാണെന്ന് വരും തലമുറയെ കൊണ്ട് പറിയിപ്പിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.

മലയാളികളുടെ മറ്റൊരു പ്രത്യേകതയാണ് നനഞ്ഞിടം കുഴിച്ചു കൊണ്ടേയിരിക്കുക എന്നത്. പ്രവാസികള്‍ പണം കായിക്കുന്ന മരങ്ങളായത് കൊണ്ടാണോ വീണ്ടും കുലുക്കാനും പിഴിയാനുമായി മന്ത്രിമാര്‍ നറുക്കിട്ടെടുത്ത് പ്രളയ ദുരിതാശ്വാസനിധിയിയുടെ പേരില്‍ വിദേശ സഞ്ചാരത്തിനിറങ്ങിയിരിക്കുന്നത്. അതും നിരവധി ഉദ്യോഗസ്ഥരോടൊപ്പം.ചെറുപ്പം മുതലേ എല്ലാ സാധാരണക്കാരും ആപത്ത് കാലത്ത് അരമുറുക്കിയുടുക്കുവാനാണ് ശീലിച്ചിരിക്കുന്നത്. ഈ കഴിവ് ചില വിഷമഘട്ടങ്ങളില്‍ പ്രവാസികള്‍ ഇപ്പോഴും പ്രാവര്‍ത്തികമാക്കാറുണ്ട്. എന്നിരുന്നാല്‍ കൂടി ഈ പ്രവാസികളെ ആശ്രയിച്ച് കേരളത്തില്‍ സുഖിച്ച ജീവിക്കുന്ന ഒരാളെപ്പോലും അരമുറുക്കിയുടുക്കുവാന്‍ ഇവര്‍ അനുവദിക്കാറില്ല. ഇത്രത്തോളം പരസ്‌നേഹമുള്ള മലയാളികളായ പ്രവാസികള്‍ അവരെ കൊണ്ട് ആവുന്നത് നാടിനു വേണ്ടി ചെയ്തു കഴിഞ്ഞു. അതും ആരും ചോദിക്കാതെ തന്നെ. ഇനി ചെയ്യേണ്ടത് ഇതുവരെ ലഭിച്ച സംഭാവനകള്‍ കാര്യക്ഷമമായി വിനിയോഗിക്കുക എന്നതു മാത്രമാണ്. അതിനു വേണ്ടത് ഖജനാവില്‍ നിന്നുള്ള പണമെടുത്തുള്ള വിദേശ യാത്രകള്‍ ഒഴിവാക്കി കക്ഷി രാഷ്ട്രീയ ചിന്തകള്‍ മാറ്റി വച്ച് പ്രളയ ബാധിത പ്രദേശങ്ങളില്‍ അര്‍ഹതയുള്ളവരെ പുനരധിവസിപ്പിക്കുക എന്നതാണ്. 

ലോകമെമ്പാടുമുള്ള അഭ്യസ്ഥവിദ്യരായ മലയാളികളില്‍ പലരും വളരെ ലളിതമായി പ്രാവര്‍ത്തികമാക്കാവുന്ന തരം നൂതനമായ പല ആശയങ്ങളും അഭിപ്രായങ്ങളും പങ്കു വയ്ക്കുകയുണ്ടായി. അന്താരാഷ്ട്ര സംഘടനകളും വിവിധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ഇവയെല്ലാം ലോകം നേരിടുന്ന എല്ലാ വെല്ലുവിളികളെയും ഉള്‍ക്കൊണ്ടു കൊണ്ടും ഇനിയൊരു പ്രളയത്തെ ശാസ്ത്രീയമായി നേരിടുവാനും ഉതകുന്നതാണ്. ഈ നിര്‍ദ്ദേശങ്ങള്‍ ഭരണതലങ്ങളിലുള്ള എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ഒരു പൈസപോലും ദുര്യോപയോഗം ചെയ്യാതെ പ്രാവര്‍ത്തികമാക്കിയാല്‍ നമ്മുടെ കൊച്ചു കേരളത്തെ പുനര്‍ സൃഷ്ടിക്കുവാന്‍ സാധിക്കും.

ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. ആദ്യമെ സൂചിപ്പിച്ചത് പോലെ മലയാളി പ്രവാസികള്‍ എല്ലുമുറിയെ പണിയെടുത്ത് സ്വയം പര്യാപ്തത നേടിയവരാണ്. അവരുടെ പ്രയത്‌നഫലങ്ങള്‍ പലപ്പോഴും ചോര്‍ന്നു പോകുന്നത് അറിയുന്നുണ്ടെങ്കിലും മൗനം പാലിക്കുന്നത് പ്രതികരണശേഷി ഇല്ലാഞ്ഞിട്ടല്ല. ഇന്നല്ലെങ്കില്‍ നാള ഇതെല്ലാം ശരിയാകുമെന്നുള്ള ശുഭ പ്രതീക്ഷയുള്ളതുകൊണ്ടാണ്. അതോടൊപ്പം തന്നെ സമൂഹത്തിലുള്ള മറ്റ് വ്യക്തികളും കഠിനാദ്ധ്വാനം ചെയ്യുന്നത് തിരിച്ചറിയുന്നുണ്ട്. അതുപോലെ തന്നെ സമൂഹത്തിലെ ഇത്തികണ്ണികളെ തിരിച്ചറിയുവാനുള്ള കഴിവും മഹാമനസ്‌കരായ ഈ പ്രവാസികള്‍ക്ക് ഉണ്ട്. ആപത്തു വേളകളില്‍ മാത്രമല്ല മറ്റവസരങ്ങളിലും പരോപകാരം പുണ്യമാണെന്ന് പ്രവര്‍ത്തനത്തില്‍ കാണിക്കുന്ന പ്രവാസികള്‍ക്ക് ഏതെങ്കിലും മന്ത്രിയുടെയോ തന്ത്രിയുടെയോ പ്രത്യേക ആഹ്വാനമോ ഉപയോഗമോ നേരില്‍ കണ്ടുള്ള അപേക്ഷയുടെയോ ആവശ്യകതയും കാണുന്നില്ല. ഇതിനുപകരം മന്ത്രി സഭാംഗങ്ങള്‍ ആഴ്ചയില്‍ 7 ദിവസവുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുര്‍വിനിയോഗവും ആഡംബരങ്ങളും നിര്‍ത്തി വെറും സാധാരണക്കാരെപ്പോലെ തന്താങ്ങളുടെ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും നേരായ മാര്‍ഗ്ഗത്തിലൂടെ നയിക്കുമ്പോള്‍ ഒരു മാസം കൊണ്ട് പല കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍ മിച്ചം പിടിക്കുവാന്‍ സാധിക്കും. നവകേരളത്തിന്റെ ഉത്ഥാനത്തിനായി വിനിയോഗിക്കുകയും ചെയ്യാം. പ്രവാസികളുടെ ഇപ്പോഴത്തെ നന്മ നിലനില്‍ക്കുകയും നിങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category