1 GBP = 87.50 INR                       

BREAKING NEWS

ചുരുങ്ങിയത് 50 പോയിന്റും രണ്ടു മാസത്തെ കൂളിംഗ്-ഓഫ് പിരീഡും; ലോംഗ് ടേം സ്റ്റാഫിന് ലഭിക്കേണ്ട കുറഞ്ഞ ശമ്പളം 41,500 പൗണ്ട്; ഗ്രാജ്വേറ്റ് ട്രെയിനിക്ക് 23,000 പൗണ്ട്; മറ്റു രാജ്യങ്ങളില്‍ നിന്നും യുകെയിലേക്ക് ജോലിക്കാരെ കൊണ്ട് വരുന്നതിനുള്ള വിസ; ടയര്‍2 (ഇന്‍ട്രാ- കമ്പനി ട്രാന്‍സ്ഫര്‍) വിസയെക്കുറിച്ചറിയാം

Britishmalayali
kz´wteJI³

യര്‍ 2 വിസയിലുള്ള നാല് കാറ്റഗറികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ടയര്‍2 (ഇന്‍ട്രാ- കമ്പനി ട്രാന്‍സ്ഫര്‍) വിസ. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തങ്ങളുടെ ബിസിനസ് യുകെയില്‍ തുടങ്ങിയാല്‍ മറ്റ് രാജ്യങ്ങളിലുള്ള തങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്നും മറ്റും തൊഴിലാളികളെ ഇവിടേക്ക് കൊണ്ട് വരുന്നതിന് സഹായിക്കുന്ന കാറ്റഗറിയാണിത്. ഇതിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് തങ്ങളുടെ എംപ്ലോയറില്‍ നിന്നും ഒരു സാധുതയുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതിന് രണ്ട് സബ് കാറ്റഗറികളുണ്ട്. ലോംഗ് ടേം സ്റ്റാഫ്, ഗ്രാജ്വേറ്റ് ട്രെയിനി എന്നിവയാണവ. ടയര്‍2 (ഇന്‍ട്രാ- കമ്പനി ട്രാന്‍സ്ഫര്‍) വിസയുമായി ബന്ധപ്പെട്ട ഏതാനും പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ചുരുങ്ങിയത് 50 പോയിന്റുകള്‍
ടയര്‍2 (ഇന്‍ട്രാ- കമ്പനി ട്രാന്‍സ്ഫര്‍)വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് തങ്ങളുടെ ആട്രിബ്യൂട്ടുകളില്‍ ചുരുങ്ങിയത് 50 പോയിന്റുകളെങ്കിലും ലഭിച്ചിരിക്കണം. ഇതുപ്രകാരം സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പിന് 30 പോയിന്റുകളും അപ്രോപ്രിയേറ്റ് സാലറിക്ക് 20 പോയിന്റുകളുമാണ് ലഭിക്കേണ്ടത്. സ്പോണ്‍സര്‍ഷിപ്പിനായി പോയിന്റുകള്‍ നേടുന്നതിനായി നിങ്ങള്‍ ഒരു ലൈസന്‍സുള്ള സ്പോണ്‍സറില്‍ നിന്നും സാധുതയുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ് നേടിയിരിക്കണം.  നിങ്ങള്‍ യുകെയില്‍ ചെയ്യുന്ന ജോലി റെഗുലേറ്റഡ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക്ക് ലെവല്‍ ആറിലുള്ളതാണെന്ന് (ആര്‍ക്യുഎഫ്) സ്ഥിരീകരിക്കുന്നതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ്.
അല്ലെങ്കില്‍ ഈ ജോലി ടയര്‍ 2, 5 സ്പോണ്‍സര്‍ ഗൈഡന്‍സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതും ആര്‍ക്യുഎഫ് ലെവല്‍ 4ലുള്ളതുമായ ക്രിയേറ്റീവ് മേഖലയിലുള്ള വിദഗ്ധ തൊഴിലായിരിക്കണം. എന്നാല്‍ ഈ ലെവലില്‍ നിങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതായത് ആ ജോലി ആ ലെവലിലുള്ളതാകണമെന്ന് മാത്രമേയുള്ളൂ. നിങ്ങള്‍ യുകെയില്‍ ചെയ്യാനെത്തുന്ന ജോലിക്ക് ഉചിതമായ നിരക്കിലുള്ളതോ അതിന് മുകളിലുള്ളതോ ആയ നിരക്കിലുള്ള ശമ്പളം നിങ്ങള്‍ക്കുണ്ടെന്ന് സ്ഥിരീകരിക്കുന്നതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ്.

കൂളിംഗ്-ഓഫ് പിരിയഡുകള്‍
ഷോര്‍ട്ട്  ടേം സബ് കാറ്റഗറിയില്‍ പെട്ട ഒരു ടയര്‍ 2 ( ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫര്‍) അപേക്ഷകന് അല്ലെങ്കില്‍ ഗ്രാജ്വേറ്റ് ട്രെയിനീസ് സബ്-കാറ്റഗറികളില്‍ പെട്ടവര്‍ക്ക് 12 മാസത്തിലധികം ലീവ് അനുവദിക്കുന്നതല്ല. ഈ സമയത്ത് നിങ്ങള്‍ക്ക് യുകെ വിടാന്‍ അനുവാദമുണ്ട്. എന്നാല്‍ ഈ സമയത്ത് ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ കാറ്റഗറിക്ക് കീഴില്‍ നിങ്ങള്‍ക്ക് മറ്റ് ലീവിന് അപേക്ഷിക്കുന്നതിന് കഴിയില്ല. ലോംഗ് ടേം സ്റ്റാഫ് സബ്-കാറ്റഗറിയിലുള്ള ടയര്‍ 2 ( ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫര്‍) അപേക്ഷകന് അഞ്ച് വര്‍ഷം വരെ ലീവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിനപ്പുറത്തേക്ക് അല്ലെങ്കില്‍ 120,000 പൗണ്ട് അല്ലെങ്കില്‍ അതിലധികം ശമ്പളം വാങ്ങുന്നവര്‍ക്ക് 9 വര്‍ഷത്തിനപ്പുറത്തേക്ക് ലീവ് നീട്ടാന്‍ അനുവാദമില്ല.

സ്പോണ്‍സര്‍ഷിപ്പിനുള്ള സ്‌കോറിംഗ് പോയിന്റുകള്‍
നിലവില്‍ ഷോര്‍ട്ട് ടേം റൂട്ട് 2017 ഏപ്രില്‍ ആറിന് ക്ലോസ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ലോംഗ് ടേം റൂട്ട് ഇപ്പോഴും തുറന്നിരിക്കുന്നുണ്ട്. ലോംഗ് ടേം സ്റ്റാഫിന് 30 പോയിന്റുകളാണ് ലഭിക്കുന്നത്. നിങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനത്തിന് വേണ്ടി യുകെക്ക് പുറത്ത് കുറഞ്ഞത് 12 മാസമെങ്കിലും പ്രവര്‍ത്തിച്ചവര്‍ക്കാണ് ഈ പോയിന്റുകള്‍ ലഭിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് യുകെയില്‍ 73,900 അല്ലെങ്കില്‍ ഇതില്‍ അധികം ശമ്പളം ലഭിക്കുന്നുവെങ്കില്‍ ഈ നിബന്ധന ബാധകമല്ല. ഈ 12 മാസം പ്രവര്‍ത്തി പരിചയമെന്നത് സാധാരണ നിങ്ങള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് തൊട്ടു മുമ്പുള്ള 12 മാസത്തെ പ്രവര്‍ത്തി പരിചയമായിരിക്കണം.

എന്നാല്‍ നിങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിക്ക് വേണ്ടി തുടര്‍ച്ചയായും നിയമപരമായുമുള്ള ഏത് 12 മാസത്തെ പ്രവര്‍ത്തനവും ഇതിനായി പരിഗണിക്കുന്നതാണ്. നിങ്ങള്‍ യുകെയില്‍ ജോലി ചെയ്യുന്നതിന് മുമ്പ് വിദേശത്ത് ടയര്‍ 2 ഡിപ്പെന്റന്റായി 12 മാസം ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അത് 12 മാസത്തെ പ്രവര്‍ത്തി പരിചയമായി കണക്കാക്കുന്നതാണ്. മെറ്റേര്‍ണിറ്റി, പാറ്റേര്‍ണിറ്റി, ഷെയേര്‍ഡ് പാരന്റല്‍ അല്ലെങ്കില്‍ അഡോപ്ഷന്‍ ലീവ്, അസുഖമായതിനെ തുടര്‍ന്നുള്ള ദീര്‍ഘകാലാവധി തുടങ്ങിയവ ഈ 12 മാസത്തിനിടയില്‍ എടുക്കേണ്ടി വന്നാലും ആ ഇടവേള നിയമാനുസൃതമാണ്.
ഉദാഹരണമായി കമ്പനിക്ക് വേണ്ടി 9 മാസം ജോലി ചെയ്തതിന് ശേഷം 12 മാസം മെറ്റേര്‍ണിറ്റി ലീവെടുക്കേണ്ടി വന്നാല്‍ പിന്നീട് ജോലിയില്‍ തിരിച്ചെത്തി മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള യോഗ്യതയായെന്ന് ചുരുക്കം. എന്നാല്‍ ഇത്തരം അവധികള്‍ മെറ്റേര്‍ണിറ്റി, പാറ്റേര്‍ണിറ്റി, ഷെയേര്‍ഡ് പാരന്റല്‍, അഡോപ്ഷന്‍ ലീവ് അല്ലെങ്കില്‍ ദീര്‍ഘകാല അസുഖാവധി തുടങ്ങിവയ്ക്ക് മാത്രമേ അനുവദനീയമായിട്ടുള്ളൂ. എന്നാല്‍ പഠനം, തൊഴില്‍ ഇടവേള തുടങ്ങിയവ കാരണമുണ്ടാകുന്ന അവധികള്‍ക്ക് ബാധകമല്ലെന്ന് സാരം. 

ഉചിതമായ ശമ്പളവും അലവന്‍സുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍
ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫര്‍; ലോംഗ് ടേം സ്റ്റാഫിന് ലഭിക്കേണ്ടുന്ന ഏറ്റവും കുറഞ്ഞ ശമ്പളം 41,500 പൗണ്ട് അല്ലെങ്കില്‍ ആ ജോലിക്കുള്ള ഉചിതമായ നിരക്കിലുള്ള ശമ്പളമാണ്. ഇതില്‍ ഏതാണ് ഏറ്റവും ഉയര്‍ന്നത് അതായിരിക്കും പരിഗണിക്കുന്നത്. ഇതിന് 20 പോയിന്റുകളാണ് ലഭിക്കുന്നത്. ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫര്‍; ഗ്രാജ്വേറ്റ് ട്രെയിനിക്ക് ലഭിക്കേണ്ടുന്ന ഏറ്റവും ചുരുങ്ങിയ ശമ്പളം 23,000 പൗണ്ട് അല്ലെങ്കില്‍ ആ ജോലിക്കുള്ള ഉചിതമായ നിരക്കിലുള്ള ശമ്പളമാണ്. ഇതില്‍ ഏതാണ് ഏറ്റവും ഉയര്‍ന്നത് അതായിരിക്കും പരിഗണിക്കുന്നത്. ഇതിനും 20 പോയിന്റുകളാണ് ലഭിക്കുന്നത്. ഈ ഉചിതമായ നിരക്ക് നിങ്ങള്‍ യുകെയില്‍ ജോലി ചെയ്യുന്ന സമയത്ത് മാത്രമാണ് നിര്‍ബന്ധിതമായിട്ടുള്ളത്. ഉദാഹരണമായി തൊഴിലുടമക്ക് കുറച്ച് കാലം യുകെയിലും  കുറച്ച് കാലം വിദേശത്തുമാണ് ജോലി ചെയ്യേണ്ടി വരുന്നതെങ്കില്‍ യുകെയില്‍ ജോലി ചെയ്യുന്ന സമയത്ത് മാത്രമേ മേല്‍ പ്രതിപാദിച്ച നിരക്കിലുള്ള ശമ്പള നിബന്ധന ബാധകമാവുകയുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category