1 GBP = 91.80 INR                       

BREAKING NEWS

അച്ഛന്‍ വിജയക്കുതിപ്പ് നടത്തി 28 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ട്രാക്കിലേക്ക് മകനും; യൂറോപ്യന്‍ ഫോര്‍മുല 3 കിരീടം സ്വന്തമാക്കി ഷൂമാക്കറുടെ മകന്‍ മിക്ക്; എഫ് ത്രീയില്‍ ജേതാവായതോടെ മിക്കിന് തുറന്നത് ഫോര്‍മുല വണ്‍ മത്സരത്തിന്റെ വാതില്‍

Britishmalayali
kz´wteJI³

ഹോക്കന്‍ഹെയ്ം (ജര്‍മനി): ലോക കാറോട്ട മത്സരങ്ങളിലെ ഇതിഹാസമെന്ന് അറിയപ്പെട്ടിരുന്ന മൈക്കല്‍ ഷൂമാക്കറിന് ഇത് അഭിമാന നിമിഷമാണ്. ഷൂമാക്കറുടെ പാതയില്‍ തന്നെ ലോകത്തിന് മുന്‍പില്‍ പുതു ചരിത്രം എഴുതുമെന്ന് തെളിയിക്കുകയാണ് മകന്‍ മിക്ക് ഷൂമാക്കര്‍. യൂറോപ്യന്‍ ഫോര്‍മുല 3 മത്സരത്തില്‍ കിരീടം നേടിയാണ് മിക്ക് ലോകത്തിന് മുന്‍പില്‍ പ്രകടന മികവ് കാഴ്ച്ചവയ്ച്ചത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2013ല്‍ സ്‌കീയിങ് അപകടത്തില്‍ ഷൂമാക്കര്‍ മരണത്തോളമെത്തിയിരുന്നു. അതീവ ഗുരുതരമായാണ് ഷൂമാക്കറിന് അപകടത്തില്‍ പരുക്കേറ്റത്. നാളേറെ പിന്നിട്ടിട്ടും ഇദ്ദേഹം ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടില്ല.ഫോര്‍മുല 3 യില്‍ ജേതാവയതോടെ അടുത്ത സീസണില്‍ മിക്കിന് ഫോര്‍മുല 1 മല്‍സരത്തില്‍ പങ്കെടുക്കാം. ഏഴുതവണ ഫോര്‍മുല 1 ചാംപ്യനായ അച്ഛന്റെ ട്രാക്കിലേക്കു മകനും എത്തുന്നു.

1990 ലാണ് അച്ഛന്‍ ഷൂമാക്കര്‍ എഫ് 3 ചാംപ്യനാകുന്നത്.1994 ല്‍ ആദ്യത്തെ എഫ് 1 കിരീടം നേടി. 2013 ഡിസംബറില്‍ ഫ്രാന്‍സില്‍ സ്‌കീയിങ് ചെയ്യുന്നതിനിടെ അപകടത്തില്‍പെട്ടു ഗുരുതര പരുക്കേറ്റ മൈക്കല്‍ ഷൂമാക്കറെ അതിനുശേഷം ലോകം കണ്ടിട്ടില്ല. സ്വിറ്റ്സര്‍ലന്‍ഡിലെ കുടുംബവീട്ടില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അതീവരഹസ്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category