1 GBP = 91.80 INR                       

BREAKING NEWS

'മത്സരത്തിന് ഇറങ്ങും മുന്‍പ് സമ്മര്‍ദ്ദം താങ്ങാനാകാതെ 20ല്‍ അധികം തവണ ബാത്ത്റൂമില്‍ പോയയാളാണ് മെസ്സി'; കാല്‍പന്തുകളിയിലെ രാജകുമാരനെതിരെ പരിഹാസ വര്‍ഷവുമായി ഇതിഹാസ താരം ഡീഗോ മറഡോണ; മെസ്സി മികച്ചൊരു ക്യാപ്റ്റനല്ലെന്നും അദ്ദേഹത്തെ ഫുട്ബോള്‍ ദൈവമായി കാണരുതെന്നും മറഡോണ

Britishmalayali
kz´wteJI³

മെക്‌സികോ: കാല്‍പന്തു കളിയിലെ രാജകുമാരനെതിരെ പരിഹാസ വര്‍ഷവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം ഡീഗോ മറഡോണ. അര്‍ജന്റീനയുടെ ക്യാപ്റ്റനായി ഒരു മത്സരത്തിന് കളിക്കളത്തില്‍ ഇറങ്ങും മുന്‍പ് സമ്മര്‍ദ്ദം താങ്ങാനാവാതെ 20ല്‍ അധികം തവണ ബാത്റൂമില്‍ പോകുന്ന വ്യക്തിയാണ് മെസ്സി എന്നാണ് മറഡോണ അദ്ദേഹത്തെ പരിഹസിച്ചത്.

ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കായി കളിക്കുന്ന മെസ്സിയല്ല, അര്‍ജന്റീന ജഴ്‌സിയില്‍ കളിക്കുന്ന മെസ്സിയെന്നും ഒരു മെക്‌സിക്കന്‍ ടെലിവിഷന്‍ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു മറഡോണ. വിമര്‍ശനമുയര്‍ത്തി നിമിഷങ്ങള്‍ക്കകം സംഭവം സമൂഹ മാധ്യമത്തിലടക്കം ചര്‍ച്ചയായി.അര്‍ജന്റീനയുടെ ഒരു സാധാരണ കളിക്കാരനായി മാത്രം മെസ്സിയെ കാണണം. മെസ്സിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് കിട്ടണമെങ്കില്‍ അയാളെ ഒരു നേതാവായി കാണുന്നതില്‍ നിന്ന് പിന്തിരിയണമെന്നും മറഡോണ വ്യക്തമാക്കി.

അതേസമയം മെസ്സിക്കെതിരെയുള്ള മറഡോണയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മെസ്സിയുടെ കുടുംബാംഗമെത്തി. മെസ്സിയുടെ അടുത്ത ബന്ധുവായ മാക്‌സി ബിയാന്‍കൂച്ചിയാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. അര്‍ജന്റീനയെ മികച്ച രീതിയില്‍ വീണ്ടെടുക്കാനാണ് മെസ്സി ശ്രമിച്ചതെന്ന് ബിയാന്‍കൂച്ചി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category