1 GBP = 89.80 INR                       

BREAKING NEWS

വര്‍ക്ക്പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് അപ്പീലുമായി നടന്നത് അഞ്ചു കൊല്ലം; എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ രണ്ട് തവണ വിമാനത്തില്‍ നിന്നും അസുഖം മൂലം മടങ്ങി; ഒടുവില്‍ നാല് ആരോഗ്യ വിദഗ്ധര്‍ക്കൊപ്പം നാടു കടത്തുന്നു; ഓസ്ട്രേലിയന്‍ പൗരത്വമുള്ള മലയാളി കുടുംബത്തിന്റെ നാടു കടത്തല്‍ വിവാദമാകുമ്പോള്‍

Britishmalayali
kz´wteJI³

ബാലചന്ദ്രന്‍ ശങ്കരപിള്ളയും ഭാര്യ ശാന്തിയും മകന്‍ പ്രണവനും പെണ്‍മക്കളായ കാര്‍ത്തികയും സിന്ധുജയും കഴിഞ്ഞ അഞ്ചു വര്‍ഷമായി വിസയില്ലാതെ കഴിയുകയാണ്. ഇവര്‍ അഞ്ചു പേരും ഓസ്‌ട്രേലിയന്‍ പൗരത്വം ഉള്ള മലയാളികള്‍ ആണ്. എന്നിട്ടും എന്തുകൊണ്ട് ഇവര്‍ വര്‍ക്ക് പെര്‍മിറ്റും ടയര്‍ വണ്‍ വിസയും അപ്പീലും ഒക്കെയായി അഞ്ചു കൊല്ലം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു എന്നത് ദുരൂഹമാണ്. ഇന്നത്തെ ഡെയ്‌ലി മെയില്‍ വിശദമായി ഇവരുടെ കഥ എഴുതിയപ്പോള്‍ ആകപ്പാടെ വിശ്വസിക്കാന്‍ വയ്യാത്ത അനേകം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

യുകെയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച് എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ നാടു കടത്താന്‍ വേണ്ടി വിമാനത്തില്‍ കയറ്റിയപ്പോള്‍ ബാലചന്ദ്രനെ രണ്ട് തവണ അസുഖം മൂലം വിമാനത്തില്‍ നിന്നും തിരിച്ചിറക്കുകയായിരുന്നു. ഈ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ ഇപ്പോള്‍ നാല് ഡോക്ടര്‍മാര്‍ക്കൊപ്പമാണ് ഹോം ഓഫീസ് ബാലചന്ദ്രനെയും കുടുംബത്തെയും നാടു കടത്താനൊരുങ്ങുന്നത്. വിമാനയാത്രക്കിടെ ഇദ്ദേഹത്തിന് സ്ട്രോക്ക് വന്നാല്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഡോക്ടര്‍മാര്‍ക്കൊപ്പം ബാലചന്ദ്രനെ വിമാനം കയറ്റി വിടുന്നത്. ഈ സംഭവം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മൂന്ന് സ്ട്രോക്കുകളാണ് 60കാരനായ ബാലചന്ദ്രനു വന്നത്. 2007ലാണ് അദ്ദേഹം യുകെയിലെത്തിയത്. ഇന്നലെ അദ്ദേഹത്തെയും കുടുംബത്തെയും നാടു കടത്തുന്നുവെന്ന വിധത്തിലാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. 27 മണിക്കൂറോളം നീളുന്ന വിമാനയാത്രക്കിടെ ബാലചന്ദ്രന്റെ അവസ്ഥ നിരീക്ഷിക്കുന്നതിനാണ് നാല് ഡോക്ടര്‍മാര്‍ തങ്ങള്‍ക്കൊപ്പം അണിചേരുന്നതെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഈ കുടുംബത്തെ ഹീത്രൂ എയര്‍പോര്‍ട്ടിനടുത്തുള്ള ഒരു ഹോട്ടലിലാണ് നാട് കടത്താന്‍ വേണ്ടി പാര്‍പ്പിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബാലചന്ദ്രനെയും കുടുംബത്തെയും നാട് കടത്തുന്നതിനായി വിമാനത്തില്‍ കയറ്റിയിരുന്നുവെങ്കിലും ടേക്ക് ഓഫിന് മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. അന്ന് വിമാനത്തില്‍ കയറിയ അച്ഛന്‍ പതിവ് പോലെ പ്രതികരിക്കുന്നില്ലെന്ന് തങ്ങള്‍ തിരിച്ചറിയുകയും തിരിച്ചിറക്കുകയുമായിരുന്നുവെന്നാണ് 23കാരനായ മകന്‍ പ്രണവന്‍ വെളിപ്പെടുത്തുന്നത്. അന്ന് വിമാനത്തില്‍ കയറിയ ബാലചന്ദ്രന്‍ അമിതമായി വിയര്‍ത്തിരുന്നു. മുമ്പ് സ്ട്രോക്ക് ഉണ്ടായപ്പോഴൊക്കെ ഈ ലക്ഷണം കണ്ടിരുന്നതിനാല്‍ മുന്‍കരുതലായി അദ്ദേഹത്തെ ഉടന്‍ വിമാനത്തില്‍ നിന്നുമിറക്കുകയായിരുന്നുവെന്നാണ് മകന്‍ പറയുന്നത്.

മൂന്ന് മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഈ കുടുബം ഓസ്ട്രേലിയയിലേക്ക് മടങ്ങിപ്പോകാമെന്ന് സമ്മതിക്കുന്നത്. 2017 ഡിസംബറില്‍ ഈ കുടുംബത്തെ ഓസ്ട്രേലിയയിലേക്ക് നാട് കടത്താന്‍ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടു വരുന്ന വഴിയും ബാലചന്ദ്രന് സുഖമില്ലാതായതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. എന്നാല്‍ ബാലചന്ദ്രന്‍ അതിന് ശേഷം ഒരു സ്വതന്ത്ര മെഡിക്കല്‍ അസെസ്സ്മെന്റിന് വിധേയനായെന്നും നിലവില്‍ അദ്ദേഹം വിമാനയാത്രക്ക് പ്രാപ്തനാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഇന്നലെ അദ്ദേഹത്തെ നാട് കടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ഹോം ഓഫീസ് പറയുന്നത്.

യുകെയിലെ ലീവ് ടു റിമെയിന്‍ സ്റ്റാറ്റസ് ലഭ്യമാകാത്ത അവസ്ഥ ഈ കുടുംബത്തെ വല്ലാതെ സമ്മര്‍ദത്തിലാഴ്ത്തിയിരിക്കുന്നുവെന്നും അതിനാല്‍ അവര്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങിപ്പോകാന്‍ സമ്മതിക്കുകയായിരുന്നുവെന്നുമാണ് ഹോം ഓഫീസ് വക്താവ് വെളിപ്പെടുത്തുന്നത്. ഒരു കമ്പനിയില്‍ എന്‍ജിനീയറായിട്ടായിരുന്നു ബാലചന്ദ്രന്‍ 2007ല്‍ യുകെയിലെത്തിയത്. തുടര്‍ന്ന് 2012ല്‍ അദ്ദേഹത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് വിസ ക്യാന്‍സലാവുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് ഗ്രാന്റ് എ ടയര്‍ 1 (ഹൈലി സ്‌കില്‍ഡ്) മൈഗ്രന്റ് വിസ അനുവദിച്ചിരുന്നു.

ഇതിന് 2013 മാര്‍ച്ച് വരെയായിരുന്നു സാധുതയുണ്ടായിരുന്നത്. വര്‍ക്ക് വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിനായി അപേക്ഷിച്ചിരുന്നു.ഇത് തുടക്കത്തില്‍ ഹോം ഓഫീസ് 2013 ജൂണില്‍ നിഷേധിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് നല്‍കിയ അപ്പീലിലും 2015 ഏപ്രിലില്‍ ഈ കുടുംബം പരാജയപ്പെടുകയായിരുന്നു. ഓസ്ട്രേലിയയിലേക്ക് മടങ്ങിപ്പോകാതിരിക്കാന്‍ കാരണമൊന്നും കാണിക്കാന്‍ ഇവര്‍ക്ക് സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ബാലചന്ദ്രന്റെ ഭാര്യ ശാന്തി(53), പുത്രിമാരായ കാര്‍ത്തിക(30), സിന്ധുജ(28), പുത്രന്‍ പ്രണവ് എന്നിവര്‍ക്കും ഓസ്ട്രേലിയന്‍ പൗരത്വമുണ്ട്.

കാലിന്റെ എല്ല് പൊട്ടിയാല്‍ അത് വേഗം പരിഹരിക്കാമെന്നും എന്നാല്‍ വിമാനത്തില്‍ നിന്നും സ്ട്രോക്കുണ്ടായാല്‍ എത്ര ഡോക്ടര്‍മാരുണ്ടായിട്ടും കാര്യമില്ലെന്നും  അതിന് ഹോസ്പിറ്റലില്‍  തന്നെ പോകണമെന്നും പിന്നെ എന്ത് ധൈര്യത്തിലാണ് തന്റെ പിതാവിനെ നാല് ഡോക്ടര്‍മാര്‍ക്കൊപ്പം കയറ്റി വിടാന്‍ ഹോം ഓഫീസ് ധൈര്യം കാട്ടിയതെന്നും പ്രണവന്‍ ധാര്‍മിക രോഷത്തോടെ ചോദിക്കുന്നു. ഇവരെ ഇന്നലെ വിമാനം കയറ്റി വിട്ടിട്ടുണ്ടോയെന്നും അവര്‍ ഓസ്ട്രേലിയയില്‍ സുരക്ഷിതരായി എത്തിയോ എന്നുമുള്ള പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category