1 GBP = 92.00 INR                       

BREAKING NEWS

ഭക്തി വികാരം കത്തിജ്വലിച്ച് നില്‍ക്കുമ്പോള്‍ വേദം ഓതാന്‍ പോകുന്നവരുടെ ലക്ഷ്യം എന്താണ്? യുക്തിവാദികളുടെ പേരില്‍ സംഘര്‍ഷം കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍ യുവതികളെ അങ്ങോട്ട് അയയ്ക്കാതിരിക്കാനുള്ള മര്യാദ മാധ്യമ സ്ഥാപനങ്ങള്‍ കാണിക്കണം; തീവ്ര വനിതാ സഖാക്കളെ കറുത്ത വസ്ത്രം ഉടുപ്പിച്ച് ഭക്ത സ്ത്രീകളാക്കാനുള്ള സിപിഎം ശ്രമവും ലഹളയുണ്ടാക്കാന്‍ വേണ്ടിയാണ്; പൊലീസും ഇരട്ടത്താപ്പ് അവസാനിപ്പിച്ചേ മതിയാവൂ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പരമ്പരാഗതമായ ആചാരങ്ങളേയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോള്‍ ശരണം വിളികളുമായി തെരുവിലിറങ്ങിയ ഭക്തര്‍ ഇതുവരെ ആക്രമത്തിന്റേയോ കലഹത്തിന്റേയോ പാതയിലേക്ക് പോയിട്ടില്ല. ലക്ഷകണക്കിന് ഭക്തര്‍ കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ അങ്ങോളമിങ്ങോളം തെരുവില്‍ നാമജപവും മന്ത്രവുമായി തെരുവിലിറങ്ങിയപ്പോള്‍ ഒരു കല്ലെടുത്ത് എറിഞ്ഞ് പോലും ആരും ആരെയും അക്രമിച്ചില്ല. ഒരു പൊതു മുതലും നശിപ്പിച്ചില്ല. അവരുടെ മുന്നിലുണ്ടായിരുന്ന പൊതു വികാരം അവരുടെ ദൈവത്തിനെ അപമാനിക്കുന്ന സാഹചര്യം ഒഴിവാകണം എന്ന് മാത്രം ആയിരുന്നു.

അതിന്റെ ഭാഗമായി ശബരിമലയുടെ കവാടമായ നിലയ്ക്കലില്‍ കഴിഞ്ഞ ഏതാനം ദിവസമായി അയ്യപ്പ ഭക്തര്‍ പ്രതിരോധം തീര്‍ക്കുകയാണ്. നട തുറക്കലിന് മുന്‍പ് കലാപം ലക്ഷ്യമിട്ടുകൊണ്ട് ചിലരെങ്കിലും പമ്പയിലേക്ക് പോകുന്നില്ലേ എന്നതിന്റെ തെളിവാണ് ഇന്ന് സംഭവിച്ച നിര്‍ഭാഗ്യകരമായ വസ്തുതകള്‍. പമ്പയിലേക്കോ ശബരിമലയിലോക്കോ പോകാന്‍ യുവതികള്‍ ശ്രമിക്കുകയും അവിടെ എത്തുന്നതും നിര്‍ഭാഗ്യമാണ്. ഭക്തിയുടെ ഭാഗമായി വൃതം നോറ്റ് ഒരു യുവതി എത്തിയതാണെങ്കില്‍ അത് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവിടെ എത്തിയത് ജേണലിസം പഠിക്കുന്ന ചില വിദ്യാര്‍ത്ഥികളും മറ്റ് ചില വനിത മാധ്യമപ്രവര്‍ത്തകരുമാണ്. വളരെ നിര്‍ഭാഗ്യരമായ ഒരു സാഹചര്യമാണ് ഇത് സൃഷ്ടിച്ചത് എന്ന് പറയാതെ വയ്യ.

ഇന്ത്യയില്‍ എവിടെയും യാത്ര ചെയ്യുവാനും കാണുവാനും അനുഭവിക്കാനുമുള്ള അവകാശം ഏതൊരു സ്ത്രീക്കുമുള്ളത്കൊണ്ട് തന്നെ അവര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത് പമ്പയില്‍ എത്താന്‍ ശ്രമിച്ചത്. അവര്‍ പമ്പയിലേക്ക് പോകാന്‍ ശ്രമിച്ചത് നിയമവിരുദ്ധമല്ല. ഒരു നിയമത്തിലു അങ്ങനെ പറഞ്ഞിട്ടുമില്ല. ശബരിമലയ്ക്ക് പോലും പോകാന്‍ കോടതി അനുമതി ഉള്ളത്കൊണ്ട് തന്നെ ഒരാള്‍ അങ്ങോട്ട പോകാന്‍ ശ്രമിച്ചാലും അത് നിയമവിരുദ്ധമല്ല. എന്നാല്‍ വിവേകമുള്ള മനുഷ്യര്‍ കലാപത്തിന് വഴിവെക്കുന്ന പ്രവര്ത്തകള്‍ ഒരിക്കലും ചെയ്യില്ല.

നര്‍ഭാഗ്യവശാല്‍ ഇവിടെ ഒരു കലാപമോ സംഘര്‍ഷമോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട വനിത മാധ്യമപ്രവര്‍ത്തകര്‍ തന്നെഅത്തരമൊരു ശ്രമം നടത്തി എന്നത് ഖേദകരമാണ്. ജേണലിസം പഠിക്കുന്ന ചില കുട്ടികള്‍ ആദ്യ ദിവസം തന്നെ ശബരിമലയിലെത്തണം എന്ന വാശിയില്‍ ആവേശം കാണിച്ചതിന്റെ പ്രതിഫലനമാണ് ഇന്ന് നിലയ്ക്കലില്‍ കണ്ടത്. അവരോട് അത് ചെയ്യരുതേ എന്ന് പറയുവാനുള്ള ബാധ്യത അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് ഉണ്ടായിരുന്നു. മാധ്യമസ്ഥാപനങ്ങളും ഉത്തരവാദിത്വ്ം കാട്ടേണ്ടതുണ്ട്. നിരവധി പുരഷ റിപ്പോര്‍ട്ടമാരുണ്ടായിട്ടും സംഘര്‍ഷ ഭൂമിയിലേക്ക് പരഞ്ഞ് വിട്ടത്, അതും യുവതികള്‍ എത്തുന്നതിന്റെ പേരില്‍ സംഘര്‍ഷം നടക്കുന്ന സ്ഥലത്തേക്ക് പറഞ്ഞ് വിട്ട തന്റേടം ഒട്ടും പോസിറ്റീവല്ല. അത് എരിതീയിലേക്ക് എണ്ണയൊഴിക്കുന്നതാണ് എന്ന് പറഞ്ഞാല്‍ ഖേദിക്കരുത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category