1 GBP = 91.80 INR                       

BREAKING NEWS

സൂപ്പര്‍ ക്ലാസിക്കോയില്‍ തുടര്‍ച്ചയായ നാലാം തവണയും ബ്രസീല്‍; മെസിയില്ലാത്ത അര്‍ജന്റീനയെ കാനറികള്‍ മുട്ടുകുത്തിച്ചത് ഒറ്റ ഗോളിന്; ഇഞ്ചുറി ടൈമില്‍ വിജയഗോള്‍ നേടി ഇന്റര്‍ മിലാന്‍ താരം മിറാന്‍ഡ; മെസിയില്ലാതിരുന്നിട്ടും ജിദ്ദയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് മലയാളികള്‍

Britishmalayali
kz´wteJI³

ജിദ്ദ: സൂപ്പര്‍ ക്ലാസിക്കോയില്‍ ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയെ ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍. ഇന്‍ജറി സമയത്ത് മിറാന്‍ഡ നേടിയ ഉജ്വല ഗോളില്‍ അര്‍ജന്റീനയെ ബ്രസീല്‍ വീഴ്ത്തിയത്.നെയ്മര്‍ ബോക്സിലേക്കു മറിച്ചു നല്‍കിയ പന്താണ് ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്റെ താരമായ മിറാന്‍ഡ (90+3') വലയിലെത്തിച്ചത്. അനേകം മലയാളി ഫുട്ബോള്‍ പ്രേമികളാണ് ക്ലാസിക് പോരാട്ടം കാണാന്‍ ജിദ്ദയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തിലുണ്ടായിരുന്നത്.

ബ്രസീലിനായിരുന്നു ആദ്യ പകുതിയില്‍ മുന്‍തൂക്കം. മെസ്സിയില്ലാത്ത അര്‍ജന്റീന നിരയിലേറെയും പുതുമുഖങ്ങള്‍. ബോക്സിലേക്ക് പലതവണ നെയ്മറും ഫിര്‍മിനോയും ജീസസും പന്തുമായെത്തിയെങ്കിലും ഗോള്‍ വീണില്ല. നെയ്മറെ തടുക്കാന്‍ അര്‍ജന്റീന പ്രതിരോധം പാടുപെട്ടു. ഇതിനിടെ 18ാം മിനിറ്റില്‍ നെയ്മറെ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയുടെ പരെദേസ് മഞ്ഞക്കാര്‍ഡും കണ്ടു. 28ാം മിനിറ്റില്‍ ബോക്സിലേക്ക് കാസെമിറോ ഉയര്‍ത്തിവിട്ട പന്ത് കണക്ട് ചെയ്ത മിറാന്‍ഡയുടെ ഷോട്ട് അര്‍ജന്റീന ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോയെ കീഴ്പ്പെടുത്തിയെങ്കിലും ഗോള്‍ ലൈനില്‍വച്ച് നിക്ലാസ് ഒട്ടമെന്‍ഡി പന്തു ഹെഡ് ചെയ്തകറ്റി.

പിന്നാലെ, ബ്രസീല്‍ ബോക്സിനു പുറത്തു ലഭിച്ച ഫ്രീകിക്ക് മുതലാക്കാന്‍ അര്‍ജന്റീനയ്ക്കുമായില്ല. ഡിബാലയുടെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്കാണു പറന്നത്. രണ്ടാം പകുതിയില്‍ മൗറോ ഇകാര്‍ഡിയുടെയും ഏയ്ഞ്ചല്‍ കൊറീയയുടെയും തുടര്‍ മുന്നേറ്റങ്ങളിലൂടെ അര്‍ജന്റീന കളി പിടിച്ചു. 66ാ മിനിറ്റില്‍, മുന്‍പു തന്നെ വീഴ്ത്തിയ പരെദേസിനെ തിരിച്ചു ഫൗള്‍ ചെയ്ത നെയ്മറിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതിനിടെ ബ്രസീല്‍ താരം അര്‍തറിന്റെ ഗോളെന്നുറച്ച വോളി ഷോട്ട് റൊമേറോ തട്ടിയകറ്റി . എന്നാല്‍, കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ സമയത്താണ് മിറാന്‍ഡ ഗോളില്‍ കാനറികള്‍ ജയം പിടിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category