1 GBP = 92.70 INR                       

BREAKING NEWS

ബാബുരാജിന്റേയും ജഗദീഷിന്റേയും വാട്‌സാപ്പ് സന്ദേശങ്ങള്‍ അമ്മയുടെ മറ്റൊരു നാടകത്തിലെ തിരക്കഥയുടെ ഭാഗമോ? കുപ്രസിദ്ധരായ രണ്ട് നടന്മാര്‍ പോലും നടിക്കൊപ്പമാണെന്ന് എന്ന് വരുത്തി തീര്‍ക്കാന്‍ ആരുടേയോ കുരുട്ടു ബുദ്ധിയില്‍ തെളിഞ്ഞ ഐഡിയ എന്ന് ആരോപണം; സംഭാഷണം പുറത്തു വിട്ടത് അമ്മയിലെ ഭിന്നതയെന്ന് വരുത്തി തീര്‍ത്തത് ദിലീപിന് സംരക്ഷണം ഒരുക്കാന്‍ വേണ്ടി നടന്ന ചവിട്ടു നാടകത്തിന്റെ ഭാഗമെന്ന് സൂചന; ഇതു പുറത്ത് പോയപ്പോള്‍ ഞാന്‍ ഉത്തരവാദിയല്ല എന്ന ജഗദീഷിന്റെ ഡയലോഗ് തന്നെ നാടകത്തിന്റെ അടയാളമെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

കൊച്ചി: നടിയെ അക്രമിച്ച സംഭവവമുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ആരോപണം ഉയരുകയും തുടര്‍ന്ന് താര സംഘടനയായ എഎംഎംഎയില്‍ ഉണ്ടായ ഭിന്നാഭിപ്രായങ്ങളും ഇപ്പോള്‍ 'വിവാദ ചൂട്' ഇരട്ടിപ്പിക്കുന്ന നിലയിലാണ്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയതിന് പിന്നാലെ എഎംഎംഎ പ്രസിഡനന്റ് മോഹന്‍ലാലിനുമെതിരെ കനത്ത ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. സംഘടനയിലെ എല്ലാ അംഗങ്ങളും ദിലീപിനൊപ്പമല്ല നില്‍ക്കുന്നതെന്നും ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട് എന്ന് കാണിക്കാന്‍ വേണ്ടിയാണ് നടന്മാരായ ബാബുരാജിന്റെയും ജഗദീഷിന്റെയും വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വിട്ടതെന്നും ഇപ്പോള്‍ ആരോപണം ഉയരുകയാണ്.

ഇത്തരത്തില്‍ ദിലീപിനെ സംരക്ഷിക്കാനാണ് ശക്തമായ അടിയൊഴുക്ക് നടക്കുന്നത് എന്ന തരത്തിലുള്ള ധ്വനിയാണ് ഡബ്ലു സിസി അംഗങ്ങളുടെ പത്ര സമ്മേളനത്തിലും മുഴങ്ങിയത്. ജഗദീഷിന്റെ വാട്സാപ്പ് സന്ദേശം പുറത്ത് വന്നപ്പോള്‍ താന്‍ ഇതിന് ഉത്തരവാദിയല്ല എന്ന പ്രതികരണം താരസംഘടനയ്ക്കുള്ളിലെ അംഗങ്ങള്‍ തമ്മിലുള്ള നാടകമാണോ ഇത് എന്ന് സംശയം വരുത്തുന്ന ഒന്നു കൂടിയാണ്.ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞു കൊണ്ടും രാജിവെച്ച നടിമാരെ താരസംഘടനയില്‍ തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി നടന്‍ സിദ്ധിഖും നടി കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തെ തള്ളിപ്പറഞ്ഞു കൊണ്ട് സംഘടനയുടെ ട്രഷററും വക്താവും കൂടിയായ ജഗദീഷ് രംഗത്തുവന്നിരുന്നു.

പിന്നാലെ സമാന നിലപാടുമായി ബാബുരാജും എത്തിയതോടെ താരസംഘടനയില്‍ പ്രശ്നം രൂക്ഷമാകുന്നുവെന്നാണ് സൂചനകള്‍ ഉയരുന്നത്. ഇരുവരും എഎംഎംഎയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ട ശബ്ദസന്ദേശം ലീക്കായി മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെ സംഗതി കൂടുതല്‍ വവാദങ്ങളിലേക്ക് നീങ്ങി.സിദ്ദിഖിന്റേയും കെപിഎസി ലളിതയുടേയും നിലപാടുകളെ തള്ളിക്കൊണ്ടാണ് ജഗദീഷ് രംഗത്തുവന്നത്.

കുറ്റാരോപിതനായ നടന്‍ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് പത്രസമ്മേളനം വിളിച്ചുചേര്‍ത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാന്‍ സാധിക്കില്ലെന്ന് ജഗദീഷ് തുറന്നടിച്ചു. സിദ്ധിഖും കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം വിളിച്ചത് സിനിമുയുടെ സെറ്റില്‍ വച്ചാണ്. അത് തന്നെ അസ്വഭാവികമാണെന്ന് ജഗദീഷ് ചൂണ്ടിക്കാട്ടി. അത് സംഭവത്തില്‍ ദുരൂഹത വളര്‍ത്തുന്നതാണെന്നും ജഗദീഷ് തുറന്നടിച്ചിരുന്നു.

വെട്ടിലാക്കിയത് വാട്സാപ്പ് സന്ദേശം
ബാബുരാജിന്റെയും ജഗദീഷിന്റെയും വാടാസാപ്പ് സന്ദേശങ്ങളില്‍ നിന്നും തന്നെ താരസംഘടനയില്‍ അച്ചടക്കം തീര്‍ത്തുമില്ലെന്നും ഭീഷണിയുടെ സ്വരം ഉപയോഗിച്ച് കാര്യം കാണുന്ന പ്രവണത നാളുകളായി തുടര്‍ന്ന് പോരുന്നുണ്ടെന്നും വ്യക്തമാണ്. ജഗദീഷിന്റെ വാക്കുകള്‍ അത് അടിവരയിടുന്നതായിരുന്നു. 'ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വിലപ്പോവില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃം ഉണ്ടാകണം. അച്ചടക്കം തീര്‍ച്ചയായും വേണം. പക്ഷെ അതേസമയം വ്യക്തികളെ ഭീഷണിപ്പെടുത്തുക, കരിയര്‍ ഇല്ലായ്മ ചെയ്യുമെന്ന് പറയുക, നമ്മള്‍ രേഖപ്പെടുത്തുന്ന അഭിപ്രായത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുമെന്ന് പറയുക, അത്തരത്തില്‍ ഗുണ്ടായിസം അമ്മയില്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയില്ല.

പ്രസിഡന്റിനൊപ്പം നമ്മള്‍ എല്ലാവരുമുണ്ട്. അതില്‍ കവിഞ്ഞ ഒരു പോസ്റ്റ് എഎംഎംഎയില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പ്രസിഡന്റിന്റെ മെച്വര്‍ ആയ സമീപനത്തിന്റെ കൂടെ അമ്മയിലെ എല്ലാവരും ഉണ്ട്. അതില്‍ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാണിച്ച് ഭീഷണിപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ അതിനി നടക്കില്ല. അച്ചടക്കത്തില്‍ ആണ് ഞാന്‍ പറയുന്നത്. അത് ഈ വാട്സാപ്പ് സന്ദേശത്തില്‍ മാത്രമാണ് പത്രസമ്മേളനം വിളിച്ച് എനിക്ക് ഒരുപാടു കാര്യങ്ങള്‍ നിരത്താന്‍ കഴിയും. എല്ലാവരുടെയും ചരിത്രം എന്റെ കയ്യിലുണ്ട്.

ഒരുപാടു കാര്യങ്ങള്‍ എനിക്കറിയാം അത് പറയിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്. അച്ചടക്കമുള്ള ആളാണ് വരത്തന്‍ എന്ന സിനിമ കാണണം . ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് ഞാന്‍. സഹിക്കും പരമാവധി സഹിക്കും. അവസാനം ഒരു പൊട്ടിത്തെറി ഉണ്ടാകും. മോഹന്‍ലാല്‍ എന്ന എന്റെ സുഹൃത്ത് അമ്മയുടെ പ്രസിഡന്റ് പറയുന്നതിനൊപ്പം ഞാന്‍ നിലകൊള്ളുന്നു. അദ്ദേഹം പറയുന്നതിനനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നു. ഒരു താക്കീതു ആ രീതിയിലുള്ള വല്യേട്ടന്‍ മനോഭാവം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല .

ഞാന്‍ എല്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയിലും പറയാറുണ്ട്. ഞാന്‍ വയലാര്‍ വാസുദേവന്‍ പിള്ള എന്ന ഗാന്ധിയന്റെ ശിഷ്യനാണ് . എനിക്ക് എല്ലാവരെയും ഉള്‍കൊള്ളിച്ച് പോകണമെന്നാണ് ആഗ്രഹം. അഭിപ്രായം പറയുന്നവരെ വെട്ടി നിര്‍ത്താന്‍ ഇത് രാഷ്ട്രീയ പാര്‍ട്ടിയൊന്നുമല്ല. ഞാന്‍ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല. സുഹൃത്തുക്കള്‍ക്ക് വേണ്ടി വാദിക്കുന്നത് നല്ല കാര്യം. എന്നാല്‍ അതിന്റെ പിന്നില്‍ ഗൂഢാലോചന ഉണ്ടാകാന്‍ പാടില്ല.'
ബാബുരാജ് പറയുന്നതിങ്ങനെ. 'ഇന്നലെ സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് നമുക്ക് മനസിലായില്ല . ഇടവേള ബാബു ഒരു മെസേജ് മാത്രമാണ് അയച്ചത് . ഇതാണ് അമ്മയുടെ സ്റ്റാന്‍ഡ്.. ആരുടെ സ്റ്റാന്‍ഡ് ആണ്. ഇതൊക്കെ തെറ്റായ തീരുമാനങ്ങളാണ് രണ്ടഭിപ്രായത്തിലേക്ക് പോകേണ്ട കാര്യമില്ല. അവസാനമായി പറയുകയാണ് ഒരു സൂപ്പര്‍ ബോഡി തീരുമാനമെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ അത് നടപ്പില്ല.

തമിഴ് പത്രങ്ങളിലൊക്കെ വാര്‍ത്ത വന്നിരിക്കുന്നത് ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണ്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടികൊള്ളുന്നത് മോഹന്‍ലാല്‍ ആണ്. ഇംഗ്ലീഷ് പത്രങ്ങളിലും വാര്‍ത്തയുണ്ട്. ഡബ്ല്യു.സി.സിയുമായുള്ള പ്രശ്‌നത്തിലൊക്കെ ദിലീപിനെ ന്യായീകരിക്കേണ്ട കാര്യമുണ്ടോ. ഇന്നലെ സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ലളിത ചേച്ചിയെ വാര്‍ത്താസമ്മേളനത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമുണ്ടോ?

എക്സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പര്‍ ബോഡി ഉണ്ടോ? ദിലീപിനെ സപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ വ്യക്തിപരമായി ചെയ്യട്ടെ. അത് സംഘടനയുടെ പേരില്‍ വേണ്ട. അമ്മ എന്ന സംഘടനയ്ക്ക് ദിലീപിനെ പിന്തുണയ്‌ക്കേണ്ട ആവശ്യമില്ല. അത് സമ്മതിക്കില്ല. ഇക്കാര്യം പൊതുവേദിയില്‍ പറയാനും മടിയില്ല. വ്യക്തിപരമായി പിന്തുണയ്ക്കട്ടെ. സംഘടനയുടെ പേരില്‍ വേണ്ട. അങ്ങനെ ചെയ്താല്‍ അതിനെതിരേ പരസ്യമായി രംഗത്തിറങ്ങും.
അതേസമയം മറ്റൊരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജഗദീഷ് വാര്‍ത്താസമ്മേളനത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ പൂര്‍ണമായും തള്ളിപ്പറഞ്ഞു. ആരോപണ വിധേയനായ ഒരാളെക്കുറിച്ച് പറയുന്ന പത്രസമ്മേളനം ആരോപണവിധേയനായ ആള്‍ അഭിനയിക്കുന്ന സെറ്റില്‍വച്ച് തന്നെയാകുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ? അതില്‍ ഒരു ധാര്‍മ്മികതയുമില്ല. ആരോപണവിധേയനായ ആളുടെ സെറ്റില്‍വച്ച് അയാളെ പിന്തുണച്ചല്ലേ സംസാരിക്കാന്‍ പറ്റൂ? ജഗദീഷ് ചോദിക്കുന്നു.

ലളിതച്ചേച്ചി സംഗീത അക്കാദമി ചെയര്‍പേഴ്സണ്‍ ആയിരിക്കും. എന്നുവച്ച് ഇക്കാര്യത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ 'അമ്മ' ചേച്ചിയെ ചുമതലപ്പെടുത്തണം സംസാരിക്കനെന്നുമാണ് ജഗദീഷ് കുറ്റപ്പെടുത്തിയത്. ഞാന്‍ പറഞ്ഞത് ജനറല്‍ ബോഡി കൂടും എന്നായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ജനറല്‍ ബോഡി കൂടില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. എപ്പോള്‍ ജനറല്‍ ബോഡി കൂടും എന്നത് തീരുമാനിക്കേണ്ടത് സിദ്ദിഖ് അല്ല, എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. മാത്രമല്ല, സംഘടനയില്‍ നിന്നും രാജിവച്ചു പോയ അംഗങ്ങളെ തിരിച്ചുവിളിക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് സന്തോഷമേയുള്ളൂ എന്നുമാണ് താരം പറയുന്നത്.'

സംശയം ഇരട്ടിപ്പിക്കും വിധം സിദ്ദീഖിന്റെ മൊഴി
ദിലീപും നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സിദ്ദിഖിന്റെ മൊഴി. 2013 ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയില്‍ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓര്‍ഗനൈസര്‍ ആയിരുന്നു. റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങള്‍ ഉണ്ടാക്കുന്നതെന്നും മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു.

ദിലീപും നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.- സിദ്ദിഖിന്റെ മൊഴിയില്‍ പറയുന്നു.
ഇത്തരത്തില്‍ നടിയും ദിലീപും തമ്മിലുള്ള ശത്രുതയുടെ കാരണങ്ങള്‍ കൃത്യമായി വെളിച്ചത്തുവരുന്ന മൊഴികളാണ് സിനിമാ മേഖലയില്‍ ഇരുവരുമായും അടുപ്പമുള്ളവരില്‍ നിന്ന് പുറത്തുവന്നതെന്നാണ് വ്യക്തമാകുന്നത്. ഇതോടെ വീണ്ടും ദിലീപ് കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ് സിനിമാ ലോകത്ത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category