1 GBP = 91.80 INR                       

BREAKING NEWS

രാത്രി 2 മണിക്ക് ഫോണ്‍ വിളിയും അശ്ലീല സന്ദേശമയക്കലും; സെറ്റിലെത്തിയാല്‍ സദാസമയവും സംസാരം ലൈംഗിക ചുവയോടെ; വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് മാനസികപീഡനം; മീ ടു വിവാദത്തില്‍ കുടുങ്ങി മലയാളി സംവിധായകന്‍ രാജേഷ് ടച്ച്റിവര്‍; ആരോപണവുമായി രംഗത്തെത്തിയത് നടി രേവതി സമ്പത്ത്; ലൈംഗിക പരാതികള്‍ക്ക് സമിതി എന്ന ആവശ്യത്തില്‍ എഎംഎംഎയ്ക്ക് ഹൈക്കോടതി നോട്ടീസ്

Britishmalayali
kz´wteJI³

കൊച്ചി: മീ ടു വെളിപ്പെടുത്തലില്‍ മലയാളി സംവിധായകന്‍ രാജേഷ് ടച്ച്റിവറിനെതിരെ ആരോപണവുമായി നടി രേവതി സമ്പത്ത്. തെലുങ്ക്, ഒഡിയ ഭാഷകളിലായി രാജേഷ് സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ച തനിക്കു മാനസികപീഡനവും ലൈംഗികച്ചുവയുള്ള സംസാരവും അവഹേളനവും ലിംഗവിവേചനവും ബ്ലാക്മെയിലിങ്ങും നേരിടേണ്ടി വന്നെന്ന് രേവതി ആരോപിച്ചു.

'എന്റെ ആദ്യ സിനിമയാണിത്. ഷൂട്ടിങ്ങിനിടെ സംവിധായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടുണ്ട്. പുലര്‍ച്ചെ 2.30 വരെ അദ്ദേഹത്തില്‍നിന്ന് മിസ്ഡ് കോളും മോശം സന്ദേശങ്ങളും ഫോണില്‍ ലഭിച്ചിരുന്നു..പ്രതികരിച്ചപ്പോള്‍ ഞാന്‍ തെറ്റുകാരിയായി ചിത്രീകരിക്കപ്പെട്ടു. ഇനി ഒരു സിനിമയില്‍ അഭിനയിക്കാനാവില്ലെന്നുള്ള ഭീഷണിയുമുണ്ടായി- രേവതി സമ്പത്ത് ആരോപിക്കുന്നു. നേരത്തെ മലയാള സിനിമയില്‍ ന
ടന്‍ മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്ക് നേരെ മീ ടു ആരോപണം ഉയര്‍ന്നിരുന്നു.

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനും അമ്മയ്ക്കും ഹൈക്കോടതി നോട്ടിസ് പുറപ്പെടുവിച്ചു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും പ്രസിഡന്റ് റിമ കല്ലിങ്കലും നല്‍കിയ ഹര്‍ജിയാണു ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ടു ചൂഷണ, അതിക്രമ സംഭവങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ പരാതിപരിഹാര സംവിധാനം അത്യാവശ്യമാണെന്നും നിഷ്പക്ഷരായ വ്യക്തികളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ജി.

നേരത്തെ ഈ വിഷയത്തില്‍ അമ്മയും രണ്ട് തട്ടിലായിരുന്നു. നടന്‍ സിദ്ദിഖ് പറഞ്ഞത് ആഷിഖ് അബുവിന്റെ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുന്ന ലൊക്കേഷനില്‍ അതിന്റെ ആവശ്യമുണ്ടാകും എന്നാണ്, എന്നാല്‍ തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ട സൗകര്യമൊരുക്കണം എന്ന നിലപാടിലാണ് വനിത കൂട്ടായ്മ ഉള്‍പ്പടെയുള്ളവര്‍.ഇതിനായി നടിമാരായ പത്പ്രിയ രമ്യ നമ്പീശന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category