1 GBP = 91.80 INR                       

BREAKING NEWS

കണ്ണൂരിലെ ഏറ്റവും മികച്ച പാര്‍ട്ടി ഓഫീസ് ഇനി ബിജെപിക്ക് സ്വന്തം; അത്യാധുനിക സൗകര്യങ്ങളൊരുക്കി 17,700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓഫീസിന് നാല് നിലകള്‍; തളിക്കാവിലെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ അമിത് ഷാ നേരിട്ടെത്തും; കോണ്‍ഫറന്‍സ് ഹാളും ഐടി സെല്‍ ക്യാബിനും ഉള്‍പ്പെടെയുള്ള ഓഫീസ് ഉദ്ഘാടനം 27ന്

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: കേരളത്തിലെ ബിജെപി.യുടെ ആദ്യത്തെ ഹൈടെക് ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരില്‍ സജ്ജമായി. 17,700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓഫീസിന് നാല് നിലകളുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ ഏറ്റവും മികച്ചത് ബിജെപി. ക്ക് സ്വന്തം. കണ്ണൂരിലെ ബിജെപി. പ്രവര്‍ത്തകരുടെ ആഗ്രഹമാണ് ഏറെക്കാലത്തിന് ശേഷം സഫലീകരിക്കപ്പെട്ടത്. 90 ഓളം ബലിദാനികളുടെ ഓര്‍മ്മക്കായി ഈ മന്ദിരം സമര്‍പ്പിക്കപ്പെടുന്നു. ബിജെപി.യുടെ മുന്‍ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന കെ.ജി. മാരാരുടെ സ്മരണ നിലനിര്‍ത്താന്‍ മാരാര്‍ജി ഭവന്‍ എന്ന് ഈ സമുച്ചയത്തിന് നാമകരണം ചെയ്യും.

ഈ മാസം 27 ന് ബിജെപി. ദേശീയ പ്രസിഡണ്ട് അമിത്ഷാ മാരാര്‍ജി ഭവന്‍ ഉത്ഘാടനം ചെയ്യും. ഉത്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു വരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാനുള്ള വാര്‍ റൂം അടക്കം അത്യന്താധുനിക സജ്ജീകരണങ്ങളാണ് ഈ ഓഫീസിലെ നാല് നിലകളിലായി ഒരുക്കിയിട്ടുള്ളത്.

കണ്ണൂര്‍ താളിക്കാവിലാണ് പുതിയ ബഹുനില മന്ദിരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളുള്ളതുമായ ഓഫീസാണിത്. തെരഞ്ഞെടുപ്പ് വാര്‍ റൂം, വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം, മിനി കോണ്‍ഫറന്‍സ് ഹാള്‍, പോഷക സംഘടനാ ജില്ലാ അധ്യക്ഷന്മാര്‍ക്കുള്ള ഓഫീസുകള്‍, അതി വിശാലമായ ലൈബ്രറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള ഓഫീസാണിത്.താഴത്തെ നിലയില്‍

ലൈബ്രറിയും ജില്ലാ ഭാരവാഹികളുടെ ഓഫീസും ഒന്നാം നിലയില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍, രണ്ടാം നിലയില്‍ തെരഞ്ഞെടുപ്പു വാര്‍റൂം. ഇവിടെ മൂന്നു മുറികളിലാണ് കമ്പ്യൂട്ടറുകളും കമ്പ്യൂട്ടര്‍ വിദഗ്ധരും സജ്ജമാവുക. വീഡിയോ കോണ്‍ഫറന്‍സിംഗിനും രാജ്യത്തെ ഏത് കോണിലും നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ തന്നെ വിലയിരുത്താനും ഉന്നത നേതാക്കളുമായി ആശയ വിനിമയം നടത്താനുമുള്ള സൗകര്യം ഇവിടെയുണ്ട്. മൂന്നാമത്തെ നിലയിലാണ് കോണ്‍ഫറന്‍സ് ഹാളും സ്റ്റേജും ഒരുക്കിയിരിക്കുന്നത്. ഇവിടെ 250 പേര്‍ക്കിരിക്കാവുന്ന സൗകര്യമുണ്ട്. പാര്‍ട്ടിയുടെ സംഘടനാപരമായ പ്രധാന പരിപാടികള്‍ ഇവിടെ വച്ചാകും നടക്കുക.

9 സെന്റ് സ്ഥലത്ത് രണ്ടര കോടി രൂപ ചെലവിലാണ് മാരാര്‍ജി മന്ദിരം പൂര്‍ത്തിയാവുന്നത്. 10,700 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണം. ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്താണ് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ആര്‍എസ്എസിലൂടെ ജനസംഘത്തിലും ജനതാപാര്‍ട്ടിയിലും ഭാരതീയ ജനതാ പാര്‍ട്ടിയിലേക്കു ഉയര്‍ന്ന മാരാര്‍ മരണം വരെ കുടുംബമോ സ്വന്തമായിവീടോ മറ്റ് സമ്പാദ്യങ്ങളോ ഉണ്ടാക്കിയിരുന്നില്ല. താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയെ ശക്തിപെടുത്താന്‍ കേരളത്തിലങ്ങിങ്ങോളമോടി നടന്ന ആത്മാര്‍ത്ഥതയുടെ അര്‍ത്ഥമാണ് മാരാര്‍. മഞ്ചേശ്വരത്തും പെരിങ്ങളത്തും ചുരുക്കം വോട്ടില്‍ പരാജയപ്പെട്ടെങ്കിലും വിജയിക്ക് സമാനമായ ആദരവ് ഏറ്റുവാങ്ങിയത് കേരളത്തിലെ മാരാര്‍ ചരിത്രമാണ്. അടിയന്തിരാവസ്ഥ കാലയളവില്‍ വര്‍ഷങ്ങളോളം ജയില്‍വാസമനുഷ്ടിച്ചിട്ടുണ്ട്. പറശ്ശിനിക്കടവ് സ്‌കൂളില്‍ അദ്ധ്യാപകനായിരിക്കെ രാജിവെച്ച് മുഴുവന്‍ സമയവും പാര്‍ട്ടി പ്രവര്‍ത്തകനായി. 1934ലിലാണ് ജനിച്ചത്. 1995 ലായിരിന്നു മരണം. നാറാത്ത് ഓണപ്പറമ്പിലായിരിന്നു താമസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category