1 GBP = 91.80 INR                       

BREAKING NEWS

കനത്ത സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെ രാത്രി 12 മണി വരെ തുടരും; 144 പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; നിരോധനാജ്ഞ പ്രഖ്യാപിക്കാത്ത മേഖലകളില്‍ ഭക്തരുടെ വാഹനം പരിശോധിക്കുമെന്ന് പ്രതിഷേധക്കാര്‍; പൊലീസ് സംരക്ഷണയിലുള്ള ആന്ധ്ര യുവതി സന്നിധാനത്തേക്ക് പോകാനൊരുങ്ങിയാല്‍ സുരക്ഷ ഒരുക്കും; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസും

Britishmalayali
kz´wteJI³

 

പത്തനംതിട്ട: സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെ രാത്രി 12 മണി വരെ തുടരും. നാലു സ്ഥലങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് 144 പ്രഖ്യാപിച്ചത്.നിരോധനാജ്ഞ.ആവശ്യമുണ്ടെങ്കില്‍ നിരോധനാജ്ഞ നീട്ടും. തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിനാണ് മുന്‍ഗണനയെന്നും കളക്ടര്‍ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം നട തുറന്നതിന് പിന്നാലെ ഇന്ന് വലിയ രീതിയില്‍ ഭക്തര്‍ സന്നിധാനത്തേക്ക് എത്തും. തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും സംഘര്‍ഷ ഭീതിയില്‍ ഭകതര്‍ പിന്നോട്ട് നില്‍ക്കുന്നില്ല. ഭക്തജനപ്രവാഹമാണ് സന്നിധാനത്തേക്ക്. ഇന്ന് പ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്ന കണക്ക് കൂട്ടലില്‍ കൂടുതല്‍ ഭക്തര്‍ വൈകുന്നേരത്തോട് എത്തിയേക്കും എന്ന നിഗമനത്തിലാണ് പൊലീസും അധികാരകളും. ഇന്നലെ സംഘര്‍ഷം ഉണ്ടായ പ്ശ്ചാത്തലത്തിലാണ് ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് നാല് സ്ഥലങ്ങളിലാണ്. എന്നിരുന്നാലും ഭക്തരുടേതല്ലാത്ത ഏത് വാഹനങ്ങളേയും തടുയുമെന്ന നിലപാടാണ് പ്രതിഷേധക്കാര്‍.

നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ കൂടി നിക്കുന്നതിനാണ് ഇപ്പോള്‍ വിലക്കുള്ളത്. ഇത് മറികടക്കാനായി നിരോധനാജ്ഞ പരിതിയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളില്‍ അതായത് ഷബരിമലയിലേക്ക് ത്താനുള്ള വഴിയില്‍ തന്നെ ഇവരെ തടയാനാണ് തീരുമാനം. അതുകൊണ്ട് തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങള്‍ക്ക് സമീപത്തുള്ള പ്രദേശത്തും സുരക്ഷ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.ഇന്നലെ ശബരിമലയില്‍ ദര്‍ശനം നടത്തനായി ആന്ധ്ര പ്രദേശ് സ്വദേശിനി മാധവി കുടുംബ സമേതം എത്തിയിരുന്നു. പ്രതിഷധത്തെ തുടര്‍ന്ന് ഇവര്‍ ഇന്നലെ പൊലീസിന്റെ സുരക്ഷയില്‍ പമ്പയിലാണ്. ഇന്ന് ഈ സ്ഥലത്ത് നിരോധനാജ്ഞ ബാധകമായതിനാല്‍ സംഘര്‍ഷം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മല ചവിട്ടാന്‍ വേണ്ട സുരക്ഷ പൊലീസ് ഒരുക്കും.

നിരോധനാജ്ഞ പ്രഖ്യാപിട്ടതിന് പിന്നാലെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരേ ആക്രമണമുണ്ടായി. ളാഹയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞിു. പ്ലാപ്പള്ളി മുതല്‍ നിലയ്ക്കല്‍ വരെ പല സ്ഥലങ്ങളിലും പമ്പ-പത്തനംതിട്ട ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇതേ തുടര്‍ന്ന് പമ്പ ബസ് സ്റ്റാന്റില്‍ അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചു. നിലയ്ക്കലില്‍ പൊലീസ് വാഹനത്തിന് നേരേ കല്ലേറുണ്ടായി. ശബരിമല എസ്‌ഐയുടെ വാഹനത്തിന് നേരേയാണ് ആക്രമണമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക മറിഞ്ഞു. മൂന്ന് പേര്‍ക്ക പരിക്കേറ്റു. ഇലവുങ്കലിലും വാഹനങ്ങള്‍ക്ക് നേര ആക്രണമുണ്ടായി.ഇന്ന് രാവിലെ ഹര്‍ത്താല്‍ ആരംഭിച്ചതിന് പിന്നാലെ കോഴിക്കോട് മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ് നടക്കുകയും ചെയ്തു. സ്‌കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്

നാടിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കും. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category