1 GBP = 91.80 INR                       

BREAKING NEWS

കൃത്രിമ ചന്ദ്രന് ജന്മം നല്‍കാന്‍ ഒരുങ്ങി ചൈന; നഗരങ്ങളില്‍ വെളിച്ചം ഉറപ്പിക്കാന്‍ യഥാര്‍ഥ ചന്ദ്രനെക്കാള്‍ തിളക്കമേറിയ ചന്ദ്രനെ സൃഷ്ടിച്ച് മുകളില്‍ നിര്‍ത്തും

Britishmalayali
kz´wteJI³

നസ്സിന് കുളിരേകുന്നതാണ് നിലാവെളിച്ചം. ആ നിലാവെളിച്ചം എല്ലാദിവസവും നഗരങ്ങള്‍ക്കുമേല്‍ പതിക്കാനുള്ള പുതിയ വഴികള്‍ തേടുകയാണ് ചൈന. 50 മൈല്‍ ചുറ്റളവില്‍ വെളിച്ചം പകരുന്ന കൃത്രിമ ചന്ദ്രനെ ആകാശത്ത് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണവര്‍. യഥാര്‍ഥ ചന്ദ്രനെക്കാള്‍ എട്ടുമടങ്ങ് വെളിച്ചം പകരാന്‍ ശേഷിയുള്ളതാകും ചൈനീസ് ചന്ദ്രന്‍.

തെക്കുപടിഞ്ഞാറന്‍ നഗരമായ ചെങ്ഡുവിന് മുകളിലായാണ് 2020-ഓടെ കൃത്രിമചന്ദ്രനെ സ്ഥാപിക്കുക. ചെങ്ഡു എയറോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി മൈക്രോഇലക്ട്രോണിക്സ് സിസ്റ്റം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ ആശയത്തിന് പിന്നില്‍. സ്ഥാപനത്തിന്റെ ഡയറക്ടര്‍ വു ചുന്‍ഫെഡാണ് കൃത്രിമ ചന്ദ്രനെക്കുറിച്ച് വെളിപ്പെടുത്തിയത്.

പൂര്‍ണചന്ദ്രനുള്ള ദിവസങ്ങളിലേതിനെക്കാള്‍ വെളിച്ചത്തോടെയാകും ഈ ഉപഗ്രഹം സ്ഥാപിച്ചു കഴിഞ്ഞാല്‍ ചെങ്ഡുവിന്റെ ആകാശം ശോഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പത്തുമുതല്‍ 80 കിലോമീറ്റര്‍വരെ ചുറ്റളവില്‍ പ്രകാശം പരത്താന്‍ കഴിവുള്ളതായിരിക്കും കൃത്രിമചന്ദ്രനെന്നും ചുന്‍ഫെഡ് വെളിപ്പെടുത്തി.

വര്‍ഷങ്ങളായി ഇത്തരമൊരു ആശയത്തിന് പിന്നിലാണ് തന്റെ സ്ഥാപനത്തിലെ ഗവേഷകരെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഗവേഷണം ഇപ്പോള്‍ വിജയത്തിന്റെ പാതയിലാണ്. കൃത്രിമ ചന്ദ്രനെ വിക്ഷേപിച്ച് രാത്രിമുഴുവന്‍ പ്രകാശമാനമാക്കി നിര്‍ത്തുന്നതിനെതിരെ ചില വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അതുകൂടി പരിഗഹരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുന്നതും രാത്രി മുഴുവന്‍ പ്രകാശമാനമായി നില്‍ക്കുന്നതും മനുഷ്യരുള്‍പ്പെടെ, ജീവജാലങ്ങളുടെ ബയോളജിക്കല്‍ ക്ലോക്കിനെ താറുമാറാക്കുമെന്നാണ് ഒരു വിമര്‍ശനം. മൃഗങ്ങളെ ഇത് സാരമായി ബാധിക്കും. വ്യോമനിരീക്ഷണ മേഖലയ്ക്കും വിപരീത ഫലങ്ങളുണ്ടാക്കുമെന്നും വിമര്‍ശനമുണ്ട്. എന്നാല്‍, പട്ടാപ്പകല്‍ പോലുള്ള വെളിച്ചമല്ല, നിലാവെളിച്ചം പോലൊരു പ്രതീതിയാകും ഇതുണ്ടാക്കുകയെന്ന് ഹാര്‍ബിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ാേഫ് ടെക്നോളജിയുടെ ഡയറക്ടര്‍ കാങ് വെയ്മിന്‍ പറഞ്ഞു.

ഇതാദ്യമായല്ല ആകാശത്ത് വെളിച്ചം പരത്തുന്ന ഉപഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ ഗവേഷകര്‍ തുനിയുന്നത്. കഴിഞ്ഞവര്‍ഷം ചന്ദ്രന്‍ കഴിഞ്ഞാല്‍, ആകാശത്തെ ഏറ്റവും തിളക്കമേറിയ വസ്തുവെന്ന നിലയിലൊരു ഉപഗ്രഹം വിക്ഷേപിക്കാന്‍ റഷ്യന്‍ സംഘം ശ്രമിച്ചിരുന്നു. 2017 ജൂലൈ 14-ന് ബൈക്കനൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് മായക് ഉപഗ്രഹം വിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍, ഉപഗ്രഹം ഭ്രമണപഥത്തില്‍ പ്രവേശിക്കാതെ നശിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category