1 GBP = 91.80 INR                       

BREAKING NEWS

പഴയ കെജിബി പോലെ ലോകമെങ്ങും സൗദിയുടെ കൊലയാളി സംഘം ഉണ്ടെന്ന ആരോപണവുമായി പാശ്ചാത്യ ലോകം; ജമാല്‍ ഖഷോഗിക്കു മുമ്പ് മൂന്ന് രാജകുടുംബാംഗങ്ങളെയും കൊന്നു കളഞ്ഞെന്ന ആരോപണം സജീവം

Britishmalayali
kz´wteJI³

 

വിദേശരാജ്യത്തുപോലും ആസൂത്രിതമായ കൊലപാതകങ്ങള്‍ നടത്താന്‍ സജ്ജമായ രഹസ്യാന്വേഷണ ഏജന്‍സികള്‍ വന്‍ശക്തികളായ രാജ്യങ്ങള്‍ക്കൊക്കെയുണ്ട്. സോവിയറ്റ് യൂണിയന്‍ കാലത്തെ കെജബിയും അമേരിക്കയുടെ സിഐ.എയുമൊക്കെ ഉദാഹരണങ്ങള്‍. തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യന്‍ എംബസിയിലെത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ സൗദിയില്‍നിന്നെത്തിയ കൊലയാളിസംഘം വകവരുത്തിയെന്ന റിപ്പോര്‍ട്ടുകള്‍, സൗദിക്കും ഇത്തരമൊരു കൊലയാളി സംഘമുണ്ടെന്ന പാശ്ചാത്യലോകത്തിന്റെ ആരോപണം ശക്തമാക്കുകയാണ്.

ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്കാണ് വിവാഹരേഖകള്‍ ശരിയാക്കുന്നതിനായി ഖഷോഗി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയത്. പിന്നീട് അദ്ദേഹം പുറംലോകം കണ്ടിട്ടില്ല. അന്നുരാവിലെ സൗദിയില്‍നിന്ന് ഇസ്താംബുളിലേക്ക് രണ്ട് പ്രത്യേക വിമാനങ്ങളിലായെത്തിയ 15 അംഗ പ്രൊഫഷണല്‍ കൊലയാളി സംഘം ഖഷോഗിയെ ചോദ്യം ചെയ്യുകയും കൊന്ന് വെട്ടിക്കീറിയെന്നുമാണ് കരുതുന്നത്. സൗദി ഈ ആരോപണം നിഷേധിക്കുമ്പോഴും ഖഷോഗി എവിടെപ്പോയെന്ന് തെളിയിക്കാന്‍ അവര്‍ക്കായിട്ടില്ല.

തിങ്കളാഴ്ച സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കി അന്വേഷണോ്ദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. എട്ടുമണിക്കൂറോളം നേരമാണ് കെട്ടിടത്തിന്റെ മുക്കുംമൂലയും പരിശോധിച്ചത്. കെട്ടിടത്തിന് അകവശത്ത് പുതിയ പെയിന്റ് അടിച്ചതായി കണ്ടെത്തിയെന്ന് തുര്‍ക്കി പ്രസിഡന്റ് റെസെപ്പ് തായിപ്പ് എര്‍ദോഗന്‍ പറഞ്ഞു. ഖഷോഗിയെ വെട്ടിനുറുക്കിയശേഷം തെളിവുകള്‍ നശിപ്പിക്കാനായി ചെയ്തതാകാം ഇതെന്നും തുര്‍ക്കി ആരോപിക്കുന്നു.

സൗദി ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെയാളല്ല ഖഷോഗിയെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ഖഷോഗി കൊല്ലപ്പെട്ട ദിവസം ഇസ്താംബുളിലെത്തിയത് വിനോദസഞ്ചാരികളായിരുന്നുവെന്നാണ് സൗദിയുടെ അവകാശവാദം. എന്നാല്‍, ലോകത്തെവിടെയും പോയി കൊലപാതകമുള്‍പ്പെടെ നടത്താന്‍ പരിശീലനം സിദ്ധിച്ച കൊലയാളി സംഘമാണിതെന്നാണ് പാശ്ചാത്യ ലോകത്തിന്റെ ആരോപണം. മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായതോടെ, അമേരിക്കയിലേക്ക് അഭയം തേടിയ ഖഷോഗിയെ സൗകര്യപ്രദമായ രാജ്യത്തുവരുന്നതുവരെ കാത്തുനിന്നശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പാശ്ചാത്യലോകം ആരോപിക്കുന്നു.

തുര്‍ക്കിക്കാരിയായ കാമുകി ഹാറ്റിസ് സെന്‍ഗിസ് വിവാഹം ചെയ്ത് തുര്‍ക്കിയില്‍ സ്ഥിരതാമസമാക്കാനാണ് ഖഷോഗി ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ബഹുഭാര്യാത്വം തുര്‍ക്കിയില്‍ അനുവദിക്കാത്തതിനാല്‍, ആദ്യഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയെന്ന രേഖകള്‍ കോണ്‍സുലേറ്റില്‍നിന്ന് ലഭ്യമാക്കുന്നതിനാണ് ഖഷോഗി എത്തിയത്. സെപ്റ്റംബര്‍ 28-ന് ഖഷോഗി കോണ്‍സുലേറ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനുശേഷം വരാന്‍ കോണ്‍സുലേറ്റ് നിര്‍ദേശിക്കുകയും അതനുസരിച്ച് ഒക്ടോബര്‍ രണ്ടിന് ഖഷോഗി തിരിച്ചെത്തുകയും ചെയ്തു. അന്നേദിവസം രാവിലെതന്നെ സൗദിയില്‍നിന്നുള്ള പ്രത്യേക സംഘം കോണ്‍സുലേറ്റിലെത്തിയിരുന്നു.

2015-നുശേഷം സൗദി രാജകുടുംബത്തില്‍ വിമതശബ്ദം ഉയര്‍ത്തിയ പലരും ഇത്തരത്തില്‍ അപ്രത്യക്ഷരായിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റൊരു വിവരം. 2016 ഫെബ്രുവരി ഒന്നിന് കെയ്റോയിലേക്ക് പുറപ്പെട്ട സുല്‍ത്താന്‍ ബിന്‍ തുര്‍ക്കിയെ കാണാതായത് ഇതിനുദാഹരണമാണ്. പാരീസില്‍നിന്ന് കെയ്റോയിലേക്ക് പുറപ്പെട്ട വിമാനം പിറ്റേന്ന് തിരിച്ച് റിയാദിലേക്ക് എത്തുകയായിരുന്നു. പിന്നീട് ഇ്ദ്ദേഹത്തെക്കുറിച്ച് വിവരമില്ല. സൗദി പൊലീസില്‍ മേജറായിരുന്ന പ്രിന്‍സ് തുര്‍ക്കി ബിന്‍ ബന്‍ഡാര്‍ 2015-നുശേഷം അപ്രത്യക്ഷനായതും സമാനമായ സാഹചര്യത്തിലാണെന്ന് ആരോപിക്കപ്പെടുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category