1 GBP = 89.80 INR                       

BREAKING NEWS

ഇതുവരെ ഒരൊറ്റ വിശ്വാസിയായ യുവതിയെങ്കിലും ഭഗവാനെ കാണാന്‍ ശബരിമലയില്‍ എത്തിയോ? ചുംബനസമരക്കാരും യുക്തിവാദികളും വനിതാ ജേര്‍ണലിസ്റ്റുകളും കലാപം ഉണ്ടാക്കാന്‍ വേണ്ടി ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ എന്തേ അവര്‍ക്കെതിരെ കേസെടുക്കാന്‍ മടി? വിശ്വാസികളെ കലാപകാരികളും കലാപകാരികളെ പുരോഗമനവാദികളും ആക്കുന്ന സര്‍ക്കാരിനോട്

Britishmalayali
kz´wteJI³

ഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയിലെ നാമജപ പ്രതിഷേധം അക്രമമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭഗവാന്‍ അയ്യപ്പന്റെ ആചാരങ്ങള്‍ ലംഘിക്കുന്നതിന്റെ പേരില്‍ വിശ്വാസികള്‍ തെരുവിലിറങ്ങിയപ്പോള്‍ അതിനെ സര്‍വ്വാല്‍മനാ പിന്തുണച്ച മാധ്യമമാണ് മറുനാടന്‍. എന്നാല്‍ ഭഗവാന്റെ പേരില്‍ കലാപമുണ്ടാക്കുകയും വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും മാധ്യമ പ്രവര്‍ത്തകരെ അപകടത്തില്‍പെടുത്താന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നത് ഏത് കാരണത്തിന്റെ പുറത്താണെങ്കിലും ന്യായീകരിക്കുവാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ച് സ്വന്തം തൊഴില്‍ ചെയ്യുന്നതിന് വേണ്ടി അവിടെയെത്തിയിരിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് കാണിക്കുന്നത് കാട്ടാളത്തം തന്നെയാണ്.

ഒരു തര്‍ക്കവും വേണ്ട. അതേസമയം ഇങ്ങനെയൊരു കലാപത്തിലേക്ക് ശബരിമലയെ തള്ളിവിട്ടതിന് മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ക്കെങ്കിലുമുള്ള ഉത്തരവാദിത്വം വിസ്മരിച്ചുകൂടാ. എന്ത് കാരണത്താലാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ തന്നെ ശബരിമലയിലേക്ക് അയയ്ക്കണമെന്ന് ചിലര്‍ ശാഠ്യം പിടിക്കുന്നത്. ഒരു കലാപമുണ്ടാകുമ്പോള്‍ അത് ആളിക്കത്തിക്കുകയല്ല അവിടെ സമാധാനമുണ്ടാക്കുകയാണ് ചെയ്യേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടോ. വിശ്വാസങ്ങള്‍ എന്തുമാകട്ടെ അവിടെ വലിയ ഒരു ജനക്കൂട്ടം തെരുവിലിറങ്ങുകയും അവരുടെ വിശ്വാസ സംരക്ഷണത്തിന് വേണ്ടി സമരം ചെയ്യുകയുമാണ്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വേദം പറഞ്ഞുകൊണ്ട് ചെല്ലാന്‍ ശ്രമിക്കുന്നത് തന്നെ വിഡ്ഢിത്തമാണ്.

ശബരിമല പ്രശ്നം വഷളാകുന്നത് മുന്‍പ് കോട്ടയത്ത് നിന്നും ചില മാധ്യമപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോഴുള്ള സംഭവം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ ചാനലുകളും പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ നിന്നുള്ള ചാനലുകള്‍ അവിടെയ്ക്ക് യുവതികളെ തന്നെ കയറ്റിയയ്ക്കുന്നത്. അവരുടെ ലക്ഷ്യം നിഷ്‌കളങ്കമല്ല എന്ന് പറയാതിരിക്കാന്‍ സാധിക്കുകയില്ല. ശബരിമലയില്‍ ജനവികാരം അണപൊട്ടി ഒഴുകുമ്പോള്‍ അതിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം ആ മുറിവിലേക്ക് എണ്ണ കോരിയൊഴിക്കുന്ന തലതിരിഞ്ഞ സമീപനമാണ് അവിടേയ്ക്ക് യുവതികളായ വനിതകളെ ഇറക്കാന്‍ ശ്രമിക്കുന്നത് എന്നത് മറന്നു കൂടാ. ആക്രമത്തെ ഒരു തരത്തില്‍ പോലും ന്യായീകരിക്കാതിരിക്കുമ്പോള്‍ പോലും ഇങ്ങനെ പ്രശ്നമുണ്ടാക്കുന്നതിന് കാരണക്കാരായി വരുന്നവരെ അപലപിക്കേണ്ടതും അവരുടെ പേരില്‍ കേസെടുക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

രാഹുല്‍ ഈശ്വറിനെ പോലെയുള്ളവരുടെ പേരില്‍ കലാപത്തിന് ശ്രമിച്ചു, വിഭജിക്കാന്‍ ശ്രമിച്ചു, വര്‍ഗീയതയുണ്ടാക്കി എന്നൊക്കെ പറഞ്ഞാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 153 എ എന്ന ആര്‍ക്കെതിരെയും ഉപയോഗിക്കാവുന്ന നിയമമാണ് അവിടെ പ്രയോഗിച്ചിരിക്കുന്നത്. വേണു ബാലകൃഷ്ണനെതിരെ ആരോ കൊടുത്തിരിക്കുന്ന പരാതിയില്‍ കേസെടുത്തിട്ട് എന്ത് സംഭവിച്ചു എന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. ഈ നിയമത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമെന്ന് പറയുന്നത് രണ്ടു മതങ്ങളില്‍പെട്ടവരെ രണ്ട് ഭാഷയില്‍ പെട്ടവരെ രണ്ട് ദേശത്തില്‍പെട്ടവരെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ മാത്രമേ ഈ നിയമത്തിന് കീഴില്‍ വരൂ. ഇവിടെ അയ്യപ്പഭക്തര്‍ തെരുവിലിറങ്ങിയിരിക്കുന്നത് ഏതെങ്കിലും ഒരു മതത്തിനോ ഏതെങ്കിലും ഒരു ഭാഷയ്ക്കോ, ഏതെങ്കിലും ഒരു വിഭാഗത്തിനോ എതിരായല്ല.

നേരെ മറിച്ച് അവരുടെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അവരുടെ സമരം ഒരു വെറുപ്പും ഒരിടത്തും സൃഷ്ടിക്കുന്നില്ല. അവരുടെ സമരം ഒരു മതത്തിലേയും ഒരു വിശ്വാസത്തിലേയും ആര്‍ക്കും എതിരല്ല. അത് അങ്ങനെയാണ് എന്ന് വരുത്തി തീര്‍ക്കുന്നത് ഇവിടത്തെ ചില കപട ബുദ്ധി ജീവികളും കപട പുരോഗമനവാദികളുമാണ്. അവരുടെ ഉദ്ദേശലക്ഷ്യം തെറ്റാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് വിശ്വാസം ഏഴയലത്ത് പോലും പോയിട്ടില്ലാത്ത ചില സഖാക്കളും ചില യുക്തിവാദികളും ശബരിമലയിലേക്ക് വരാന്‍ ശ്രമിക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യം ഇതുവരെയായിട്ടും ഒരു രേഷ്മയേയും ഒരു കാര്‍ത്തികയേയും ഒരു ലിബിയേയുമല്ലാതെ ഒരു വിശ്വാസിയേപ്പോലും ശബരിമലയില്‍ എത്തിക്കുന്നതിന് ഇവര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ്. അതിനര്‍ത്ഥം വിശ്വാസമുള്ള ഒരു യുവതിയും ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category