1 GBP = 89.80 INR                       

BREAKING NEWS

ഇപ്സ്വിച്ചില്‍ മോഷ്ടിച്ച കാറുമായി പാഞ്ഞ മയക്കു മരുന്ന് ഏജന്റിനെ പോലീസ് പിന്തുടരവെ അപകടം; സ്‌കൂളിലേക്ക് നടന്നു പോയ മലയാളി വിദ്യാര്‍ത്ഥി സംഘത്തിലേക്ക് കാര്‍ ഇടിച്ചു കയറി; ചങ്ങനാശേരി സ്വദേശികളുടെ മകന് ഗുരുതര പരുക്ക്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ട കാര്‍ മോഷണ വാര്‍ത്തകള്‍ യുകെയില്‍ എമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കവര്‍ച്ചക്കാരുടെ ഇരയായത് മലയാളി വിദ്യാര്‍ത്ഥി. ഇന്നലെ രാവിലെ മോഷ്ടിച്ച കാറുമായി പാഞ്ഞ മയക്കു മരുന്ന് ഏജന്റിനെ പോലീസ് പിന്തുടരവെ അമിത വേഗത്തില്‍ റോഡ് സൈഡിലേക്ക് ഇടിച്ചു കയറിയ കാര്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്.

രാവിലെ സ്‌കൂളിലേക്ക് നടന്നു പോയ മൂന്നംഗ മലയാളി വിദ്യാര്‍ത്ഥികളില്‍ ഏറ്റവും പുറകിലായി നടന്ന കുട്ടിയുടെ ദേഹത്താണ് കാര്‍ ഇടിച്ചു കയറിയത്. തൊട്ടു പിന്നാലെ എത്തിയ പോലീസ് 27 കാരനായ മയക്കു മരുന്ന് ഏജന്റിനെ അറസ്റ്റ് ചെയ്തു. രണ്ടു കാലുകളും ഒടിഞ്ഞ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മുഖത്തും തലയ്ക്കും പരുക്കുള്ളതിനാല്‍ അടിയന്തിര ഓപ്പറേഷന്‍ വേണ്ടി വന്നാല്‍ ചെയ്യുന്നതിനായി വൈകുന്നേരത്തോടെ കേംബ്രിജ് ആദം ബ്രുക് ഹോസ്പിറ്റലിലേക്ക് മാറ്റി.

ആദ്യ വട്ട പരിശോധനയില്‍ ഭയപ്പെടാന്‍ തക്ക വിധം ഉള്ള പരുക്ക് അല്ലെന്നാണ് സൂചന. എങ്കിലും ഏതാനും മണിക്കൂറുകള്‍ കൂടി ഈ വിദ്യാര്‍ത്ഥിയെ നിരീക്ഷണ വിധേയമാക്കുകയാണ് ഡോക്ടര്‍മാരുടെ സംഘം. തലയ്ക്കു പരുക്കുള്ളതിനാല്‍ ക്രിറ്റിക്കല്‍ കെയര്‍ പരിചരണമാണ് ഒരുക്കിയിരിക്കുന്നത്. അതേ സമയം പാഞ്ഞു വന്ന കാറില്‍ നിന്നും മറ്റു കുട്ടികള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരുക്കേറ്റ വിദ്യാര്‍ത്ഥിയുടെ സഹോദരന്‍ അല്‍പം അകലെയായാണ് സ്‌കൂളിലേക്ക് നടന്നു വന്നു കൊണ്ടിരുന്നതെന്നും ഇപ്‌സ്‌വിച്ചില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരുക്കേറ്റ കുട്ടിയുടെ അതിവേഗ സുഖത്തിനായി ഇപ്‌സ്‌വിച്ച് മലയാളി സമൂഹം നിരന്തര പ്രാര്‍ത്ഥയോടെ കാത്തിരിക്കുകയാണ്.

മയക്കു മരുന്ന് കടത്തുക എന്ന ലക്ഷ്യത്തോടെ യുകെ നഗരങ്ങളില്‍ സജീവമായിരിക്കുന്ന റാക്കറ്റിന്റെ ഭാഗമായാണ് ഇപ്‌സ്‌വിച്ചഅപകടം എന്ന് കരുതപ്പെടുന്നു. മോഷ്ടിച്ച റിനോള്‍ട് ക്ലിയോ കാറാണ് അപകടമുണ്ടാക്കിയത്. അപകടകരമായ വിധത്തില്‍ ഉള്ള ഡ്രൈവിങ് ശ്രദ്ധയില്‍ പെട്ട് പോലീസ് പിന്തുടര്‍ന്നതോടെയാണ് ഇടറോഡുകള്‍ കയറിയ കാര്‍ തീരെ തിരക്കില്ലാത്ത റോഡില്‍ അപകടം സൃഷ്ടിച്ചത്. വളവു തിരിഞ്ഞു എത്തിയ കാര്‍ നിയന്ത്രണം നഷ്ടമായാണ് നടന്നു പോയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കു പാഞ്ഞു കയറിയത്. മറ്റൊരു കാറില്‍ ഇടിച്ച ശേഷമാണു മോഷ്ടാവ് കാര്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയതെന്നും സൂചനയുണ്ട്. പലവിധ കുറ്റങ്ങള്‍ക്കായി അറസ്റ്റില്‍ ആയ യുവാവിനെ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ബുധനാഴ്ച രാത്രിയും പ്രാര്‍ത്ഥന മീറ്റിങ്ങില്‍ പങ്കെടുത്ത കുട്ടി പിറ്റേന്ന് രാവിലെ അപകടത്തില്‍ പെട്ട വാര്‍ത്ത സുഹൃത്തുക്കളായ കുട്ടികള്‍ക്ക് വേദനയായി മാറിയിരിക്കുകയാണ്. പരുക്കിന്റെ തീവ്രത മൂലം മലയാളികള്‍ പലരും ആശുപത്രിയില്‍ കുട്ടിയെ കാണാന്‍ എത്തിയെങ്കിലും നേരില്‍ കാണാന്‍ കഴിയാതെ മടങ്ങുക ആയിരുന്നു. അപകടം നടന്നതിന്റെ തൊട്ടരികില്‍ ഒരു മലയാളി കുടുംബം താമസിക്കുന്നുണ്ടെങ്കിലും അപകടം സംബന്ധിച്ച് അവര്‍ അറിയുന്നത് തെളിവ് ശേഖരണത്തിനായി പോലീസ് വീട്ടില്‍ എത്തുമ്പോള്‍ മാത്രമാണ്. ഇപ്‌സ്‌വിച്ച് മലയാളികളുടെ വാട്‌സ്ആപ് ഗ്രൂപ്പിലൂടെയാണ് ഏവരും സംഭവത്തെ കുറിച്ച് ആദ്യം അറിയുന്നത്. തുടര്‍ന്ന് പ്രാദേശിക പത്രങ്ങളും ചാനലുകളും അപകട വാര്‍ത്ത പുറത്തു വിടുക ആയിരുന്നു.

അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം സാഫോക് പോലീസ് ഗോറിങ് റോഡ് അടച്ചിടുക ആയിരുന്നു. രണ്ടു വര്‍ഷം മുന്‍പും ഈ സ്ഥലത്തു അപകടം ഉണ്ടായതായി പറയപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category