1 GBP = 91.80 INR                       

BREAKING NEWS

ലണ്ടനെ തോല്‍പിക്കാന്‍ മത്സരിച്ച് ബര്‍മിങ്ങാം; അര്‍ധരാത്രിയില്‍ വീടുകളില്‍ വെടിയുതിര്‍ത്ത് കൊള്ളസംഘം; ഉറങ്ങിക്കിടന്നിരുന്ന കുട്ടിക്ക് പരിക്ക്; കൊള്ളയും കൊലപാതകവും നഗരത്തില്‍ പതിവാകുന്നു

Britishmalayali
kz´wteJI³

ര്‍മിങ്ങാമില്‍ അര്‍ധരാത്രിയില്‍ വീടിനുനേര്‍ക്കുനടന്ന വെടിവെപ്പില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അലം റോക്ക് ഡിസ്ട്രിക്ടില്‍ വെടിവെപ്പുണ്ടായത്. വെടിയേറ്റ് തകര്‍ന്ന ജനാലച്ചില്ല് പതിച്ചാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് കണക്കാക്കുന്നത്. തൊട്ടടുത്തുള്ള മറ്റൊരു വീടിനുനേര്‍ക്കും ഇതേസംഘം വെടിയുതിര്‍ത്തു. വെസ്റ്റ് മിഡ്‌ലന്‍ഡ്‌സ് പോലീസ് എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു.

ബര്‍മിങ്ങാമില്‍ ഇത്തരം കൊള്ളസംഘങ്ങള്‍ വിലസുകയാണിപ്പോള്‍. കഴിഞ്ഞവര്‍ഷം ലണ്ടനിലുണ്ടായിരുന്നതിനെക്കാള്‍ കുറ്റകൃത്യങ്ങളാണ് ബര്‍മിങ്ങാം നഗരത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഹോം ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. ബ്രിട്ടനിലാകെ കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ കൂടിയിട്ടുണ്ട്. കൊലപാതക നിരക്ക് 14 ശതമാനവും കത്തികൊണ്ടുള്ള ആക്രമണം 12 ശതമാനവുമാണ് വര്‍ധിച്ചത്. കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും ശിക്ഷിക്കുന്നതിന്റെയും നിരക്ക് മൂന്നുവര്‍ഷത്തിനിടെ ഏറ്റവും കുറവാണെന്നും കണക്കുകള്‍ നിറയുന്നു.

തന്റെ വീടിനുമുന്നില്‍ മയക്കുമരുന്നുകള്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട 46-കാരനെ തല്ലിക്കൊന്നതാണ് ബര്‍മിങ്ങാമിലെ ഏറ്റവും ഒടുവിലത്തെ സംഭവം. സൗത്ത് ലണ്ടനിലെ ബാറ്റര്‍സീയിലുള്ള ഫ്‌ളാറ്റിനുമുന്നിലെ മയക്കുമരുന്ന് കച്ചവടം ചോദ്യം ചെയ്ത ഇയാന്‍ ടോംലിനെയാണ് അക്രമികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ലണ്ടനില്‍ ഒരുവര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന 113-ാമത്തെ വ്യക്തിയാണ് ടോംലിന്‍. ഈ കേസിലും അക്രമികളെ പിടികൂടാനായിട്ടില്ല.

ലണ്ടനാണ് കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമെങ്കിലും മറ്റു നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്താകെ കൊലപാതകങ്ങളുടെ എണ്ണം 719 ആയി. 39,332 കുറ്റകൃത്യങ്ങളും ഇക്കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2011-നുശേഷം ഇത്രയേറെ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്നത് ആദ്യമായാണ്. കൊള്ളയും പിടിച്ചുപറിയും 22 ശതമാനവും ലൈംഗിക കുറ്റകൃത്യങ്ങള്‍ 18 ശതമാനവും വര്‍ധിച്ചു. വാഹനങ്ങളുമായി ബന്ധപ്പെട്ട കൊള്ള ഏഴുശതമാനത്തോളവും വര്‍ധിച്ചു.

രേഖപ്പെടുത്തുന്ന 8.7 ശതമാനം കേസുകളില്‍ മാത്രമാണ് അക്രമികളെ പിടികൂടുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. 46.6 ശതമാനം കേസുകളിലും പ്രതിയെ കണ്ടെത്താതെ അന്വേഷണം പൂര്‍ത്തിയാക്കുന്ന സ്ഥിതിയാണ്. സര്‍ക്കാരിന്റെ വീഴ്ചയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ഡിയാന്‍ അബ്ബോട്ട് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category