1 GBP = 91.80 INR                       

BREAKING NEWS

ഗര്‍ഭിണികളും കുട്ടികളും ഇനി തല്‍ക്കാലം താജ്മഹല്‍ കാണേണ്ട; രാജസ്ഥാനില്‍ പടര്‍ന്നുപിടിക്കുന്ന സിക്ക വൈറസിന്റെ പേരില്‍ ഇന്ത്യയിലേക്കുള്ള യാത്രാ വിലക്കേര്‍പ്പെടുത്തി ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ്

Britishmalayali
kz´wteJI³

മാരകമായ സിക്ക വൈറസ് രോഗം രാജസ്ഥാനില്‍ പടര്‍ന്നു പിടിക്കുന്നതിനിടെ, ഗര്‍ഭിണികളും കുട്ടികളും ഇന്ത്യയിലേക്ക് പോകുന്നത് തല്‍ക്കാലം ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് പൊതുജനാരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രോഗം പടരുന്നത് രാജസ്ഥാനിലാണെങ്കിലും അതിനോട് ചേര്‍ന്ന ആഗ്രയില്‍പ്പോയി താജ്മഹല്‍ സന്ദര്‍ശിക്കുന്നതും രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ ഭാഗത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം.


മൂന്നാഴ്ചയ്ക്കിടെ 80 ആളുകള്‍ക്കാണ് രാജസ്ഥാനില്‍ സിക്ക വൈറസ് പിടിപെട്ടത്. ഗര്‍ഭിണികളെയാണ് ഈ രോഗം പ്രധാനമായും പിടിപെടുന്നത്. രോഗം ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിനെയും അത് ബാധിക്കും. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെപ്പോലും ഇല്ലാതാക്കും. ഗര്‍ഭിണികള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പ്രസവംവരെ നീട്ടിവെക്കണമെന്ന് നാഷണല്‍ ട്രാവല്‍ ഹെല്‍ത്ത് നെറ്റ്‌വര്‍ക്ക് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രാജസ്ഥാനൊഴികെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കുഴപ്പമില്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും, രാജസ്ഥാനോടു ചേര്‍ന്നുള്ള താജ്മഹല്‍ സന്ദര്‍ശനത്തിന് നിയന്ത്രണമുണ്ട്.

ജയ്പ്പുരില്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ട്. 330 പ്രത്യേക സംഘങ്ങളാണ് പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 4,40,000 പേര്‍ നിരീക്ഷണത്തിലാണ്. കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജഗത് പ്രകാശ് നദ്ദ പറയുന്നത്.

ഇന്ത്യയില്‍ 2017-ലും സിക്ക വൈറസ് കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിലായിരുന്നു അന്ന് രോഗബാധ. 2020-നുള്ളില്‍ സിക്ക വൈറസിനുള്ള പ്രതിരോധമരുന്ന് സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇന്ത്യക്കുപുറമെ, എട്ടുരാജ്യങ്ങള്‍കൂടി സിക്ക ബാധയ്ക്ക് സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബെലിസ്, ബൊളീവിയ, കോസ്റ്റാറിക്ക, ക്യൂബ, ഇക്വഡോര്‍, നിക്കരാഗ്വ, പെറു, പ്യൂര്‍ട്ടോറിക്ക എന്നിവയാണ് ആ രാജ്യങ്ങള്‍.

കൊതുകുകളിലൂടെയാണ് പ്രധാനമായും സിക്ക വൈറസ് പടരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും ഗര്‍ഭിണികളില്‍നിന് കുട്ടികളിലേക്കും രോഗം പടരാം. ഈ രോഗത്തിന് ഇതേവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. മുതിര്‍ന്നവര്‍ക്ക് രോഗം കാര്യമായ അപകടമുണ്ടാക്കുന്നില്ലെങ്കിലും, ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോറിനെയാണ് സിക്ക വൈറസ് ബാധിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category