1 GBP = 91.80 INR                       

BREAKING NEWS

മുന്‍മന്ത്രി ടെസ് ജോവലിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത് മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍; ഓര്‍മകള്‍ അയവിറക്കി ടോണി ബ്ലെയറും ഗോര്‍ഡന്‍ ബ്രൗണും ഡേവിഡ് കാമറോണും

Britishmalayali
kz´wteJI³

ഞ്ചുമാസം മുമ്പ് മരിച്ച മുന്‍മന്ത്രി ടെസ്സ ജോവലിന് ബ്രിട്ടന്റെ അന്ത്യാഭിവാദ്യം. ലേബര്‍ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടെസ്സയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ മുന്‍ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയര്‍, ഗോര്‍ഡന്‍ ബ്രൗണ്‍, ഡേവിഡ് കാമറോണ്‍ എന്നിവര്‍ സൗത്ത്‌വാക്ക് കത്തീഡ്രലില്‍ എത്തിയിരുന്നു. ഇവരടക്കം ആയിരത്തിലേറെ ആളുകളാണ് അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തത്.

ബ്രെയിന്‍ ക്യാന്‍സര്‍ ബാധിതയായിരുന്ന ടെസ്സ ജോസഫ് മേയിലാണ് മരിച്ചത്. മന്ത്രിയെന്ന നിലയിലും പ്രതിപക്ഷത്തെ പ്രധാന എംപിയെന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ടെസ്സയുടെ ഭരണനിപുണതയും അവര്‍ ചെയ്ത സേവനങ്ങളും നേതാക്കള്‍ ചടങ്ങില്‍ അനുസ്മരിച്ചു. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സിന് അവകാശവാദമുന്നയിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് താന്‍ പിന്മാറിയ ഘട്ടത്തില്‍ തന്നെ അതിലേക്ക് തിരിച്ചുകൊണ്ടുവന്നത് ടെസ്സയാണെന്ന് ടോണി ബ്ലെയര്‍ അനുസ്മരിച്ചു.

1997 മുതല്‍ 2015 വരെ ഡള്‍വിച്ച് ആന്‍ഡ് വെസ്റ്റ് നൂര്‍വുഡില്‍നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപിയായായിരുന്നു ടെസ്സ. ഗോര്‍ഡന്‍ ബ്രൗണിന്റെയും ടോണി ബ്ലെയറിന്റെയും സര്‍ക്കാരുകളില്‍ അവര്‍ മന്ത്രിയായിരുന്നു. ബ്ലെയര്‍ സര്‍ക്കാരിന്റെ ഭാഗമായി 2005 മുതല്‍ 2010 വരെ ഒളിമ്പിക്‌സ് സംഘാടനവുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്തു. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ വിജയത്തിന് ടെസ്സ നല്‍കിയ സംഭാവന ഏറെ വലുതാണെന്ന് നേതാക്കള്‍ പറഞ്ഞു.

അനുസ്മരണച്ചടങ്ങ് ഗോര്‍ഡന്‍ ബ്രൗണിന്റെയും ടോണി ബ്ലെയറിന്റെയും ഏറെക്കാലത്തിനുശേഷമുള്ള കൂടിച്ചേരലിനും വേദിയായി. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിനുവേണ്ടിയുള്ള തര്‍ക്കത്തില്‍ പിണങ്ങിയ നേതാക്കള്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇരുവരും ഹസ്തദാനം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഡേവിഡ് ബ്ലങ്കറ്റ്, അലസ്റ്റര്‍ കാംബെല്‍, സാദിഖ് ഖാന്‍, എഡ് മിലിബന്‍ഡ് എന്നിവരും അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വിട്ടുനിന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അനുസ്മരണച്ചടങ്ങ് നടക്കുമ്പോള്‍ ഡെര്‍ബിഷയറിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു കോര്‍ബിന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category