1 GBP =93.80 INR                       

BREAKING NEWS

രഞ്ജിനി ജോസിനും കണ്ണൂര്‍ ഷെരീഫിനും ഒപ്പം താളമിട്ട് പാടാന്‍ എത്തുന്നത് ഈ ഗായകര്‍; നാളെ സതാംപ്ടണിനെ വര്‍ണാഭമാക്കുന്നതിന് അരങ്ങത്തും അണിയറയിലും എത്തുന്ന പ്രതിഭകളുടെ കഥ

Britishmalayali
kz´wteJI³

കൃത്യം ഒരു ദിവസം കൂടി. നാളെ സതാംപ്ടണിലെ സംഗീതത്തിന്റെ അപൂര്‍വ്വമായ മറ്റൊരു സായാഹ്നം കൂടി ഒരുങ്ങുകയാണ്. പത്താം വര്‍ഷത്തേയ്ക്ക് കടക്കുന്ന ഗ്രേസ് നൈറ്റിനെ ആവേശഭരിതരാക്കാന്‍ സംഗീത പ്രതിഭകള്‍ എല്ലാവരും എത്തിക്കഴിഞ്ഞു. ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസും മാപ്പിളപ്പാട്ട് -ഗസല്‍ ഗാന രംഗത്തെയും സ്റ്റേജ് ഷോകളിലെയും തിളങ്ങുന്ന നക്ഷത്രവുമായ കണ്ണീര്‍ ഷെരീഫിനും ഒപ്പം നിരവധി കലാകാരന്മാരും സതാംപ്ടണിലേയ്ക്ക് തിരിച്ചു കഴിഞ്ഞു. യുകെ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും സുന്ദരമായ സംഗീത സായാഹ്നമായിരിക്കും നാളെ അരങ്ങേറുക എന്നു നിശ്ചയമായി കഴിഞ്ഞു.

ചെന്ന വേദികളില്‍ എല്ലാം നിലയ്ക്കാത്ത കൈയടി കൊണ്ടും അവസാനിക്കാത്ത സ്‌നേഹം കൊണ്ടും പ്രേക്ഷകരുടെ മനസില്‍ കയറി പറ്റുന്ന അപൂര്‍വ്വമായ ഒരു വസന്ത നായകനാണ് കണ്ണൂര്‍ ഷെരീഫ്. ബാബുരാജിന്റെയും ഉമ്പായിയുടെയും ഗാനങ്ങള്‍ ഷെരീഫ് ആലപിക്കുമ്പോള്‍ ആരുടെയാണ് ഹൃദയം ആഹ്ലാദിച്ചു പോവാത്തത്. പാട്ട് കേട്ട് പൊട്ടിക്കരഞ്ഞ അനേകം കലാസ്വാദകര്‍ ഉണ്ട് പലയിടങ്ങളിലും. അത്തരം ഒരു പ്രതിഭയായിരിക്കും നാളെ സതാംപ്ടണില്‍ ഏറ്റവും ശ്രദ്ധ നേടുന്നത്. രഞ്ജിനിക്കും ഷെരീഫിനുമൊപ്പം പാടുന്ന മറ്റുള്ളവരെ കൂടി പരിചയപ്പെടാം.

സതാംപ്ടണിന്റെ ഹൃദയം നിറയ്ക്കുന്ന പാട്ടിന്റെ കൂട്ടുകാര്‍
മലയാളി നെഞ്ചോട് ചേര്‍ത്തു പിടിച്ചിരിക്കുന്ന അവിസ്മരണീയ ഗാനങ്ങള്‍ കൈരളിക്കു സമ്മാനിച്ച രഞ്ജിനി ജോസിനും കണ്ണൂര്‍ ഷെരീഫിനും ഒപ്പം നിരവധി കലാകാരന്മാര്‍ പങ്കെടുക്കുന്നത്. കൂടാതെ ജോസ് ജെയിംസ്, രാജഗോപാല്‍ കോങ്ങാട്, അജിത് പാലിയത്ത്, സുദേവ്, അനിതാ ഗിരീഷ് തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം യുകെ മലയാളികളുടെ മനംകവര്‍ന്ന കുരുന്നു പ്രതിഭകള്‍ ടെസ്സ സ്റ്റാന്‍ലി, ഡെന ജോമോന്‍, ഗ്രെയ്സ് മെലോഡിയസിന്റെ കലാകാരന്മാരായ ഉണ്ണികൃഷ്ണന്‍, ജോണ്‍സന്‍ ജോണ്‍, ബിനോയ് മാത്യു, രഞ്ജിത് കുമാര്‍, ജാന്‍സി റാണി, ജിലു ഉണ്ണി എന്നിവരും ഗ്രെയ്സ് നൈറ്റ് സംഗീത സാന്ദ്രമാക്കാന്‍ എത്തും. 

അണിയറയില്‍ കരുത്ത് നല്‍കാന്‍ ഇവര്‍
ഗ്രേസ് നൈറ്റ് പരിപാടി വര്‍ണാഭമാക്കുവാന്‍ അവസാന വട്ട ഒരുക്കങ്ങള്‍ തകൃതിയായി നടന്നു വരികയാണ്. ഗ്രേസ് നൈറ്റ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ജെയ്സണ്‍ ബത്തേരി ആണ് ഫിനാന്‍സ് ആന്‍ ഗവണ്‍മെന്റ് റിലേഷന്‍ കൈകാര്യം ചെയ്യുന്നത്. ഗസ്റ്റ് കോര്‍ഡിനേറ്ററായി സിബി മേപ്രത്തും ടെക്നിക്കല്‍ സപ്പോര്‍ട്ട് വൈസ് ചെയര്‍മാനായ റെജി കോശിയും പബ്ലിസിറ്റി വൈസ് ചെയര്‍മാനായ മനോജ് മെത്രാടനും ടെക്നിക്കല്‍ സപ്പോര്‍ട്ട് ടെന്നിസണുമാണ് പ്രവര്‍ത്തിക്കുക.

ജാന്‍സിറാണി കെ, രഞ്ചിത്ത് പിള്ള, ജോയ്സണ്‍ ജോര്‍ജ്ജ് എന്നിവര്‍ സ്റ്റേജ് മാനേജ്മെന്റ് ടീമിലും ജോണ്‍സണ്‍ ജോണ്‍, ബിനോയ് മാത്യു, രാകേഷ് തായിരി എന്നിവര്‍ അവാര്‍ഡ് എക്സിക്യൂഷന്‍ കമ്മിറ്റിയിലും മീറ്റോ ജോസഫ് സേഫ്റ്റി ടീമിലും പ്രവര്‍ത്തിക്കുന്നു. ആനന്ദവിലാസം, മനു ജനാര്‍ദ്ദനന്‍ എന്നിവരാണ് ഫുഡ് ആന്റ് അക്കമേഡഷനില്‍ പ്രവര്‍ത്തിക്കുന്നത്.

ലീലാ ബേബി, രഞ്ചു കോശി, ലൗലി മനോജ്, സുമാ സിബി, ലതാ ജോണ്‍സണ്‍ എന്നിവരാണ് റിസപ്ഷന്‍ കമ്മിറ്റി ചുമതല നിര്‍വ്വഹിക്കുന്നത്. സിനി ജെയ്സണ്‍, ലിസി ഉണ്ണി, ആനി പാലിയേത്ത് എന്നിവരാണ് ഗ്രീന്‍ റൂം ആന്റ് സ്റ്റേജ് കോര്‍ഡിനേഷന്‍ ചുമതല ഏറ്റെടുത്തത്. ഗ്രീന്‍ റും കോര്‍ഡിനേഷനായി ജിലു ഉണ്ണി, സാന്ദ്ര, ഡോറ, റിമി എന്നിവരും പ്രവര്‍ത്തിക്കും.

സാം തോമസ്, രാജേഷ് നാടേപ്പള്ളി, ജിനു വര്‍ഗീസ് എന്നിവരാണ് വീഡിയോ ആന്റ് ഫോട്ടോഗ്രാഫി നിര്‍വ്വഹിക്കുന്നത്. ബിജു മൂന്നാനപ്പള്ളി, സ്റ്റാന്‍ലി തോമസ്, ജിതിന്‍ ഉണ്ണി, ജോയല്‍ മനോജ് എന്നിവര്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കും. ദുബായിലെ വമ്പന്‍ സംഗീത നിശകള്‍ക്ക് ലൈറ്റ് ആന്റ് സൗണ്ട് ഡിസൈനിങ് ചെയ്യുന്ന സൗണ്ട് ഹൗസിന്റെ സാരഥി ജോസ് ജോര്‍ജ്ജ് ആണ് ഗ്രേസ് നൈറ്റ് 2018ന്റെ ശബ്ദവും വെളിച്ചവും കൈകാര്യം ചെയ്യുന്നത്. ജോര്‍ജ്ജ് എടത്വായാണ് ഇവന്റ് ഡയറക്ടര്‍. ഈ മികച്ച ടീമിന്റെ നേതൃത്വത്തിലാണ് ഇത്തവണത്തെ ഗ്രേസ് നൈറ്റ് സംഗീത സാന്ദ്രമാകുക.

അകാലത്തില്‍ പൊലിഞ്ഞുപോയ സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചാണ് പത്താമത് ഗ്രെയ്സ് നൈറ്റിന് മറ്റന്നാള്‍ ശനിയാഴ്ച സതാംപ്ടണില്‍ തുടക്കം കുറിക്കുക. ദശ വാര്‍ഷികാഘോഷമായ 2018 ഗ്രെയ്സ് നൈറ്റിനു മാറ്റുകൂട്ടുവാന്‍ അഞ്ചു മണിക്കൂര്‍ നീളുന്ന ഭാവരാഗതാളമേളങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് കലാസ്വാദകര്‍ക്ക് പിറന്നാള്‍ വിരുന്നായി ഗ്രെയ്സ്നൈറ്റ് ഒരുക്കുന്നത്.
പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ്, മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനായ കണ്ണൂര്‍ ഷെരീഫ് എന്നിവര്‍ക്കൊപ്പം യുകെ മലയാളികളുടെ സാമൂഹ്യപ്രവര്‍ത്തനമേഖലയിലെ പരിചിത മുഖം ടി കെ ഹരിദാസ്, ആസ്‌ട്രേലിയയില്‍ നിന്നും പ്രശസ്ത ഗാനരചയിതാവ് റോയ് കാഞ്ഞിരത്താനം, ദുബായില്‍നിന്നും ശബ്ദവിന്യാസ വിദഗ്ദന്‍ ജോസ് ജോര്‍ജ്ജ്, സംവിധായകനും സ്റ്റേജ് കലാകാരനുമായ കനേഷ്യസ് അത്തിപ്പൊഴിയില്‍, യുകെ മലയാളികളുടെ സാഹിത്യപ്രവര്‍ത്തന മേഖലയിലെ മുന്‍നിരക്കാരന്‍ മുരുകേഷ് പനയറ, സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യം ജഗദീഷ് നായര്‍ തുടങ്ങിയ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ആശംസകളുമായി ഗ്രെസ് നൈറ്റ് വേദിയില്‍ എത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - ഉണ്ണികൃഷ്ണന്‍ :07411 775410
സ്ഥലത്തിന്റെ വിലാസം
Regent Park Community College, Southampton, SO16 4GW

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category