1 GBP = 91.80 INR                       

BREAKING NEWS

മലചവിട്ടാന്‍ മാലയിട്ട് തൃപ്തി ദേശായി എത്തില്ല; കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് തൃപ്തിയെ അറസ്റ്റ് ചെയ്ത് തടവിലാക്കി മഹാരാഷ്ട്രാ പൊലീസ്; വിശ്വാസങ്ങളെ വെല്ലുവിളിച്ച് ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് വേണ്ടി മുറവിളി കൂട്ടിയ പെണ്‍പുലിയെ വെട്ടിലാക്കി പ്രധാനമന്ത്രിയുടെ ഇടപെടല്‍: പതിനെട്ടാം പടി ചവിട്ടി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങിയ തൃപ്തിക്ക് ഇനി ജയിലില്‍ കിടക്കാം

Britishmalayali
kz´wteJI³

മുംബൈ: മലചവിട്ടാന്‍ മാലയിട്ട് ഇക്കുറി തൃപ്തി ദേശായി എത്തില്ല. ശബരിമല ദര്‍ശനത്തിന് ഒരുക്കങ്ങള്‍ നടത്തിയ തൃപ്തി ദേശായി ഇപ്പോള്‍ മഹാരാഷ്ട്രാ പൊലീസിന്റെ കരുതല്‍ തടങ്കലിലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഷിര്‍ദി ക്ഷേത്ര ദര്‍ശനത്തില്‍ കലാപം സൃഷ്ടിക്കുമെന്ന പേരിലാണ് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായിയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കിയത്. ഇതോടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലചവിട്ടുമെന്ന വെല്ലുവിളിയുമായി നിന്ന തൃപ്തി ദേശായിക്ക് ഇക്കുറി അയ്യപ്പ ദര്‍ശനത്തിന് എത്താനാവില്ല.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ ഇടപെട്ട് തൃപ്തി ദേശായിയെ തടവിലാക്കുക ആയിരുന്നു. ഇതോടെ തൃപ്തിക്ക് മലചവിട്ടാന്‍ ആവില്ലെന്ന് ഉറപ്പാകുന്നു. ഷിര്‍ദി ക്ഷേത്രദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശബരിമല വിഷയം സംസാരിക്കാന്‍ കൂടിക്കാഴ്ചയ്ക്കു അവസരം തേടിയതിനു പിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്‌നഗര്‍ എസ്പിക്കാണ് തൃപ്തി ദേശായി കത്ത് നല്‍കിയത്. തന്നെ കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് തൃപ്തി ദേശായി ഭീഷണിമുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം തൃപ്തി ദേശായി മലചവിട്ടാല്‍ എത്തുമെന്ന ഭീതിയിലായിരുന്നു അയ്യപ്പ ഭക്തര്‍. ഇന്നലെ ഇവര്‍ തിരുവനന്തപുരത്ത് എത്തിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ഇവര്‍ മലചവിട്ടുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെ ഇവരെ തടയാന്‍ അയ്യപ്പ ഭക്തരും തയ്യാറെടുപ്പുകള്‍ പമ്പയിലും സന്നിധാനത്തുമെല്ലാം നടത്തിയിരുന്നു. പൊലീസ് സുരക്ഷയോടെ ഇന്നലെ വൈകിട്ട് ഇവര്‍ ശബരിമലയില്‍ എത്തുമെന്നായിരുന്നു വാര്‍ത്ത. ഇതില്‍ പരക്കേ അയ്യപ്പ ഭക്തര്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. ഇതിനിടയിലാണ് തൃപ്തി ദേശായി അറസ്റ്റിലായ വിവരം മഹാരാഷ്ട്രാ സര്‍ക്കാര്‍ പുറത്ത് വിടുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തൃപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം പൊലീസ് നിഷേധിക്കുകയാണെന്ന് തൃപ്തി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ബുധനാഴ്ച അഹ്മദ്‌നഗര്‍ എസ്പിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ച മോദിയുടെ ഷിര്‍ദി സന്ദര്‍ശന വേളയില്‍ കൂടിക്കാഴ്ച അനുവദിക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഷിര്‍ദി യാത്ര തടയുമെന്നും തൃപ്തി ദേശായ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ പൊലീസ് കാവലില്‍ വീട്ടുതടവിലായത്.

അതേസമയം പൊലീസ് നടപടിയില്‍ പ്രതിഷേധമറിയിച്ച് തൃപ്തി ദേശായ് രംഗത്തെത്തി. ഞങ്ങള്‍ ഷിര്‍ദിയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴേക്കും പൊലീസ് ഇവിടെയെത്തി തടയുകയായിരുന്നു. പ്രതിഷേധമറിയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിത്. തൃപ്തി പറഞ്ഞു. തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച് അയ്യപ്പ ഭക്തരും മാധ്യമങ്ങളും പൊലീസുമെല്ലാം കാത്തിരുന്നു. എ്നനാല്‍ ഒന്നും ഉണ്ടായില്ല. അതോടെ ഇന്ന് ഇവര്‍ എത്തുമെന്നായിരുന്നു കരുതിയത്. അതിനിടയിലാണ് തൃപ്തി ദേശായിയുടെ അറസ്റ്റ് വാര്‍ത്ത പുറത്ത് വന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category