1 GBP = 89.80 INR                       

BREAKING NEWS

നിലയ്ക്കലില്‍ ബൈക്കുകള്‍ തല്ലി തകര്‍ത്തതും രഹ്നയെ മല കയറ്റിയതും സര്‍ക്കാരിന് തിരിച്ചടിയായി; പൊലീസ് നേതൃത്വത്തിന്റെ വീഴ്ച വിശദീകരിച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ടും; ഐജി മനോജ് എബ്രഹാമിനെ പമ്പയില്‍ നിന്ന് തിരിച്ചുവിളിച്ചേക്കും; തീരുമാനം ഡിജിപിയെ വിളിച്ചു വരുത്തി ഗവര്‍ണ്ണര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ; കവിതയ്ക്ക് ഹെല്‍മറ്റും ഷീല്‍ഡും കൊടുത്ത ഐജി ശ്രീജിത്തും വിവാദത്തില്‍; ശബരിമലയില്‍ പൊലീസ് പിടിച്ചത് പുലിവാല്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് ഐജി മനോജ് എബ്രഹാമിനെ തിരിച്ചു വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. നിലയ്ക്കലിലെ പൊലീസ് ലാത്തിചാര്‍ജ്ജില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലയ്ക്കലില്‍ വെറുതെ ഇരുന്ന ബൈക്കുകളും മറ്റും പൊലീസ് തല്ലി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധവുമെത്തി. നാമജപപ്രതിഷേധക്കാരെ ഐജി തല്ലിചതച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡയയില്‍ പൊലീസിന്റെ അതിക്രമം വലിയ ചര്‍ച്ചയുമാണ്. ഇതോടെയാണ് ഐജിയെ തിരിച്ചുവിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന. ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വലിയ വീഴ്ച വന്നുവെന്ന് ഗവര്‍ണ്ണര്‍ പി സദാശിവം കുറ്റപ്പെടുത്തിയതായി സൂചനയുണ്ട്. പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ ഗവര്‍ണ്ണര്‍ വിളിച്ചു വരുത്തിയിരുന്നു.

സന്നിധാനത്ത് ഐജി ശ്രീജിത്തിനും പമ്പയില്‍ ഐജി മനോജ് എബ്രഹാമിനുമായിരുന്നു സുരക്ഷാ ചുമതല. ഇതില്‍ രഹ്നാ ഫാത്തിമയെ മലകയറ്റിയത് ആരെന്ന അന്വേഷണം പൊലീസ് നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് മനോജ് എബ്രഹാമിന് എതിരായിരുന്നു. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഐജിയെ തിരിച്ചു വിളിക്കാന്‍ ഡിജിപി തീരുമാനിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ശ്രീജിത്തിനോട് പമ്പയിലെ കാര്യങ്ങളും നോക്കാന്‍ പൊലീസ് ആവശ്യപ്പെടും. തല്‍കാലം മനോജ് എബ്രഹാമിനെ മാറ്റുന്നതാണ് നല്ലതെന്ന അഭിപ്രായം ആഭ്യന്തര വകുപ്പിലും ശക്തമാണ്. ഇത് മനസ്സിലാക്കിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. വലിയ പ്രതിഷേധങ്ങള്‍ ഐജിക്കെതിരെ ഉയരുന്ന സാഹചര്യത്തിലാണ് ഇത്.

തിരുവനന്തപുരം റേഞ്ച് ഐജിയാണ് മനോജ് എബ്രഹാം. അതുകൊണ്ട് തന്നെ ശബരിമല ഉള്‍പ്പെടുന്ന പ്രദേശം തിരുവനന്തപുരം റേഞ്ച് ഐജിയുടെ കീഴിലുമാണ്. ഏറ്റവും സീനിയറുമാണ്. അതിനാല്‍ മനോജ് എബ്രഹാം ശബരിമലയുടെ ചുമതലയില്‍ ഉണ്ടായിരുന്നാല്‍ മറ്റുള്ള ഐജിമാര്‍ക്ക് തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ട് ഏറെയാണ്. ഇത് മനസ്സിലാക്കിയാണ് മനോജ് എബ്രഹാമിനെ മാറ്റി സുരക്ഷയുടെ ചുമതല ശ്രീജിത്തിനെ ഏല്‍പ്പിക്കുന്നത്. ഐജി ശ്രീജിത്തിന്റെ ഇടപെടലാണ് സന്നിധാനത്ത് ഭക്തരെ നിയന്ത്രിച്ചതെന്ന് ആഭ്യന്തര വകുപ്പും തിരിച്ചറിയുന്നു. ഭക്തരോട് വളരെ ഭവ്യതയോടെ കാര്യങ്ങള്‍ ഐജി അവതരിപ്പിച്ചു. അതുകൊണ്ട് മാത്രമാണ് രഹ്നാ ഫാത്തിമയെ പോലൊരു ആക്ടിവിസ്റ്റിനെ പ്രശ്നമൊന്നുമില്ലാതെ തിരിച്ച് പമ്പയിലെത്തിക്കാന്‍ സാധിച്ചതെന്നാണ് വിലയിരുത്തല്‍.

ഭക്തരെ പൊലീസിന്റെ മര്‍ക്കട മുഷ്ടിക്കൊണ്ട് നേരിടാന്‍ ഐജി ശ്രീജിത്ത് തയ്യാറായില്ല. പ്രതിഷേധവുമായി നടപ്പന്തലില്‍ നിന്ന ഭക്തരോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. നിങ്ങളെ മറികടന്ന് പോകില്ലെന്ന് വ്യക്തമാക്കി. അതിനിടെ മാധ്യമ പ്രവര്‍ത്തകയായ കവിതയെ പൊലീസ് യൂണിഫോം ധരിപ്പിച്ച ഐജി ശ്രീജിത്തിന്റെ നടപടിയും വിവാദമായിട്ടുണ്ട്. എന്നാല്‍ കവിതയെ പൊലീസ് യൂണിഫോം ധരിപ്പിച്ചില്ലെന്നും കല്ലേറ് ഭയന്ന് ഹെല്‍മറ്റും ഷീഡുള്ള കോട്ടും മാത്രമാണ് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ പൊലീസും ആകെ വിവാദത്തിലാണ്. ശബരിമലയിലെത്തിയ യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കാതെ നടപ്പന്തലില്‍ നിന്ന് തിരിച്ചു പോയി. ആചാരം ലംഘിക്കപ്പെട്ടാല്‍ നട അടച്ച് താക്കോല്‍ ക്ഷേത്രം മാനേജരെ ഏല്‍പ്പിക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് യുവതികള്‍ തിരിച്ച് പോയത്. യുവതികള്‍ക്കെതിരെ നടപ്പന്തലില്‍ ഭക്തരും പരികര്‍മികളും പ്രതിഷേധിച്ചിരുന്നു. ഇതും കണക്കിലെടുത്താണ് യുവതികള്‍ തിരിച്ചിറങ്ങിയത്.

സാഹചര്യം വിശദീകരിച്ച് ഐജി ശ്രീജിത്തുമായി ഒരു മണിക്കൂറോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരികെ പോകാനുള്ള തീരുമാനമുണ്ടായത്. പൊലീസിന്റെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇവരെ തിരികെ കൊണ്ടുപോകുന്നത്. പ്രതിഷേധക്കാരില്‍നിന്നുള്ള ആക്രമണം ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അതീവ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ചര്‍ച്ചയ്ക്കു ശേഷം ഇവര്‍ തിരിച്ചുപോകുമെന്ന വിവരം ഐജി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ കവിത തിരിച്ചുപോകാമെന്ന നിലപാട് എടുത്തിരുന്നെങ്കിലും രഹന ഫാത്തിമ ദര്‍ശനം നടത്തണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇതു സാധിക്കില്ലെന്ന് ഐജി യുവതികളെ ബോധ്യപ്പെടുത്തുകയായിരുന്നു. യുവതികള്‍ തിരികെ പോകുന്ന സാഹചര്യത്തില്‍ പതിനെട്ടാം പടിക്കു താഴെ നടത്തിവന്ന പരികര്‍മികളുടെ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.

ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയും മലയാളിയുവതി രഹ്ന ഫാത്തിമയുമാണ് ഇരുമുടിക്കെട്ടേന്തി വെള്ളിയാഴ്ച രാവിലെ സന്നിധാനത്ത് പ്രവേശിക്കാനായി എത്തിയത്. ആന്ധ്രാ സ്വദേശിനിയായ കവിത മോജോ ടി വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറാണ്. ജോലി സംബന്ധമായ ആവശ്യത്തിനാണ് താനെത്തിയതെന്ന് കവിത വ്യക്തമാക്കിയിരുന്നു. കനത്ത പൊലീസ് ബന്തവസ്സിലാണ് യുവതികള്‍ നടപ്പന്തല്‍ വരെ എത്തിയത്. രഹ്നയെ കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അവരെ കയറ്റി വിടാന്‍ പൊലീസ് സുരക്ഷയൊരുക്കിയതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category