1 GBP = 92.10 INR                       

BREAKING NEWS

മൂന്നു മണിക്ക് തുടങ്ങുന്ന പാട്ടിന്റെ നാദം നിലയ്ക്കുന്നത് രാത്രി ഒന്‍പതു മണിക്ക്; സതാംപ്ടണിലേക്ക് എത്തുന്നവര്‍ ഈ ഷെഡ്യൂള്‍ കാണുക

Britishmalayali
ജോര്‍ജ്ജ് എടത്വാ

ലയാളത്തിലെ ഏറ്റവും പ്രശസ്തമായ പിന്നണി ഗായകരില്‍ ഒരാളായ രഞ്ജിനി ജോസും ഏറ്റവും പ്രശസ്തനായ മാപ്പിളപ്പാട്ട് - ഗസല്‍ കലാകാരനായ കണ്ണൂര്‍ ഷെരീഫും ഇന്ന് യുകെയിലെ മലയാളികള്‍ക്കു വേണ്ടി മനസു തുറന്നു പാടുകയാണ്. ഇരുവരുടെയും ഒപ്പം യുകെയിലെ അനേകം പ്രതിഭകളും. സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് മറക്കാനാവാതെ ദിവസമായിരിക്കും ഇന്നെന്നു തീര്‍ച്ച.

വൈകിട്ട് 3.15ന് മാപ്പ് ടീമിന്റെ ചെണ്ടമേളത്തോടു കൂടിയാണ് ഗ്രേസ് നൈറ്റിന് തുടക്കം കുറിക്കുക. ടെസ്സ സ്റ്റാന്‍ലി പ്രാര്‍ത്ഥനാ ഗീതം ആലപിക്കും. 3.25 ഓടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. പരിപാടിയുടെ ഈവന്റെ ഡയറക്ടറായ ജോര്‍ജ്ജ് എടത്വാ സ്വാഗതവും ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷസ്ഥാനവും വഹിക്കും. ഇരുപതു മിനിറ്റു മാത്രം നീണ്ടു നില്‍ക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അതിഥികളെല്ലാം വിളക്കു കൊളുത്തും.

ചടങ്ങിനു ശേഷം ഉടന്‍ തന്നെ അവതാരകരെ പരിചയപ്പെടുത്തും. തുടര്‍ന്ന്  മിന്നാ ജോസിന്റെ സിനിമാറ്റിക് ഡാന്‍സാണ് നടക്കുക. തുടര്‍ന്ന് ബിനോയ് മാത്യു, ജാന്‍സി റാണി, ജിലു ഉണ്ണി എന്നിവരുടെ മൂന്നു ഗാനങ്ങള്‍ക്കു ശേഷം വേദിയിലെത്തുക റൊസാലിയോ റിച്ചാര്‍ഡിന്റെ നൃത്തമാണ്. തുടര്‍ന്ന് ഡെനാ ജോമോന്‍, രഞ്ചിത്ത് പിള്ള എന്നിവരുടെ ഗാനങ്ങളും അനിതാ ഗിരീഷ്, ബിനോയ് എന്നിവര്‍ ചേര്‍ന്ന് ആലപിക്കുന്ന ഡ്യുയറ്റും നടക്കും.
പരിപാടിയുടെ പൂര്‍ണ ഷെഡ്യൂള്‍ ചുവടെ
പോര്‍ട്‌സ്മൗത്തില്‍ നിന്നും എത്തുന്ന ഗ്രൂപ്പ് ഡാന്‍സാണ് പിന്നീട് കാണികള്‍ക്കു മുന്നിലെത്തുക. ഇതിനു പിന്നാലെ, അജിത്ത് പാലിയേത്ത്, രാജഗോപാല്‍ കോങ്ങാട്, സുദേവ് എന്നിവരുടെ ഗാനങ്ങളും സാലിസ്ബറിയില്‍ നിന്നുള്ള ബോളിവുഡ് ഡാന്‍സും അരങ്ങിലെത്തും. ടെസാ സണ്ണി, സണ്ണി, റെജി ജോര്‍ജ്ജ് ലെസ്റ്റര്‍ എന്നിവരാണ് പിന്നീട് ഗാനാലാപനവുമായി വേദിയിലെത്തുക. ഡിഎംഎ യുടെ സ്‌കിറ്റും ഇതിനു പിന്നാലെ അവതരിപ്പിക്കും.

ലണ്ടന്‍ ടീം അവതരിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സാണ് കാണികളെ ത്രസിപ്പിക്കുവാന്‍ അഞ്ചര മണിയോടെ അരങ്ങിലെത്തുക. തുടര്‍ന്ന് ഇതിനു പിന്നാലെ കാണികള്‍ കാത്തിരുന്ന കണ്ണൂര്‍ ഷെരീഫിന്റെയും രഞ്ജിനി ജോസിന്റെയും ആലാപനവും കലാപ്രേമികളിലേക്ക് എത്തും. തുടര്‍ന്ന് ഉണ്ണിക്കൃഷ്ണന്റെ ഗാനാലാപാനവും ഡോണയും ഒപ്പന ഡാന്‍സും ജോണ്‍സണ്‍ ജോണ്‍, സണ്ണി എന്നിവരുടെ ഗാനാലാപനവും നടക്കും.

തുടര്‍ന്നാണ് കണ്ണൂര്‍ ഷെരീഫും രഞ്ജിനി ജോസും ഒരുമിച്ച് പാട്ട് പാടുക. തുടര്‍ന്ന് ഡെല്‍റ്റി അവതരിപ്പിക്കുന്ന നൃത്തം, രഞ്ചിത്ത് പിള്ളയുടെ ഗാനം, ജോണ്‍ സണ്‍, ജാന്‍സി എന്നിവരുടെ ഡ്യുയറ്റ് ഗാനം, ലണ്ടന്‍ ടീമിന്റെ ബോളിവുഡ് ഡാന്‍സ് എന്നിവ നടക്കും. വൈകിട്ട് 7.06 ഓടെയാണ് ബാലഭാസ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള സംഗീത പരിപാടി നടക്കുക. ജാന്‍സി റാണി വയലിന്‍ വായിക്കും. ജോണ്‍സണ്‍ ജോണ്‍, ഷെരീഫ്, രഞ്ജിനി എന്നിവര്‍ ഗാനം ആലപിക്കും.
7.20 ഓടെയാണ് അവാര്‍ഡ് വിതരണം നടക്കുക. തുടര്‍ന്ന് ഉണ്ണി, രഞ്ജിനി എന്നിവര്‍ ചേര്‍ന്ന് ഡ്യുയറ്റ് ഗാനവും പാടും. ഇതിനു പിന്നാലെ ലണ്ടന്‍ ടീമിന്റെ ബോളിവുഡ് നൃത്തങ്ങളാണ് എത്തുക. കണ്ണൂര്‍ ഷെരീഫും രഞ്ജിനി ജോസും നര്‍ത്തകര്‍ക്കൊപ്പം ആടിപ്പാടും. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ആലപിക്കുന് ഗാനത്തോടെ ഗ്രേസ് നൈറ്റ് 2018ന് തിരശീല വീഴും.

അകാലത്തില്‍ പൊലിഞ്ഞുപോയ സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചാണ് പത്താമത് ഗ്രെയ്‌സ് നൈറ്റിന് ഇന്ന് സതാംപ്ടണില്‍ തുടക്കം കുറിക്കുക. ദശ വാര്‍ഷികാഘോഷമായ 2018 ഗ്രെയ്‌സ് നൈറ്റിനു മാറ്റുകൂട്ടുവാന്‍ അഞ്ചു മണിക്കൂര്‍ നീളുന്ന ഭാവരാഗതാളമേളങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് കലാസ്വാദകര്‍ക്ക് പിറന്നാള്‍ വിരുന്നായി ഗ്രെയ്‌സ്‌നൈറ്റ് ഒരുക്കുന്നത്.

പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ്, മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനായ കണ്ണൂര്‍ ഷെരീഫ് എന്നിവര്‍ക്കൊപ്പം യുകെ മലയാളികളുടെ സാമൂഹ്യപ്രവര്‍ത്തനമേഖലയിലെ പരിചിത മുഖം ടി കെ ഹരിദാസ്, ആസ്ട്രേലിയയില്‍ നിന്നും പ്രശസ്ത ഗാനരചയിതാവ് റോയ് കാഞ്ഞിരത്താനം, ദുബായില്‍നിന്നും ശബ്ദവിന്യാസ വിദഗ്ദന്‍ ജോസ് ജോര്‍ജ്ജ്, സംവിധായകനും സ്റ്റേജ് കലാകാരനുമായ കനേഷ്യസ് അത്തിപ്പൊഴിയില്‍, യുകെ മലയാളികളുടെ സാഹിത്യപ്രവര്‍ത്തന മേഖലയിലെ മുന്‍നിരക്കാരന്‍ മുരുകേഷ് പനയറ, സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യം ജഗദീഷ് നായര്‍ തുടങ്ങിയ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ആശംസകളുമായി ഗ്രെസ് നൈറ്റ് വേദിയില്‍ എത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - ഉണ്ണികൃഷ്ണന്‍ :07411 775410
സ്ഥലത്തിന്റെ വിലാസം
Regent Park Community College, Southampton, SO16 4GW

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category