1 GBP = 91.80 INR                       

BREAKING NEWS

നാട്ടില്‍ വിജയകുതിപ്പ് തുടങ്ങാന്‍ ബ്ലാസ്റ്റേഴ്സ്; കൊമ്പന്മാരുടെ രണ്ടാം ഹോം മത്സരം ഡല്‍ഹി ഡൈനാമോസിനെതിരെ; നിലവില്‍ 4 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്ത്; അനസ് ഇന്നും ബുട്ട് കെട്ടില്ല; ഡെല്‍ഹി കൊതിക്കുന്നത് സീസണിലെ ആദ്യ ജയം

Britishmalayali
kz´wteJI³

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം ഹോം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. രാത്രി 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യ വിജയം കൊതിച്ചിറങ്ങുന്ന ഡല്‍ഹിയും, സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയമൊരുക്കാന്‍ ബ്ലാസ്റ്റേഴ്സും ശ്രമിക്കുമ്പോള്‍ മത്സരം കടുത്തതാകുമെന്ന് ഉറപ്പ്.

കഴിഞ്ഞ മത്സരത്തിലെ 4-2-3-1 ശൈലിയിലാകും ഡല്‍ഹിക്കെതിരെയും കോച്ച് ഡേവിഡ് ജെയിംസ് ടീമിനെ അണിനിരത്തുക. സസ്പെന്‍ഷന്‍ കാലാവധി തുടരുന്നതിനാല്‍ മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ഇന്നും കളിക്കില്ല. മുന്നേറ്റത്തില്‍ പോപ്ലാറ്റ്നിച്ചും അറ്റാക്കിങ് മിഡ്ഫീള്‍ഡില്‍ ഡൗങ്കലും സറ്റോജനോവിച്ചും നര്‍സാരിയും ഗോളവസരങ്ങള്‍ ഒരുക്കും. ഡിഫന്‍സിവ് മിഡ്ഫീള്‍ഡില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും നിക്കോള ക്രമറേവിച്ചും നിലയുറപ്പിക്കും.

പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശക്തി. നായകന്‍ സന്ദേശ് ജിങ്കനും ലാല്‍റുവാത്താരയും റാകിപ്പും ലാകിച്ച് പെസിച്ചും ഉറച്ച കോട്ടയാണ്. ഗോള്‍ വലയുടെ കാവല്‍ക്കാരന്‍ ധീരജ് സിങ് തന്നെയാകും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ സേവുകളുമായി ആരാധകരെ ഞെട്ടിച്ച താരമാണ് ധീരജ്. രണ്ട് തവണയും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടതും ധീരജ് തന്നെ.

അഞ്ചാം പതിപ്പ് നന്നായി തുടങ്ങിയ ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ കൊല്‍ക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ ഹോം മത്സരത്തില്‍ മുംബൈയോട് സമനില വഴങ്ങുകയും ചെയ്തു. സ്വന്തം ആരാധകര്‍ക്ക് വിജയം സമ്മാനിക്കാനാകും ഇക്കുറി ബ്ലാസ്റ്റേഴ്സ് ബൂട്ട് കെട്ടുക.

വിജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താനും ബ്ലാസ്റ്റേഴ്സിനാകും. നിലവില്‍ 4 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഹോം മത്സരങ്ങളിലെ മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണുകളില്‍ കേരളത്തിന് മുതല്‍കൂട്ടായത്. അഞ്ചാം പതിപ്പിലും ടീമിന്റെ പന്ത്രണ്ടാമനായ ആരാധകരെ മുന്‍നിര്‍ത്തി വിജയം ആവര്‍ത്തിക്കാനാകും ബ്ലാസ്റ്റേഴ്സ് ശ്രമം.

ഡല്‍ഹിയും യുവനിരയുടെ കരുത്തിലാണ് പോരാട്ടത്തിനിറങ്ങുന്നത്. 4-2-3-1 ഫോര്‍മേഷനില്‍ തന്നെയാകും ഡല്‍ഹിയും കളിക്കുക. ചൈനക്കെതിരായ മത്സരത്തില്‍ തിളങ്ങിയ കൊട്ടാളും നാരയന്‍ ദാസിലുമാണ് ഡല്‍ഹി പ്രതിരോധം കോട്ട കെട്ടുന്നത്. ആദ്യ മത്സരത്തില്‍ പുണെയോട് സമനില വഴങ്ങിയ ഡല്‍ഹി രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയോട് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category