1 GBP = 91.80 INR                       

BREAKING NEWS

ബര്‍മിങ്ഹാമിലെ ആദ്യ അത്മാഭിഷേക ശ്രുശ്രൂഷകളില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; എട്ട് നഗരങ്ങളിലായി മുഴുവന്‍ വിശ്വാസികളും ശുദ്ധീകരിക്കുവാനുള്ള അഭിഷേഗാഗ്നിക്ക് തുടക്കം

Britishmalayali
ഫാ: ബിജു കുന്നയ്ക്കാട്ട്

ധ്യാനങ്ങള്‍ക്കും കണ്‍വന്‍ഷനുകള്‍ക്കും പേര് കേട്ട യുകെയിലെ ഏറ്റവും വലിയതും സമഗ്രവുമായ ധ്യാനത്തിനാണ് ഇന്നലെ ബര്‍മിങ്ഹാമില്‍ തുടക്കം കുറിച്ചത്. ലോക പ്രശസ്ത ബൈബിള്‍ പ്രഭാഷകന്‍ ഫാ: സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ യുകെയിലെ എട്ടു നഗരങ്ങളില്‍ ദൈവവചനം പ്രസംഗിച്ചു മുഴുവന്‍ സീറോ മലബാര്‍ വിശ്വാസികളെയും അഭിഷിക്തമുള്ളവരാക്കാനുള്ള അഭിഷേകാഗ്‌നി കണ്‍വന്‍ഷനാണ് ഇന്നലെ തുടക്കം കുറിച്ചത്.ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത എട്ട് നഗരങ്ങളിലായി  ഒരുക്കുന്ന രണ്ടാമത് അഭിഷേകാഗ്നി ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്റെ ആദ്യ ദിനം കവന്‍ട്രിയില്‍ അരങ്ങേറിയപ്പോള്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്.

കണ്‍വന്‍ഷന്റെ ആദ്യ ദിനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്കിയത്. ഈശോമിശിഹയാകുന്ന വചനത്തെ അവഗണിക്കുന്നവര്‍ തങ്ങളുടെ നിത്യജീവനെത്തന്നെയാണ് അവഗണിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അറിയിച്ചു. സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റെവ. ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ വചന ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. സഹനത്തിലൂടെയാണ് ക്രിസ്ത്യാനികള്‍ മഹത്വം നേടേണ്ടതെന്നു ഫാ: സേവ്യേര്‍ ഖാന്‍ വട്ടായില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. 

ഭൂമിയില്‍ ക്രൂശിതനായ ഈശോയോടു താദാത്മ്യം പ്രാപിക്കുന്നവര്‍ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തോടാണ് തങ്ങളെ താദാത്മ്യപ്പെടുത്തുന്നത്. തിരുസ്സഭ പരിശുദ്ധാത്മാവിന്റെ വീടാണ്. എല്ലാ നൂറ്റാണ്ടിലും സഭയില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പുതിയ പെന്തക്കുസ്താ അനുഭവം നല്‍കി സഭയെ നയിച്ചത് പരിശുദ്ധാതമാവാണ്. ഓരോ കാലത്തും സഭയെ നയിക്കാനാവശ്യമായ അഭിഷിക്തരെയും പ്രസ്ഥാനങ്ങളെയും പരിശുദ്ധാതമാവു തരും. തിരുസഭയെ നിരന്തരം നയിക്കുന്നത് പരിശുദ്ധാതമാവിന്റെ പ്രവര്‍ത്തനമാണ്. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ല, അത് ദൈവാത്മാവിനേ സാധിക്കൂ ഫാ: വട്ടായില്‍ കൂട്ടിച്ചേര്‍ത്തു. 

കവന്‍ട്രി റീജിയനില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍ വി. കുര്‍ബായില്‍ സഹകാര്‍മികരായി. റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ: സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ചു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ: ടെറിന്‍ മുല്ലക്കര, ഡോ. മനോ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ ഒരുക്കിയിരുന്നു. 

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ടു റീജിയനുകളിലായി, എട്ടു നഗരങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഈ ഏക ദിന കണ്‍വന്‍ഷന്റെ രണ്ടാം ദിനം ഇന്ന് സ്‌കോട്ട്‌ലന്റിലെ മദര്‍ വെല്‍ സിവിക് സെന്ററില്‍ വച്ച് നടക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് കണ്‍വന്‍ഷന്‍. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യ ബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയും ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ വചന ശുശ്രൂഷ നയിക്കുകയും ചെയ്യും.  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category