1 GBP = 92.50 INR                       

BREAKING NEWS

ഷെരീഫിന്റെ സ്‌നേഹത്തില്‍ മുങ്ങിയും രഞ്ജിനിയുടെ താളത്തില്‍ മറന്നും ജോസേട്ടന്റെ ശബ്ദത്തില്‍ ലയിച്ചും കടന്നുപോയത് മണി ക്കൂറുകള്‍; കണ്ണു നനയിച്ച ദൃശ്യഭംഗി..ഞെട്ടിക്കുന്ന ശബ്ദം..കരയി ക്കുന്ന താളങ്ങള്‍.. ദേ ജീവിക്കുകയാണെല്‍ ഇങ്ങനെ ജീവിക്കണം

Britishmalayali
ഷാജന്‍ സ്‌കറിയ

പൂര്‍വ്വം അസാധാരണം എന്നേ വിശേഷിപ്പിക്കാനെ സാധിക്കൂ. വെറും പാട്ടിന്റെ മാത്രം വേദി ആയിരുന്നില്ലത്. സംഗീതം ഒഴുകി എത്തി കവര്‍ന്നെടുത്ത് അനേകരുടെ ഹൃദയമാണ്. രഞ്ജിനി ജോസ് എന്ന അനുഗ്രഹീത ഗായികയുടെ സുന്ദരവും വശ്യവുമായ ശബ്ദത്തിലേക്ക് കണ്ണൂര്‍ ഷെരീഫ് എന്ന അപൂര്‍വ്വ പ്രതിഭാശാലിയുടെ താളവും ശബ്ദവും ലയവും കൂടി ചേര്‍ന്നപ്പോള്‍ സൗത്താംപ്ടണില്‍ ഇന്നലെ ദൈവം പ്രത്യക്ഷപ്പെട്ടപോലെ ആയിരുന്നു. സൗത്താംപ്ടണിലെ ഉണ്ണികൃഷ്ണന്‍ എന്ന പാട്ടു പ്രേമിയുടെ ഹൃദയത്തില്‍ കോര്‍ത്തെടുത്ത ഗ്രേസ് മെലഡീസിന്റെ ഗ്രേസ് നൈറ്റ് എന്ന ആഘോഷം പത്തു വര്‍ഷം തികച്ചപ്പോള്‍ അവിടെ എത്തിപ്പെടാന്‍ ഭാഗ്യം ലഭിച്ചവരൊക്കെ ദൈവത്തിന് നന്ദി പറഞ്ഞിരിക്കാം.ദേ ജീവിക്കുക ആണെങ്കില്‍ ഇങ്ങനെ ജീവിക്കണം
 
റിജന്റ് പാര്‍ക്ക് കമ്യൂണിറ്റി കോളേജിന്റെ ഓഡിറ്റോറിയത്തിലേക്ക് ഇന്നലെ ഒഴുകി എത്തിയത് നൂറുകണക്കിന് കലാസ്‌നേഹികള്‍ ആയിരുന്നു. കണ്ണൂര്‍ ഷെരീഫും രഞ്ജിനി ജോസും മാത്രമല്ല യുകെയിലെ അനേകം കലാകാരന്മാരും കലാകാരികളും സംഗീതവും നൃത്തവും ഇഴകലര്‍ത്തി സ്‌നേഹത്തിന്റെ തുയില്‍ പാട്ടിനായി മത്സരിക്കുക ആയിരുന്നു. ഈ ഓഡിറ്റോറിയത്തിന് താങ്ങാന്‍ കഴിയുന്നതില്‍ അപ്പുറം ആളുകള്‍ എത്തിച്ചേര്‍ന്നു. ജോസേട്ടന്‍ എന്നു ദുബായി മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജോസ് എന്ന സൗണ്ട് എഞ്ചിനീയര്‍ ദുബായില്‍ നിന്നും എത്തി നിയന്ത്രിച്ചതോടെ എല്ലാം ബലേഭേഷാവുക ആയിരുന്നു.
പാട്ടായിരുന്നോ നൃത്തങ്ങള്‍ ആയിരുന്നോ അതോ സുന്ദരമായ അനേകരുടെ ശബ്ദങ്ങളായിരുന്നോ മുന്നിട്ടു നിന്നതെന്ന് പറയുക പ്രയാസമാണ്. തിളങ്ങുന്ന കണ്ണുകള്‍ മാത്രം ആയിരുന്നു ആ ഓഡിറ്റോറിയത്തില്‍ കണ്ടത്. ബലാഭസ്‌കര്‍ എന്ന മലയാളി വിതുമ്പലോടെ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന അനുഗ്രഹീത കലാകാരന് അനുസ്മരണം ഒരുക്കിയപ്പോള്‍ സദസ്സ് ഒന്നായി എണീറ്റ് നിന്ന് ടോര്‍ച്ച് അടിച്ചു ആദരവ് നല്‍കിയതും കണ്ണു നിറച്ചു. ബാലുവിനു വേണ്ടി വേദിയില്‍ നിറഞ്ഞ ജാന്‍സി റാണിയുടെ അപൂര്‍വ്വമായ വയലിന്‍ സംഗീതം കണ്ണു തുറക്കാതെ കേള്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് സത്യം. കണ്ണൂര്‍ ഷെരീഫും ആ നിമിഷങ്ങളെ കൂടുതല്‍ ധന്യമാക്കി

പതിവ് പോലെ അല്‍പ്പം സമയം തെറ്റിയും ആവശ്യത്തിന് കത്തികളുമായി (ഉദ്ഘാടനത്തിന്റെ വേഷത്തില്‍ ആ കത്തിക്ക് ഈ ലേഖകന്‍ നേതൃത്വം നല്‍കി) തുടങ്ങിയ പരിപാടി നിമിഷ നേരം കൊണ്ടായിരുന്നു സംഗീതത്തിന്റെ വിസ്മയം ലോകത്തേക്ക് എടുത്തു ചോദിച്ചത്. പാട്ടും നൃത്തവും തമ്മില്‍ ഇടക്കിടെ മത്സരിച്ചെങ്കിലും ഒറ്റയ്ക്ക് പാടിയും യുക്മ ഗാനം മീട്ടിയും സംഗീത ആധിപത്യം നേടുന്ന സുന്ദരമായ കാഴ്ചയായിരുന്നു അവിടെ ഉയര്‍ന്നത്. ഗ്രേസ് മെലഡീസിന്റെ താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം ഗംഭീരമായ ഓര്‍ക്കസ്ട്ര ടീം തകര്‍ത്തു വാരുക ആയിരുന്നു ഒരു ദിവസം മുഴുവന്‍ വലിയ തുക മുടക്കി ഈയിടെ വാങ്ങിയ കൂറ്റന്‍ ലെഡ് സ്‌ക്രീനില്‍ എല്ലാം അപ്പോള്‍ തന്നെ നിറഞ്ഞു നില്‍പ്പുണ്ടായിരുന്നു.പരിപാടിയുടെ അവതാരകരായി എത്തിയ രേഖ ജെനി, സീമ സൈമണ്‍, വിവേക് ബാലകൃഷ്ണന്‍, ജോണ്‍സണ്‍ പെരിംചേരി എന്നിവരും കലാസന്ധ്യയെ മികവുറ്റതാക്കി മാറ്റി.

പോര്‍ട്‌സ്മൗത്തിലെ ആണുങ്ങളും പെണ്ണുങ്ങളും ചേര്‍ന്നൊരുക്കിയ ചെണ്ടമേളത്തോടെ ആയിരുന്നു സുന്ദര സായാഹ്നത്തിന്റെ തുടക്കം. കേംബ്രിഡ്ജിലെ വാനമ്പാടിയെന്നറിയപ്പെടുന്ന ടെസ് സ്റ്റാന്‍ലിയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ സദസ്സ് ഉണര്‍ന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റ് ഫൗണ്ടേഷന്‍ സെക്രട്ടറി കൂടിയായ ജോര്‍ജ് എടത്വാ സ്വാഗത പ്രസംഗകനായപ്പോള്‍ ഗ്രേസ് മെലഡീസിന്റെ ആത്മാവും ജീവനുമായ ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷ പ്രസംഗകനും  ഷാജന്‍ സ്‌കറിയ ഉദ്ഘാടകനും ആയി. കേരളം ലോക് സഭാ അംഗം ടി ഹരിദാസ് എഴുത്തുകാരനായ മുരുകേഷ് പനയറ. അനിയന്‍ കുന്നത്ത്, കനേഷ്യസ് അത്തിപൊഴിയില്‍, ജഗദീഷ് നായര്‍ എന്നിവര്‍ ആശംസകരായെത്തി.

പിന്നെ യുകെയിലെ പ്രതിഭകളുടെ പാട്ടുകളുടെ ഒരു കെട്ടുകാഴ്ച തന്നെ ആയിരുന്നു. ഇത്രയും വലിയ ലൈവ് ഓര്‍ക്കസ്ട്രയില്‍ ഈ ഗായകരൊക്കെ ഒരു പക്ഷ ആദ്യമായി ആയിരുന്നിരിക്കാം പാടിയത്. ബിനോയ് മാത്യു, ജാന്‍സി റാണി, ഡെനാ ജോമോന്‍, രജിത് പിള്ള, അജിത് പാലിയത്,  രാജഗോപാല്‍ കോങ്ങാട്,  സുദേവ്, ടെസാ സണ്ണി, സണ്ണി, ജോണ്‍സണ്‍ ജോണ്‍, എന്നിവര്‍ സോളോയും അനിതാ ഗിരീഷ്‌, ബിനോയും ചേര്‍ന്നുള്ള ഡ്യുവറ്റുമാണ് അരങ്ങേറിയത്.
സുന്ദരമായ നമ്മുടെ കൊച്ചു കേരളത്തിലെ പഴയ സിനിമ പാട്ടുകളിലൂടെ അവതരിപ്പിക്കുകയും പ്രളയത്തില്‍ തകര്‍ന്നു പോയിട്ടും അതിജീവിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ നാടിനെ ഉയര്‍ത്തി കാട്ടുകയും ചയ്ത റൊസാലിയോ റിച്ചാര്‍ഡിന്റെ നൃത്തം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ തിരക്കഥ എഴുതി അവതരിപ്പിച്ച യുകെയിലെ മലയാലികളുടെ ജീവിതത്തെ കുറച്ചുള്ള സ്‌കിറ്റും ഏറെ ശ്രദ്ധ നേടി.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഗ്രേസ് നൈറ്റിന്റെ പത്താം വാര്‍ഷികത്തിന്റെ ഉദ്ഘാടകനാവണം എന്നു പറയാന്‍ ഉണ്ണികൃഷ്ണന്‍ വിളിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ലണ്ടനിലേക്ക് വിമാനം കയറിയ ഈ ലേഖകനെ സംബന്ധിച്ചടത്തോളം ഈ സന്ദര്‍ശനം അര്‍ത്ഥവത്തായി മാറിയെന്നു പറയാതെ വയ്യ. ഇത്രമേല്‍ ഹൃദ്യമായ ഒരു ജീവിതാനുഭവം അപൂര്‍വ്വമായേ സംഭവിച്ചിട്ടുള്ളൂ. സംഗീതത്തിന്റെ പരിശുദ്ധിയില്‍ ഹൃദയം നിറഞ്ഞു തുളുമ്പുന്ന അപൂര്‍വ്വ നിമിഷങ്ങളില്‍ ഒന്നായിരുന്നു ഇത്.

ആകെ നിരാശ ബാക്കിയാകുന്നത് രഞ്ജിനി ജോസിനെയും കണ്ണൂര്‍ ഷെരീഫിനെയും ഒക്കെ പോലുള്ള അപൂര്‍വ്വ പ്രതിഭകള്‍ക്ക് ആവശ്യത്തിന്് അവസരം ലഭിച്ചില്ല എന്നോര്‍ത്തു മാത്രമാണ്. സദസ്സിലെ ലൈറ്റ് അണച്ചിട്ടും പിരിയാതെ നൃത്തം ചവിട്ടിയും താളം പിടിച്ചും അവിടെ കൂടി നിന്ന ജനങ്ങള്‍ മാത്രം മതി ഇതു അപൂര്‍വ്വവും അസാധാരണവുമായിരുന്നു എന്നു വ്യക്തമാക്കാന്‍. ഉണ്ണികൃഷ്ണന്‍ നയരും ഗ്രേസ് നൈറ്റും നീണാല്‍ വാഴട്ടെ എന്നു പറയാതെ മടങ്ങാന്‍ സാധിക്കുകയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category