1 GBP = 91.80 INR                       

BREAKING NEWS

നിങ്ങളുടെ അക്കൗണ്ട് നാഷന്‍ വൈഡിന്റെ ആണെങ്കില്‍ സൂക്ഷിക്കുക; നാട്ടില്‍ പോകുമ്പോഴോ യുകെ വിടുമ്പോഴോ ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ചാല്‍ 2.75 ശതമാനം ഫീസ് നല്‍കേണ്ടി വരും; ഫ്ലെക്സ് പ്ലസ് അക്കൗണ്ട് ഉള്ള എല്ലാവര്‍ക്കും ട്രാവല്‍ ഇന്‍ഷുറന്‍സ് ഉണ്ടാവില്ല

Britishmalayali
kz´wteJI³

നാഷന്‍ വൈഡ് അതിന്റെ ഓവര്‍സീസ് കാര്‍ഡ് ഫീസ് വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ നിങ്ങളുടെ അക്കൗണ്ട് നാഷന്‍ വൈഡിന്റേത് ആണെങ്കില്‍ കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. നാട്ടില്‍ പോകുമ്പോഴോ യുകെ വിടുമ്പോഴോ വിദേശത്ത് ഹോളിഡേക്ക് പോകുമ്പോഴോ നിങ്ങള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 2.75 ശതമാനം ഫീസ് നല്‍കേണ്ടി വരുമെന്നുറപ്പാണ്. ഫ്ലെക്സ് പ്ലസ് അക്കൗണ്ടുള്ള എല്ലാവര്‍ക്കും ട്രാവല്‍ ഇന്‍ഷുറന്‍സ് ഉണ്ടാവില്ലെന്ന് പ്രത്യേകം ഓര്‍ക്കുക. നാഷന്‍ വൈഡ് സമീപകാലത്ത് വരുത്തിയ പരിഷ്‌കാരങ്ങള്‍ നിങ്ങളെ ഏത് വിധത്തിലാണ് ബാധിക്കുകയെന്ന് നിരീക്ഷിക്കുകയാണിവിടെ.

ഹോളിഡേ ചെലവിടലിനുള്ള ഫീസ് വര്‍ധിപ്പിച്ചു
ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് നാഷന്‍ വൈഡ് ഓവര്‍സീസ് ഡെബിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷന്‍ ഫീസ് രണ്ട് ശതമാനത്തില്‍ നിന്നും 2.75 ശതമാനമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് നിങ്ങളുടെ ഹോളി ഡേ സ്പെന്‍ഡിംഗിനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.  ഇത് പ്രകാരം നിങ്ങള്‍  100 യൂറോ അതായത് 87 പൗണ്ടിന് തുല്യമായ തുക  ട്രാന്‍സാക്ഷന് വിധേയാക്കുന്ന വേളയില്‍ നേരത്തെ 1.74 പൗണ്ടായിരുന്നു ചാര്‍ജ് നല്‍കേണ്ടിയിരുന്നതെങ്കില്‍ പുതുക്കിയ നിരക്കനുസരിച്ച് 2.39 പൗണ്ട് നല്‍കേണ്ടി വരും. എന്നാല്‍ ഫ്ലക്സ്ഡയറക്ട്, ഫ്ലെക്സ്അക്കൗണ്ട്, ഫ്ലെക്സ്ബേസിക് അക്കൗണ്ടുകള്‍ക്കുള്ള പണം പിന്‍വലിക്കല്‍ നിരക്കുകള്‍ ഒരു പൗണ്ടായി തന്നെ നിലനിര്‍ത്തിയിരിക്കുന്നു. നാഷന്‍ വൈഡ് ഫ്ലെക്സ്പ്ലസ് കസ്റ്റമര്‍മാര്‍ വിദേശത്ത് നിന്നും പണം പിന്‍വലിക്കുമ്പോള്‍ ഫീസ് നല്‍കേണ്ടതില്ല.

വിദേശത്ത്  ഉപയോഗിക്കാന്‍ ഏറ്റവും മികച്ച ഡെബിറ്റ് കാര്‍ഡ്

നിങ്ങള്‍ക്ക് വിദേശത്ത് ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഡെബിറ്റ് കാര്‍ഡ് ചലഞ്ചര്‍ ബാങ്കിന്റേതാണ്.  അവരുടെ ഹൈ സ്ട്രീറ്റിലെ എതിരാളികളേക്കാള്‍ ആകര്‍ഷകമായ നിരക്കുകളാണീ ബാങ്ക് നല്‍കുന്നത്. സ്റ്റാലിംഗ് ബാങ്ക് ഒരു ആപ്പ് ഓണ്‍ലി കറന്റ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഇത് പ്രകാരം നിങ്ങള്‍ വിദേശത്ത് നിന്നും ഡെബിറ്റ് കാര്‍ഡിലൂടെ ചെലവിടുമ്പോഴോ അല്ലെങ്കില്‍ പണം പിന്‍വലിക്കുമ്പോഴോ ഫീസ് തീരെ നല്‍കേണ്ടതില്ല. വിദേശത്ത് ചുരുങ്ങിയ  നിരക്കില്‍ ചെലവിടാന്‍ അവസരമൊരുക്കുന്ന മറ്റൊരു ബാങ്കാണ് മെട്രോ ബാങ്ക്.

വൃദ്ധര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറച്ച് നാഷന്‍ വൈഡ്
ഫീസുകള്‍ വര്‍ധിപ്പിച്ചതിന് പുറമെ നാഷന്‍ വൈഡ്  ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാവുന്ന ഉയര്‍ന്ന പ്രായപരിധി നാഷന്‍ വൈഡ് വെട്ടിക്കുറച്ചിരിക്കുന്നു.  ഫ്ലെക്സ് പ്ലസ് പാക്കേജ് അക്കൗണ്ടിന്റെ ഭാഗമായിട്ടാണീ നീക്കം നടത്തിയിരിക്കുന്നത്. നേരത്തെ 75 വയസ് വരെയുള്ളവര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത് 70 വയസാക്കി താഴ്ത്തിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category