1 GBP = 91.80 INR                       

BREAKING NEWS

നീതി ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ ഇനിയും മാധ്യമങ്ങളെ പഴിപറയാതെയും ആക്രമിക്കാതെയും അവരുടെ ജോലി ചെയ്യുവാന്‍ അനുവദിക്കണം; റോയി സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയി സ്റ്റീഫന്‍

ലോകത്തിലെ പുരോഗിതയില്‍ പത്ര മാധ്യമങ്ങല്‍ വളരെയേറെ പങ്കു വഹിച്ചിട്ടുള്ളതാണെന്ന് നിസ്സംശയമായ കാര്യമാണ്. ഭൂമിയുടെ ഓരോ കോണിലുമുള്ള വാര്‍ത്തകളും സംഭവ വികാസങ്ങളും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള എല്ലാ വ്യക്തികളുടെയും വിരല്‍ തുമ്പുകളിലേക്ക് യഥാസമയം എത്തിക്കുവാന്‍ സാധിച്ചതു കൊണ്ടു മാത്രം സമൂഹത്തില്‍ പല മാറ്റങ്ങള്‍ക്കും വ്യക്തികളിലെ ചിന്തകള്‍ക്കും നേരായ തീരുമാനങ്ങള്‍ എടുക്കുവാനും കാരണമാകുന്നുണ്ട്.  നിരവധിയായ ദൃശ്യമാധ്യമങ്ങല്‍ ഉള്ളതുകൊണ്ട് ഓരോ സംഭവ വികാസങ്ങളും വാര്‍ത്തകളും വിവിധ കോണുകളിലൂടെ വീക്ഷിക്കുവാന്‍ സാധിക്കുന്നു. ഓരോ മുറിയില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറക്കണ്ണുകളിലൂടെ ഒരു വസ്തുവിനെയും ഓരോ സംഭവങ്ങളെയും നേരായി കാണുവാന്‍ സാധിക്കുന്നതു പോലെ വ്യക്തികളിലുള്ള വൈവിധ്യമാര്‍ന്ന അവലോകനങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉപയോഗിക്കുമ്പോള്‍ ഒരേ വാര്‍ത്ത തന്നെ പല വീക്ഷണത്തില്‍ വ്യക്തികളില്‍ എത്തിച്ചേരുന്നു. ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ അറിവും പ്രായോഗിക തലത്തില്‍ ചിന്തിക്കുവാനുള്ള അവസരങ്ങളും നല്‍കുന്നു. അതോടൊപ്പം തന്നെ വസ്തുതകള്‍ കൂടുല്‍ വ്യക്തമാവുകയും വളരെ എളുപ്പത്തില്‍ തന്നെ ഗ്രഹിക്കുവാനും സാധിക്കുന്നു.

എന്നാല്‍ സാധാരണ മലയാളികളില്‍ കണ്ടു വരുന്ന ഒരു പ്രത്യേകതയാണ് എല്ലാ സംഭവ വികാസങ്ങളെയും മുന്‍ വിധിയോടു കൂടി നോക്കി കാണുക എന്നുള്ളത്. എത്രയും പരമസത്യമായ കാര്യങ്ങളും വളരെ വ്യക്തതയോടും തെളിവുകളോടും കൂടി അവതരിപ്പിക്കുമ്പോഴും പല വ്യക്തികളുടെയും ഉള്ളിന്റെയുള്ളിലുള്ള സത്യാന്വേഷണം മങ്ങിപ്പോവുകയും പുറമെയുള്ള മുന്‍വിധി പ്രകടമാവുകയും ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് സത്യത്തിന്റെയും നീതിയുടെയും സംരക്ഷണ കവചങ്ങളാണ്.

പോലീസും കോടിതയും തെറ്റുകാരനെന്ന് കണ്ടെത്തി ജയിലിലടച്ച പ്രതിയെ വീണ്ടും സംരക്ഷിക്കുവാനും പുണ്യവാളനുമാക്കാനും വേണ്ടി മാത്രം നേരായ വാര്‍ത്തകള്‍ നല്കി കൃത്യനിര്‍വ്വഹണം നടത്തിയ  ദൃശ്യ മാധ്യമങ്ങളെ ഇപ്പോഴും ഒരു കൂട്ടര്‍ പഴിച്ചു കൊണ്ടിരിക്കുകയാണ്. തന്നെ നിരന്തരം പീഡിപ്പിച്ചുവെന്ന പരാതി ഉത്തരവാദിത്വമുള്ള സഭാധികാരികള്‍ക്ക് അന്വേഷിക്കുവാന്‍ സമയമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോടതിയും പോലീസും പ്രതി തെറ്റ് ചെയ്തുവെന്ന് അന്വേഷിച്ച് കണ്ടുപിടിച്ചപ്പോള്‍ പ്രതിയല്ല തെറ്റ് ചെയ്ത് പകരം മാധ്യമങ്ങളാണ്. പ്രതിയെ അപരാധിയാക്കിയത് എന്ന് വാദിക്കുന്നതില്‍ എത്രത്തോളം ന്യായമുണ്ട്. വിശ്വാസികള്‍ എന്നുംതിന്മകള്‍ മാത്രമാണ് ചെയ്യുന്നതെന്നും നിരന്തരം അനുതാപപ്പെട്ട് ഭക്തിമാര്‍ഗ്ഗം സ്വീകരിക്കുവാന്‍ ആഹ്വാനം ചയ്യുകയും മറ്റ് രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ലെന്നും സ്വന്തമായ രൂപത വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിലെ അന്താരാഷ്ഠ്ര തലങ്ങളില്‍ ജനപ്രീതി നേടിയ വൈദികര്‍ പോലും ഈ വ്യക്തിയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്നതും ആരോപണം ഉന്നയിത്ത കന്യാസ്ത്രീയെ തള്ളിപ്പറയുകയും ചെയ്യുന്നത് സത്യ വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നല്ല. പ്രസംഗവും പ്രവര്‍ത്തനവും വേറിട്ടാകുന്നത് ഏത് മതഗ്രന്ഥത്തിലുള്ളതാമെന്നു കൂടി കൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ജനങ്ങള്‍ പൊതുവേ ധാര്‍മ്മിക ബോധമുള്ളവരും അക്ഷരങ്ങളെ സനേ്ഹിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ സത്യാന്വേഷികളാമെന്നു വേണം അനുമാനിക്കാന്‍. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പത്രങ്ങള്‍ക്കും മറ്റ് ദൃശ്യമാധ്യമങ്ങള്‍ക്കും കൂടുതല്‍ പ്രചാരവുമുണ്ട്. സമൂഹത്തിലെ അനുദിന വിശേഷങ്ങള്‍ പല വ്യക്തികളും നിരന്തരം അറിയുന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് പ്രബലരായ വ്യക്തികളുടെയും സമ്മര്‍ദ്ദം മൂലം പലപ്പോഴും പൂര്‍ണ്ണമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറത്തു വിടാറില്ല. ജനാധിപത്യത്തിന്റെ ശൈശവ ദിശയിലുള്ള രാജ്യമായ ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്്യം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. 

പൊതുജന താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ കോടതി നടപടികള്‍ മാധ്യമ പ്രവര്‍ത്തകരിലൂടെയാണിപ്പോള്‍ പൊതു സമൂഹം അറിയുന്നത്. എന്നാല്‍ പുറമെയുളള സമ്മര്‍ദ്ദങ്ങള്‍ മൂലം തെറ്റായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അതോടൊപ്പം തന്നെ സംസ്ഥാനത്തിന്റയും കേന്ദ്രത്തിലെയും ഭരണാദികാരികള്‍ പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങല്‍ മാധ്യമങ്ങളുമായി പങ്കു വയ്ക്കുവാന്‍ വിമുഖത കാണിക്കുന്നതും മാധ്യമങ്ങളെ തളയ്ക്കുവാനുള്ള നടപിടിയായിട്ടു വേണം കാണുവാന്‍. സ്വതന്ത്രമായ മാധ്യമങ്ങള്‍ ഓരോ പൗരന്റെയും അവകാശമാണ്. സമൂഹത്തിന്റെയും ഭരണാധികാരികളുടെയും എല്ലാ വിഷയങ്ങളും ഓരോ വ്യ.ക്തികളും അറിഞ്ഞെങ്കില്‍ മാത്രമേ സാമൂഹിക നീതി സംരക്ഷിക്കപ്പെടാറുള്ളൂ.

എന്നാല്‍ അന്താരാഷ്ട്രതലങ്ങളില്‍ മാധ്യമങ്ങള്‍ക്ക് പൊതുവേ സ്വാതന്ത്ര്യം ഉള്ളതു കൊണ്ട് ഏകാധിപത്യ പ്രവണതകളുള്ള രാജ്യങ്ങളില്‍ പോലും ഒരു പരിധിവരെ പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജവാല്‍ ഖഷോഗിയെ ക്രൂരമായി വകവരുത്തിയെങ്കിലും വളരെ കുറിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊലയാളികളെ മറ്റ് രാജ്യങ്ങള്‍ ഒറ്റപ്പെടുത്തി. ഇത്രയും ആസൂത്രിതമായി നടത്തിയ ക്രൂരകൃത്യം സമര്‍ത്ഥകരായ മാധ്യമപ്രവര്‍ത്തകരാണ് ലോകത്തിനെ അറിയിച്ചത്. അധികാരത്തിലിരിക്കുന്നവര്‍ എക്കാലവും പ്രശംസ ആഗ്രഹിക്കുന്നത് സാധാരണമാണ്. സല്‍ഭരണം കാഴ്ച വയ്ക്കുമ്പോള്‍ ലോകം എമ്പാടുമുള്ള സമൂഹങ്ങള്‍ പ്രശംസിക്കുകയും അംഗീകരിക്കുക.യും ചെയ്യും. എന്നാല്‍ ദുര്‍ഭരണം നടത്തുമ്പോള്‍ വിമര്‍ശിക്കും വിമര്‍ശനങ്ങളെ നേരിടാനുള്ള കഴിവില്ലായമയാണ് വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്നിലൂടെ ചെയ്യുന്നത്. നീചരും അഹങ്കാരികളുമായ ഭരണ കര്‍ത്താക്കള്‍ ഒരുപടികൂടി മുന്നില്‍ നിന്ന് ക്രൂരമായ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമ്പോള്‍ മനസ്സിലാക്കുക ഇന്നല്ലെങ്കില്‍ നാളെ ഓരോ നീതിമാന്റെയും രക്തത്തിന് വില നല്‍കേണ്ടി വരും. നീതിപൂര്‍ണ്ണമായ മാധ്യമങ്ങള്‍ ഇതെല്ലാം പുറത്തു കൊണ്ടു വരിക തന്നെ ചെയ്യും.

അതുപോലെ തന്നെ കേരളത്തില്‍ നടിയെ അതിക്രമിച്ച കേസിലെ പല രഹസ്യങ്ങളും സുതാര്യമായ മാധ്യമങ്ങളിലൂടെ പുറത്തു വന്നു കൊണ്ടേയിരിക്കുന്നു. പല പൊയ്മുഖങ്ങളുടെ മുഖം മൂടികള്‍ തകര്‍ന്നു വീഴുന്നത് നമ്മള്‍ദിനംപ്രതി കണ്ടു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം അപമാനിക്കപ്പെട്ട നടിക്ക് അധിക താമസമില്ലാതെ നീതി സാധ്യമാക്കി കൊടുക്കുവാന്‍ സഹായകരമാകും.

നീതി ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ ഇനിയും മാധ്യമങ്ങളെ പഴിപറയാതെയും ആക്രമിക്കാതെയും അവരുടെ ജോലി ചെയ്യുവാന്‍ അനുവദിക്കുക. അറിവും പ്രായോഗിക ബുദ്ധിയുമുള്ള വ്യക്തികളില്‍ വിയോജിപ്പുകള്‍ സാധാരണമാണ്. പക്ഷെ അതൊക്കെ ജനാധിപത്യ മരദ്യാതകള്‍ പാലിച്ച് മറ്റുള്ളവരുടെ ചിന്താഗതികളും അംഗീകരിച്ച് പ്രകടമാകുമ്പോള്‍ മാത്രമാണ് പത്രമാധ്യമങ്ങളുടെ പൂര്‍ണ്ണ ഗുണം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category